പുതിയ പുതിയ കൺസെപ്റ്റുകൾ മലയാളസിനിമയിൽ വരുന്നത് ഒരുപാട് ഇഷ്ടമുള്ള സംഗതിയാണ്. എപ്പോഴും കാണുന്ന ഫീൽ ഗുഡ് സിനിമകളും സൊ കോൾഡ് റിയലിസ്റ്റിക് മൂവികൾക്കിടയിൽ നിന്നും ഒരു ബ്രേക്ക്‌ ആണ് വ്യത്യസ്തമായ ആശയവുമായി വരുന്ന സിനിമകൾ. അതിൽ തന്നെ നല്ല ചിലവിൽ വലിയൊരു ക്യാൻവാസിൽ വരുന്ന വലിയ സിനിമകളിൽ ഒന്നാണ് 9. അതിനാൽ തന്നെ ആദ്യദിനം ആദ്യഷോ ഉറപ്പിച്ചിരുന്നു.

ചില സിനിമകൾ ഏതു ഴോനർ ആണെന്ന് പറയാൻ പറ്റില്ല. എല്ലാം കലർത്തി കഥ പറയുന്ന അത്തരം സിനിമകളിൽ ഒന്നാണ് 9. ഒരു സയൻസ് ഫിക്ഷൻ ബാക്ഗ്രൗണ്ടിൽ ഫാന്റസിയും ഹൊററും കലർത്തി അതിലൂടെ സൈക്കോളജിക്കൽ ത്രില്ലറായി മാറി ഹ്യൂമൻ ഇമോഷൻസിനു പ്രാധാന്യം നൽകി അവസാനിക്കുകയാണ് സിനിമ. അതിനാൽ തന്നെ സിനിമയിൽ നെഗറ്റീവും പോസിറ്റീവും തുല്യമായി വന്നു ചേരുന്നു.

🔥The Good – സിനിമയുടെ തുടക്കത്തിൽ ആദ്യത്തെ അരമണിക്കൂറിൽ നമുക്ക് നൽകുന്ന ബിൽഡപ്പ് ഗംഭീരം ആണ്. ഒരു വാൽനക്ഷത്രം ഭൂമിയിൽ വന്നു പതിക്കുന്നതിനാൽ അടുത്ത 9 ദിവസത്തേക്ക് വൈദ്യുതിയോ, ഇലക്ട്രോ മാഗ്നറ്റിക് ഉത്പന്നങ്ങളോ പ്രവർത്തിക്കില്ല എന്നും കംപ്യുട്ടറും ഇന്റർനെറ്റും ഇല്ലാത്ത 9 നാളുകളിലൂടെ കടന്നു പോകേണ്ടി വരുമെന്ന ആശയവും പ്രകാശ് രാജിന്റെ കഥാപാത്രം നൽകുന്ന വിശദീകരവും ഒക്കെയായി നല്ലൊരു ബില്ഡപ്പിൽ കഥ തുടങ്ങുന്നു.

സ്പിതി വാലി അടക്കമുള്ള ഹിമാചൽ പ്രദേശിലെ ഭൂമിയിലേ സ്വർഗം പോലുള്ള സ്ഥലങ്ങളിലേ ഛായാഗ്രഹണം, മലയാസിനിമയിൽ അധികം കേട്ടിട്ടില്ലാത്ത ഗംഭീരമായ പശ്ചാത്തല സംഗീതം എന്നിങ്ങനെ ടെക്ക്നിക്കലി വളരെയധികം സൗണ്ട് ആയ ഒരു പ്രോഡക്റ്റ് ആണ് 9. സയൻസ് ഫിക്ഷനിൽ ഫാന്റസി കലർത്തി കഥ പറയുമ്പോൾ അതിൽ തന്നെ ഹൊറർ എലമെന്റ് ചേർത്ത വിധവും നന്നായിരുന്നു.

രണ്ടാം പകുതിയിൽ കൺവിൻസ്‌ ആകേണ്ട ഒരു സബ്ജെക്ട് പറഞ്ഞു തീർന്നിട്ടും പിന്നീട് ഒരു സൈക്കോളജിക്കൽ ഇന്റർപ്രെട്ടേഷൻ നൽകിയത് നമ്മൾ പറയുന്ന Twist ന്റെ കൂട്ടത്തിൽ പെടുത്താം. പക്ഷെ അപ്പോഴും ഒരു ഓപ്പൺ ബുക്ക്‌ ആയാണ് സിനിമ നിൽക്കുന്നത്. നമ്മൾ കണ്ട ചില സീനുകൾക്ക് വ്യക്തമായ ഒരു ഉത്തരം നൽകാതെ ഇരുന്നതും ഈ ഓപ്പൺ ഡിസ്കഷന് വേണ്ടി തന്നെയാണ്. അതിനാൽ തന്നെ Out Of The Box ലിസ്റ്റിൽ 9 എന്ന സിനിമയ്ക്ക് സ്ഥാനമുണ്ട്.

