Yukito Kishoro യുടെ Japanese Manga യെ അടിസ്ഥാനമാക്കി ജെയിംസ് കാമറൂൺ നിർമിച്ച Alita മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു കുറച്ചു നാൾ മുൻപ് വരെ. അവതാർ സിനിമയുടെ തിരക്കുകൾ ഇല്ലായെങ്കിൽ കാമറൂൺ തന്നെ സംവിധാനം ചെയ്യേണ്ടിയിരുന്ന സിനിമ. Cyberpunk സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു വിരുന്നു തന്നെയാണ് Alita നൽകുന്നത്. ജാപ്പനീസ് ഒറിജിൻ വന്നതിനാൽ ആണോ എന്തോ, വളരെ വൈകാരികമായും സിനിമ നമ്മോട് സംവദിക്കുന്നുണ്ട്.

🔥The Good – ഒരുവിധം എല്ലാ Cyberpunk സിനിമകളും പിന്തുടരുന്ന അതേ കഥ തന്നെയാണ് ഈ സിനിമയും പറയുന്നത്. ഓർമ നഷ്ടപ്പെട്ട ഒരു സൈബോർഗ് തന്റെ പുതിയ ചുറ്റുപാടിൽ ആളുകളുമായി ഇടപഴകുന്നതും തന്റെ ഉള്ളിലെ കഴിവുകൾ തിരിച്ചറിയുകയും ദുഷ്ടശക്തികൾക്കെതിരെ പോരാടുന്നതുമാണ് കഥ.

നല്ല എൻഗേജ് ആയുള്ള ആഖ്യാനവും ആക്ഷൻ രംഗങ്ങളും, ക്ലിഷേ ആണെങ്കിലും സൈബോർഗ്-ഹ്യുമൻ ലൗ റിലേഷനും ഒക്കെ കഥയിൽ വരുന്നുണ്ട്. അലീറ്റയുടെ പ്രണയത്തിനു കുറച്ചധികം വൈകാരികത നൽകിയിട്ടുണ്ട്.

വലിയ ബാനർ ഹോളിവുഡ് സിനിമകളിൽ ഡിഫോൾട്ട് ആയി തന്നെ കണ്ടുവരുന്ന മികച്ച ഗ്രാഫിക്സ് വർക്കുകളും പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും ഇവിടെയും ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ തന്നെയുണ്ട്. ആക്ഷൻ രംഗങ്ങൾ എല്ലാം തന്നെ മികച്ചു നിന്നു.

🔥The Bad – Cyberpunk കഥകളിൽ നമ്മൾ കൂടുതൽ കാണുന്ന അതേ ഫോർമുല തന്നെയാണ് ഇത്തവണയും. നമ്മെ സർപ്രൈസ് ചെയ്യുന്ന യാതൊന്നും തന്നെ സിനിമയിൽ വരുന്നില്ല. ആദ്യം മുതൽ അവസാനം വരെ ഊഹിക്കാൻ പറ്റുന്ന രീതിയിൽ തന്നെ കഥ അവസാനിക്കുന്നു.

🔥Engaging Factor – രണ്ടു മണിക്കൂർ നേരത്തേക്ക് യാതൊരു ബോറടിയും ഇല്ലാതെ കണ്ടിരിക്കാനുള്ള വകയെല്ലാം സിനിമയിലുണ്ട്. 3D ഇഫക്ടുകൾ അവതാർ പോലെ തന്നെ ഒന്ന് രണ്ടു ഇടങ്ങളിൽ വരുന്നു എന്നതൊഴിച്ചാൽ കാണുന്നത് 3D ആണെന്ന് പലപ്പോഴും നമ്മൾ മറന്നു പോകും. പക്ഷെ മാസ്സ് കലർന്ന ആക്ഷൻ സീനും മറ്റുമായി നേരം പോകുന്നത് അറിയില്ല.

🔥Last Word – Alita എന്ന കഥാപാത്രത്തെ ഒരുപാട് ഇഷ്ടപ്പെടും എന്നല്ലാതെ Cyberpunk സിനിമകളിൽ ഒരു മുദ്ര പതിപ്പിക്കാൻ ഒന്നും ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല. പതിവുപോലെ രണ്ടാം ഭാഗത്തിനുള്ള വഴിയൊരുക്കിയാണ് അവസാനിക്കുന്നത്. ഈ വീക്കെൻഡിൽ കുട്ടികൾക്കൊപ്പം ആസ്വദിച്ചു കാണാവുന്ന ഒരു ബെസ്റ്റ് ഹോളിവുഡ് ചോയ്‌സ് ആണ് അലീറ്റ.

🔥Verdict – Watchable