രാജീവ് മേനോൻ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന സിനിമയ്ക്ക് ശേഷം ഒരു സിനിമയുമായി എത്തുന്നു എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന ഒരു പ്രതീക്ഷയുണ്ട്. പ്രത്യേകിച്ച് പാട്ടുകളുടെ കാര്യത്തിൽ…സർവം താളമയം ഒരു മ്യൂസിക്കൽ ട്രീറ്റ് ആണ്. ചിലർ കളിയാക്കും പോലെ ARR ന്റെ പാട്ടുകൾ കഷ്ടപ്പെട്ട് ഇഷ്ടപ്പെടെണ്ട കാര്യമൊന്നും ഇല്ല. സിനിമയുടെ കൂടെ അതിന്റെ വരികളുടെ അർത്ഥം കൂടി മനസ്സിലാക്കി കാണുമ്പോൾ നല്ലൊരു ഫീൽ ആണ്.

🔥The Good – നെടുമുടി വേണുവിന്റെ പാലക്കാട് വെമ്പു അയ്യർ എന്ന കഥാപാത്രസൃഷ്ടി മനോഹരമായ ഒന്നായിരുന്നു. അദ്ദേഹത്തിന്റെ റിയാക്ഷൻസ്, മിതത്വമാർന്ന അഭിനയം എന്നിവയൊക്കെ സിനിമയുടെ നെടുംതൂൺ ആക്കി മാറ്റുന്നുണ്ട്.

GV യുടെ കഥാപാത്രത്തിന്റെ സംഗീതത്തിന് വേണ്ടിയുള്ള യാത്രയിൽ അവന്റെ ജീവിതത്തിൽ വരുന്ന പല പല കാര്യങ്ങളും നന്നായി കൺവിൻസ്‌ ചെയ്തു അഭിനയിച്ചിട്ടുണ്ട്. ഒരിടത്തു പോലും GV യുടെ സ്ഥിരം മാനറിസം കാണിക്കാതെ പീറ്റർ ആയി തന്നെ ജീവിച്ചിട്ടുണ്ട്.

ശാസ്ത്രീയ/കർണാടിക് സംഗീതം ബ്രാഹ്മണൻ അല്ലാത്ത ഒരാൾ പഠിക്കണം എന്ന് ആഗ്രഹിക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ, താഴ്ന്ന ജാതിയിൽ ഉള്ളവർക്ക് സംഗീതം പഠിക്കാൻ ആഗ്രഹിക്കാൻ പാടില്ലേ എന്നുള്ള ചോദ്യങ്ങളും വീണ്ടും ഒരു ചായഗ്ലാസിലൂടെ ശക്തമായ രാഷ്ട്രീയം പറഞ്ഞതും സിനിമയുടെ ഹൈലൈറ്റ് പോയിന്റ് ആയി തോന്നി.

ARR ന്റെ സംഗീതം പലപ്പോഴും നമ്മെ വേറൊരു ലോകത്തേക്ക് എത്തിക്കുന്നുണ്ട്. സർവം താളമയം എന്നത് നമ്മുടെ കാലുകൾ താളം പിടിക്കുമ്പോൾ അനുഭവപ്പെടും. അതാണല്ലോ സിനിമയുടെ വിജയവും.

🔥The Bad – അവിടെ ഇവിടെയാണ് Whiplash ഓർമ വരുന്നത് പോട്ടെയെന്നു വെയ്ക്കാം. പക്ഷെ അതുവരെ കർണാടിക് മ്യൂസിക് രീതിയിൽ കഥ പറഞ്ഞു വന്നിരുന്നവർ ക്ലൈമാക്സ് ടിപ്പിക്കൽ സിനിമാറ്റിക് രീതിയിൽ ഒരു റിയാലിറ്റി ഷോയിൽ വിജയിക്കുന്നത് ആക്കിയത് അത്ര ഇഷ്ടപ്പെട്ടില്ല. സംഗീതം തേടി, പ്രകൃതിയെ തന്റെ ഗുരുവാക്കി പീറ്ററിന്റെ യാത്ര കാണിക്കുന്ന സർവം താളമയം എന്ന പാട്ട് വരുന്ന പോർഷൻ ഒക്കെ ധൃതി പിടിച്ചു എക്സിക്യൂട്ട് ചെയ്തത് പോലെ അനുഭവപെട്ടു.

അപർണ ബാലമുരളിയുടെ ലവ് ട്രാക്ക് സിനിമയിൽ അത്രയ്ക്ക് ആവശ്യമായി തോന്നിയില്ല. ഇൻസ്പിരേഷൻ നൽകാൻ ഒരു കാമുകി എന്ന സ്ഥിരം സംഭവം ആവർത്തിക്കാൻ ആയിരുന്നു കഥാപാത്രം പോലെ തോന്നി.

🔥Engaging Factor – ഒന്നിനു പിറകെ ഒന്നായി വന്നു ചേരുന്ന സീനുകൾ ആണ് സിനിമയുടേത്. ഈ സീൻ മൂലം അടുത്ത സീൻ എന്ന ഫോർമാറ്റിൽ പോകുന്നതിനാൽ തീരെ ബോറടിയില്ല.

🔥Last Word – മൊത്തത്തിൽ നല്ലൊരു സിനിമാറ്റിക് എക്സ്പീരിയൻസ് ആയിരുന്നു. ചെറിയ പ്രശ്നങ്ങൾ ഒക്കെ ഉണ്ടെങ്കിലും ഫൈനൽ ഔട്ട്‌കം തൃപ്തി നൽകുന്നുണ്ട്.

🔥Verdict – Good