🔥The Bad – ഇടവേളയോട് കൂടി തന്നെ കഥയിൽ വന്ന വലിയൊരു വഴിത്തിരിവ് പുറത്താകുന്നു. പിന്നീട് രണ്ടാം പകുതിയിൽ അതിന്റെ ചുവടു പിടിച്ചു കുറേ സീനുകൾ വന്നു ചേരുന്നുണ്ട്. കൺവിൻസ്‌ ആയ കാര്യം തന്നെ വീണ്ടും വീണ്ടും കാണിക്കുന്നു എന്നൊരു ഫീൽ ഉണ്ടാകുന്നത് സ്വാഭാവികം. അതിനാൽ തന്നെ ഒരു ലാഗ് ഫീൽ രണ്ടാം പകുതിയിൽ അനുഭവപ്പെടും. പക്ഷെ പ്രീ ക്ലൈമാക്സിൽ ആ സീനുകളെ ബുദ്ധിപരമായി മറ്റൊരു രീതിയിൽ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. അതുവരെ നമുക്ക് മുൻ സീനുകൾ അനാവശ്യമായി തോന്നും.

തിരക്കഥ നമുക്ക് വലിയ ആകാംക്ഷ ഒന്നും നൽകുന്നില്ല എന്നതാണ് മറ്റൊരു പോരായ്മ. കോമറ്റും മറ്റുമൊക്കർ കഥയിൽ വരുന്നു എങ്കിലും അവസാനം ഒരു ത്രില്ലിംഗ് ആയുള്ള എന്തെങ്കിലും പ്രതീക്ഷിക്കുന്നു എങ്കിൽ നിരാശപ്പെടേണ്ടി വരും. കഥയുടെ പാതയിൽ ഇമോഷണലി അറ്റാച്ച് ആകേണ്ട സീനുകൾ ആണ് ക്ലൈമാക്സ് ആവശ്യപ്പെടുന്നത്. പക്ഷെ ആ സീനുകൾ കൈകാര്യം ചെയ്ത വിധവും സംഭാഷണങ്ങളും ഒരു അമേച്ചർ ഫീൽ ആയിരുന്നു.

🔥The Ugly – ദയവായി സിനിമ കാണാത്തവർ ഈ സെക്ഷൻ വായിക്കരുത്

🚫🚫🚫Spoilers Ahead…🚫🚫🚫

പ്രിത്വിരാജിന്റെ ഡാർക് മൂഡിലുള്ള സിനിമകളിൽ തന്നെ “Its You” എന്നൊരു യൂണിവേഴ്‌സ് ഉണ്ട്. അതായത് ക്രിസ്റ്റഫർ മൊരിയാർട്ടി താൻ തന്നെ എന്നതും കൊലപാതകി താൻ തന്നെ എന്ന ആന്റണി മോസസും പ്രേതം തന്നിൽ തന്നെ എന്ന എസ്രയും ഒക്കെ ഉള്ളപ്പോൾ പ്രിത്വിയുടെ പഴയ സിനിമകളുടെ അതേ മൂഡിലുള്ള 9 നമ്മുടെ മുന്നിൽ എത്തുമ്പോൾ “Its You Universe” ൽ പെടുന്ന ഈ സിനിമയിലെ ട്വിസ്റ്റ്‌ വളരെ എളുപ്പത്തിൽ ഊഹിക്കാൻ സാധിക്കുന്നു. ഡിയർ പ്രിത്വി…ഈ ഫോർമാറ്റ് ദയവായി മാറ്റിപ്പിടിക്കുക.

🔥Engaging Factor – നല്ലൊരു ബിൾഡപ്പും മറ്റുമായി തുടങ്ങുന്ന സിനിമ ആദ്യപകുതിയിൽ നമ്മെ പിടിച്ചിരുത്തുമ്പോൾ ഴോനർ ചേഞ്ച്‌ അടങ്ങിയ രണ്ടാം പകുതി ഇടയ്ക്കിടെ നമ്മെ ലാഗിംഗ് ഫീൽ ചെയ്യിക്കുന്നുണ്ട്.

🔥Repeat Value – 9 ഫോളോ ചെയ്ത പാറ്റേൺ വെച്ചു നോക്കിയാൽ രണ്ടാമത്തെ കാഴ്ചയിൽ തിരക്കഥയിൽ ഉള്ള Nuances ഒക്കെ കാണുമ്പോൾ ഇഷ്ടം കൂടാൻ സാധ്യതയുള്ള സിനിമയാണ്. കാരണം സിനിമയിലെ അച്ഛൻ മകൻ ബന്ധം നമ്മൾ ആദ്യകാഴ്ചയിൽ മനസ്സിലാക്കി കഴിഞ്ഞാൽ രണ്ടാമത്തെ കാഴ്ച്ചയിൽ കൂടുതൽ സിനിമയോട് അടുത്തു നിൽക്കാൻ നമുക്ക് സാധിക്കും.

🔥Last Word – വ്യത്യസ്തമായ ഒരു തിയട്ടർ എക്സ്പീരിയൻസ് ആണ് 9. ഒരുപാട് സബ് ഴോനർ അടങ്ങുന്ന കൊച്ചു കഥ. വലിയ കോംപ്ലിക്കേഷൻ ഒന്നും ഇല്ലാതെ കണ്ടിരിക്കാം. അടിച്ചു പൊളിച്ചു ചിരിച്ചു സിനിമ കാണുക എന്നത് മാത്രമല്ല എന്റർടൈന്മെന്റ്റ് എന്ന് കരുതുന്നവർക്ക് മുൻഗണന.

🔥Verdict – Watchable