സിനിമ കണ്ടിറങ്ങിയ ശേഷം മനസ്സിൽ നിൽക്കുന്നത് ക്ലൈമാക്സ് ആണ്. മനസ്സിൽ മായാതെ ഇങ്ങനെ തങ്ങി നിൽക്കുകയാണ്. അതുവരെ വന്ന സീനുകൾ ഒന്നും നമ്മെ ബാധിക്കുന്നില്ല. അത് ചളികൾ ആയിക്കോട്ടെ…മോശം സീനുകൾ ആയിക്കോട്ടെ…നമ്മൾ ക്ലൈമാക്സ് കണ്ട തരിപ്പിൽ ആയിരിക്കും. മനുഷ്യ മനസ്സിന്റെ അവസ്ഥകളെ ഞെട്ടിപ്പിക്കുന്ന രീതിയിൽ ചിത്രീകരിച്ച ക്ലൈമാക്സ് ആരെയും ആഴത്തിൽ ചിന്തിപ്പിക്കുന്നുണ്ട്.

🔥The Good – നൂറിൻ എന്ന അഭിനേത്രിയുടെ പ്രകടനം നന്നായിരുന്നു. ഡാൻസിൽ ഉള്ള ഫ്ലെക്സിബിലിറ്റി, സ്ക്രീൻ പ്രെസൻസ് എന്നിവയൊക്കെ കാരണം പുള്ളിക്കാരി സ്‌ക്രീനിൽ വന്നാൽ ചുറ്റുമുള്ളതൊന്നും കാണുന്നില്ല. വേണു വിന്റെ വില്ലൻ കഥാപാത്രം ഡയലോഗുകൾ കുറവായിരുന്നു എങ്കിലും എഫക്ടീവ് ആയിരുന്നു. വിനീത് ശ്രീനിവാസൻ പാടിയ പാട്ടുകളും നന്നായിരുന്നു.

🔥The Bad – പ്രധാന കഥാപാത്രങ്ങൾ എല്ലാം പുതുമുഖങ്ങൾ ആകുമ്പോൾ ചിലർ നന്നായി അഭിനയിക്കും ചിലർ മോശമായി അഭിനയിക്കും. എന്നാൽ ഇവിടെ നന്നായി അഭിനയിക്കുന്ന ആരെയും കാണുന്നില്ല. വണ്ണമുള്ള ആ ചെറുക്കൻ അടക്കം പലരും നന്നായി വെറുപ്പിച്ചു ക്ഷമയുടെ നെല്ലിപ്പലക കാണിച്ചു തരുന്നുണ്ട്.

കോമഡി എന്ന പേരിൽ ചളികൾ നൽകുന്നത് ഒരു കുറ്റമായി കാണാൻ ആകില്ല. എന്നാൽ ഒരുപാട് ഓടി തേഞ്ഞ ചളികൾ തന്നെ വീണ്ടും വീണ്ടും വരുന്നത് അസഹനീയം ആയിരുന്നു.

സിനിമയിൽ കഥയെന്നു പറയാൻ കാര്യമായി ഒന്നും തന്നെയില്ല. കൗമാരപ്രായത്തിലെ പ്രണയം ഇങ്ങനെ പറഞ്ഞു പോകുന്നു. അതിനാൽ തന്നെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന യാതൊന്നും തന്നെ സിനിമയിലില്ല.

പ്രിയ വാര്യർ,റോഷൻ എന്നിവരുടെ പ്രകടനം ശരശരിയിൽ താഴെ ആയിരുന്നു. ഹരീഷ് കണാരൻ നല്ല പോലെ ക്ഷമ പരീക്ഷിച്ചപ്പോൾ വെറുപ്പിക്കലിൽ തന്നെ വെല്ലാൻ ആരുമില്ല എന്ന് അൽത്താഫ് സലീം വീണ്ടും തെളിയിച്ചു. സിദ്ധിക്ക്,സലീം കുമാർ എന്നിവരുടെ ഗസ്റ്റ് റോൾ കാര്യമായ ചലനം ഒന്നും ഉണ്ടാക്കുന്നില്ല.

🔥Engaging Factor – ഭൂരിഭാഗം എല്ലാ സീനുകളിലും തന്നെ ഒരു അമേച്ചർ ഫീൽ ഉണ്ടാതിരുന്നതിനാൽ തുടർന്ന് കാണുവാൻ യാതൊരു താല്പര്യവും ഉണ്ടാക്കുന്നില്ല. ഇടവേള ആകുമ്പോൾ തന്നെ ഒരു ഫുൾ പടം കണ്ട ഫീലും ഉണ്ടാകും.

🔥Last Word – സൗബിൻ,സിജു വിത്സൺ, ഷർഫുദ്ധിൻ എന്നിവരുടെ കോമ്പിനേഷനിൽ ഒമർ ചെയ്ത ആദ്യചിത്രം വെച്ചു നോക്കുമ്പോൾ ചങ്ക്‌സിലും ഇതിലും കാണുന്ന പ്രധാന പോരായ്മ അഭിനേതാക്കളുടെ കൺവിൻസിംഗ് പവർ ആണ്. ഓരോ സിനിമ കഴിയുന്തോറും ഒമർ ചിത്രങ്ങളുടെ ഗ്രാഫ് താഴേയ്ക്ക് വരുന്നത് കാസ്റ്റിംഗ് നല്ല പോലെ ശ്രദ്ധിക്കാത്തതു കൊണ്ടാണ്. നല്ല അഭിനേതാക്കളുടെ കൂടെ ഒരു ഒമർ ഫൺ കൂടി പ്രതീക്ഷിക്കുന്നു.

🔥Verdict – Avoidable

NB – പുതിയ ബജറ്റ് വന്നതിനു ശേഷം മദ്യത്തിന് ഇനിയും വില കൂടുമെന്നു അറിഞ്ഞിട്ടും 2 ബിയർ ബോട്ടിൽ എറിഞ്ഞു ഉടയ്ക്കുന്ന ആ ക്ലൈമാക്സ് സീൻ…. എന്നെ ഒരുപാട് ചിന്തിപ്പിച്ചു… മനുഷ്യ മനസ്സിന്റെ ഓരോ വൈകല്യങ്ങളെ…