Connaught Place സന്ദർശിച്ചവർ അവിടെ നടക്കുന്ന Queer Pride Parade ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, കുറച്ചു കാലം മുൻപ് എല്ലാവരും പ്രൊഫൈൽ പിക്ച്ചർ മഴവിൽ ആക്കുന്നത് കണ്ടു അത് പോലെ ആക്കിയ ആളുകളും ഉണ്ട്. Article 377 ന്റെ വരവോടെ ഒരു ആഘോഷം പോലെയാണ് പരേഡ് കഴിഞ്ഞ തവണ നടന്നത്. ബോളിവുഡ് സിനിമയിൽ കൂടുതലും ബി ഗ്രേഡ് സിനിമകൾ ആണ് LGBT യെ വിഷയമാക്കുന്നത്. മുഖ്യധാരാ സിനിമകളിൽ വന്നു തുടങ്ങിയിട്ട് അധികം ആയിട്ടില്ല. Kapoor And Sons ൽ ഒക്കെ ചെറിയ രീതിയിൽ കൈകാര്യം ചെയ്ത ഒരു വിഷയം ഇവിടെ പ്രധാന കഥ ആകുമ്പോൾ എക് ലഡ്കി കോ ദേഖാ തൊ ഐസ ലഗാ ശക്തമായ ഒരു സന്ദേശം നൽകുന്ന സിനിമ ആകുന്നു. വലിയ താരനിര ഉണ്ടായിട്ടും അതിന്റെ എക്സിക്യൂഷൻ പലയിടത്തും പാളുന്നു എന്നതൊഴിച്ചാൽ നല്ലൊരു സിനിമ തന്നെ.

🔥The Good – സിനിമയിൽ പറഞ്ഞിരിക്കുന്ന സന്ദേശം തീർച്ചയായും അഭിനന്ദനം അർഹിക്കുന്ന ഒന്നാണ്. അഭിനേതാക്കൾ എല്ലാവരുടെയും നല്ല പ്രകടനങ്ങൾ സിനിമയേ താങ്ങി നിർത്തുന്നുണ്ട്.

ഒരു യാഥാസ്ഥിതിക കുടുംബത്തിലെ പെൺകുട്ടിയുടെ അവസ്ഥയെ മനസ്സിലാക്കുന്ന പിതാവിന്റെ വികാരങ്ങൾ കൃത്യമായി അവതരിപ്പിക്കാൻ അനിൽ കപൂറിന് കഴിഞ്ഞിട്ടുണ്ട്. രാജ് കുമാർ റാവുവിന്റെ പ്രകടനം നന്നായിരുന്നു.

🔥The Bad – സിനിമയുടെ കഥ പറച്ചിൽ ശ്രദ്ധിച്ചാൽ ഇടവേളയിലെ ഒരു ട്വിസ്റ്റ്‌ ആയിട്ടാണ് പ്രധാന കഥാപാത്രത്തിന്റെ ലൈംഗികത പറയുന്നത്. ഈ സിനിമയുടെ പ്രൊമോഷണൽ ഘടകങ്ങളിൽ ഇതൊരു LGBT അനുകൂല സിനിമയാണ് എന്ന് പറയുമ്പോൾ സിനിമ കാണുന്ന നമ്മൾക്ക് ട്വിസ്റ്റ്‌ എന്ന് പറയുന്നത് നനഞ്ഞ പടക്കം പോലെ ആകുന്നുണ്ട്.

ഒരു അവബോധനം ഉദ്ദേശിച്ചു എടുത്ത ക്ലൈമാക്സ് ആണെങ്കിലും അമിതമായ മെലോഡ്രാമ നമ്മെ മുഷിപ്പിക്കുന്നുണ്ട്.

🔥Engaging Factor – രസകരമായ ആദ്യപകുതിയും കുറച്ചു മെലോഡ്രാമ കലർന്ന രണ്ടാം പകുതിയുമാണ് സിനിമ നൽകുന്നത്. രണ്ടാം പകുതിയിലേ ചിലയിടങ്ങളിൽ ഡ്രാഗ് ആകുന്നു എന്നതൊഴിച്ചാൽ ബാക്കിയെല്ലാം എന്ഗേഗിംഗ് തന്നെ.

🔥Last Word – നല്ലൊരു താരനിരയും നല്ല മെസ്സേജ് കലർന്ന കഥയും ഉണ്ടായിട്ടും തിരക്കഥയുടെ ബലഹീനത വിളിച്ചോതുന്ന ഒരു സിനിമ. സമയനഷ്ടമില്ല എന്നതും ഓർമിപ്പിക്കുന്നു.

🔥Verdict – Watchable