സിനിമയുടെ പ്രചരണാർത്ഥം ഒരു അഭിമുഖത്തിൽ 40 വർഷം മുൻപ് തന്നെ പെൺ സുഹൃത്തിനെ റേപ്പ് ചെയ്ത മുഖം അറിയാത്ത ഒരു കറുത്ത വർഗക്കാരനെ “Black Bastard” എന്ന് വിളിച്ചതിനാൽ നീസനെ എല്ലാവരും വർഗീയവാദി ആക്കി മുദ്രകുത്തിയത് നമ്മൾ ട്വിറ്ററിൽ കണ്ടിരുന്നു. താനൊരു റേസിസ്റ്റ് അല്ല എന്നൊക്കെ വിശദീകരണം നീസൺ കൊടുത്തു എങ്കിലും ഈ സിനിമയേ അത് കാര്യമായി ബാധിച്ചിട്ടുണ്ട്. സിനിമയുടെ റെഡ് കാർപെറ്റ് പ്രിവ്യു ഒഴിവാക്കേണ്ടതായി വന്നു, ബോക്സ് ഓഫീസിൽ 30 വർഷത്തിനിടെ ആദ്യമായി ആണ് ഒരു നീസൺ ആക്ഷൻ ചിത്രം ഇത്രയും കുറഞ്ഞ ഓപ്പണിങ് നേടുന്നത്. വംശീയ അധിക്ഷേപം കാരണം നീസനെ അടുത്ത പടത്തിൽ അഭിനയിപ്പിക്കണമോ എന്ന് രണ്ടു വട്ടം ആലോചിക്കേണ്ടി വന്നു എന്ന് പ്രമുഖ സംവിധായകൻ പറഞ്ഞതോടു കൂടി കാര്യങ്ങൾ കൈവിട്ടു പോവുകയാണോ എന്നൊരു സംശയവും ഇല്ലാതില്ല.

2014 ലെ നോർവീജിയൻ ചിത്രമായ In Order Of Disappearance ന്റെ ഇംഗ്ലീഷ് റീമേയ്ക്ക് ആണ് Cold Pursuit. തന്റെ മകന്റെ മരണത്തിനു കാരണമായ ഡ്രഗ് കാർട്ടലിനെ വേരോടെ പിഴുതെറിയാൻ തീരുമാനിക്കുന്ന ഒരു അച്ഛന്റെ കഥയാണ് സിനിമ പറയുന്നത്. സ്ഥിരം ഫോമാറ്റിലുള്ള ആക്ഷൻ സിനിമ ആണെങ്കിലും ബോറടിയില്ലാതെ കണ്ടിരിക്കാൻ പറ്റുന്ന ഒരു സിനിമയാണ്.

🔥The Good – ചടുലമായ ആക്ഷൻ രംഗങ്ങളും ഭംഗിയുള്ള ഒരുപാട് ഫ്രെയിമുകൾ നിറഞ്ഞ ഛായാഗ്രഹണവും ലയം നീസന്റെ പ്രകടനവും സിനിമയേ മുഷിപ്പില്ലത്തെ കാണാൻ പറ്റുന്ന ഒരു അനുഭവം ആക്കുന്നുണ്ട്. സിനിമയുടെ OST പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

🔥The Bad – ചില മലയാളസിനിമകളെ ഹോളിവുഡ് ലെവൽ എന്നൊക്കെ പലരും പറയുന്നത് കാണാറുണ്ട്. പക്ഷെ ഒറിജിനൽ ഹോളിവുഡ് സിനിമകൾ പണ്ട് നമ്മൾ കളഞ്ഞ ക്ലിഷേകളൊക്കെ ഇപ്പോഴും തുടരുന്നുണ്ട്. നായകന്റെ നൈസ് പ്ലേ കാരണം ശത്രുക്കളായ രണ്ടു ഗാങ് പരസ്പരം ഏറ്റുമുട്ടി ഇല്ലാതാകുന്നതൊക്കെ മലയാളം ഇൻഡസ്ട്രി പണ്ടേ ഉപേക്ഷിച്ചു. പക്ഷെ ഇവന്മാർ ഇതൊക്കെ ഇന്നൊന്നും കളയുന്ന മട്ടില്ല. Emmy Rossum നെ പോലെ “Shameless” ആയുള്ള കിടു അഭിനേത്രിയെ വേണ്ട രീതിയിൽ പരിഗണിച്ചില്ല എന്ന പരിഭവവും അറിയിക്കുന്നു.

🔥Engaging Factor – സിനിമയുടെ പേസിങ് കിടു ആണ്. ഒരൊറ്റ സെക്കൻഡ് പോലും ബോറടിക്കുന്നില്ല. സാവധാനമാണ് കഥ സഞ്ചരിക്കുന്നത് എങ്കിൽ പോലും ആഖ്യാനത്തിൽ മുഷിപ്പില്ല എന്നത് ആശ്വാസകരമാണ്.

🔥Last Word – ചുമ്മാ ബോറടിക്കാതെ ഇരുന്നു കാണാനുള്ള ഒരു ടൈം പാസ് ആക്ഷൻ മൂവി. ഒറിജിനൽ വേർഷൻ കണ്ടിട്ടില്ലാത്തതിനാൽ താരതമ്യം ഒന്നും ചെയ്യാൻ പറ്റില്ല. സമയനഷ്ടം ഒന്നും തോന്നിയില്ല.

🔥Verdict – Mediocre