മലയാളസിനിമയിൽ നായകന് കിട്ടുന്ന പണികൾ അല്ലെങ്കിൽ നായകൻ നേരിടുന്ന പ്രശ്നങ്ങളിൽ ഈ സിനിമ ഒരു പുതുമ നൽകുന്നുണ്ട്. പോലീസ് ഡ്രൈവർ ആയ നായകന്റെ വാഹനത്തിനു സ്ഥിരം ആരോ അള്ളു വയ്ക്കുകയും അതുമൂലം മാനസികമായി വളരെയേറെ ബുദ്ധിമുട്ടുന്ന നായകനും അയാളുടെ പ്രശ്നങ്ങളും ഒക്കെയായി ഒരു പുതുമയൊക്കെ സിനിമ നൽകുന്നുണ്ട്. പക്ഷെ ബിലഹരിയുടെ അള്ളു രാമേന്ദ്രൻ നല്ലൊരു പ്രമേയം ഉണ്ടായിട്ടും അവതരണത്തിലെ പാളീച്ചകൾ കൊണ്ട് തൃപ്തിപ്പെടുത്താതെ പോയ ഒന്നാണ്.

🔥The Good – രസകരമായ പ്രമേയം, സിനിമയിലെ ലവ് ട്രാക്ക്, ഇടയ്ക്കിടെ മാത്രം ചിരിപ്പിക്കുന്ന നർമരംഗങ്ങൾ.

🔥The Bad – പ്രേക്ഷകന് ആൾറെഡി കൺവിൻസ്‌ ആയ കാര്യം നീരജ് മാധവിന്റെ ഡാൻസോട് കൂടി തല വേദനിക്കുന്ന ഒരു പാട്ടിലൂടെ വീണ്ടും വീണ്ടും പറഞ്ഞത് എന്ത് കൊണ്ടെന്നു മനസ്സിലായില്ല. സിനിമയുടെ കോമിക് റിലീഫ് ആയി പ്രതിഷ്ഠിച്ച പല ആർട്ടിസ്റ്റുകളും നല്ല കട്ടചളി അല്ലാതെ കോമഡി ചെയ്തു എന്ന് വിശ്വസിക്കുന്നില്ല. സലീം കുമാറിന്റെ അലർച്ച കലർന്ന ഡയലോഗ് ഡെലിവറി ഒക്കെ അരോചകം ആയിരുന്നു എന്ന് പറയാതെ വയ്യ. ഹരീഷ് കണാരനും ധർമജനും അടങ്ങിയ സീനുകൾ ഭൂരിഭാഗവും അനാവശ്യവും ബോറും ആയിരുന്നു.

സിനിമയിലെ കഥാപാത്രങ്ങൾ അയാളൊരു പോലീസുകാരൻ ആണ്..അള്ളു വെയ്ക്കുന്നവനെ വൈകാതെ കണ്ടെത്തും എന്നൊക്കെ പറയുന്നു എങ്കിലും പ്രേക്ഷകന്റെ കണ്ണിൽ മന്ദബുദ്ധിയായ ഒരു നായകൻ തന്നെയാണ് രാമേന്ദ്രൻ. ആളെ കണ്ടെത്താനായി അയാൾ എടുക്കുന്ന സമയവും മറ്റും സിനിമാറ്റിക് ലിബർട്ടി ആയി കൂട്ടിയാൽ പോലും അറുബോറൻ പശ്ചാത്തല സംഗീതവും ഏറെക്കുറെ ബോറടിപ്പിക്കുന്ന അനാവശ്യ രംഗങ്ങളും സിനിമയുടെ ഒഴുക്കിനു തടസ്സം ആകുന്നുണ്ട്.

ക്ലൈമാക്സ് പ്രതീക്ഷിച പോലെ തന്നെയാണ് വന്നണയുന്നതും. ശ്രീനാഥ് ഭാസിയുടെ കഥാപാത്രം കണ്ടപ്പോൾ അള്ളു രാമേന്ദ്രൻ ഒരു ടൈം ട്രാവൽ ഫിക്ഷൻ പടം ആണോയെന്നും തോന്നിപ്പോയി. റിയൽ ലൈഫിലേക്ക് വന്ന ശ്രീനാഥ്‌ ഭാസിയുടെ കഥാപാത്രം ഈ അള്ളു രാമേന്ദ്രൻ പടം കണ്ടു വട്ടായി കിളി പോയി ആ അവസ്ഥയിൽ ആയി സിനിമയിൽ അങ്ങനെ പെരുമാറുന്നതും ആകാം. അള്ളു നമ്മുടെ മനസ്സിനെയും നന്നായി അള്ളു വെയ്ക്കും.

🔥Engaging Factor – തലവേദന ഉണ്ടാക്കുന്ന രണ്ടു പാട്ടുകളും സലീം കുമാറിന്റെ അലർച്ചയും കുറേ ചളികളും ഒക്കെ ഒഴിവാക്കി എങ്കിൽ കൂടുതൽ നന്നായേനെ. കുറച്ചധികം സീനുകൾ എഡിറ്റ്‌ ചെയ്തു ക്രിസ്പ് ആക്കി എങ്കിൽ നല്ലൊരു എൻഗേജിങ് അനുഭവം ആയേനെ.

🔥Last Word – കുഞ്ചാക്കോ ബോബൻ സിനിമകൾ തിയേറ്ററിൽ കണ്ടു മൂഞ്ചാക്കൊ ആകുന്നത് ആദ്യമായി അല്ല. കഴിഞ്ഞ വർഷം തന്നെ എത്രയോ അനുഭവങ്ങൾ! അതുനേക്കാളൊക്കെ ഭേദം ആണ് അള്ളു എന്ന് പറയാം എന്നല്ലാതെ ഇതൊരു നല്ല അനുഭവം എന്ന് പറയാനൊക്കില്ല.

🔥Verdict – Below Average