Zoya തന്റെ സിനിമകളിലൂടെ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്ന വിഷയം Chase Your Dreams ആണ്. തന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്ന നായകൻ/നായികയിലൂടെ കഥ മുന്നോട്ടു കൊണ്ടുപോയി എല്ലാതവണയും നിരൂപകപ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട് Zoya. Gully Boy കണ്ടു കഴിയുമ്പോൾ ഒറ്റത്തവണ കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ട സോയയുടെ ചിത്രമായി മാറുന്നു. അതിനാൽ തന്നെ ഇത് സോയയുടെ ഏറ്റവും നല്ല വർക് എന്നും പറയാൻ പറ്റും.

🔥The Good – Naezy യുടെ ജീവിതം ആധാരമാക്കി തയാറാക്കിയ കഥയ്ക്ക് മുംബൈയുടെ തെരുവിന്റെ കഥ കൂടി പറയാനുണ്ട്. അവിടുത്തെ ജീവിതവും ആളുകളുടെ ജീവിതശൈലിയും കഥയുടെ കൂടെ തന്നെ നമ്മളോട് പറയേണ്ടതുണ്ട്. ഓരോ ഫ്രെയിമിലും കാണുന്ന കാഴ്ചകൾ നമ്മൾ ഒരുപക്ഷെ ഇതുവരെ കാണാത്തതാകും. ഓരോ തെരുവും നമ്മൾ നടന്നു കാണുന്ന ഒരു ഫീൽ ഉണ്ടാക്കാൻ സംവിധായികയ്ക്ക് സാധിച്ചു. സംസാരശൈലി ആയാലും അവരുടെ പെരുമാറ്റങ്ങൾ ആയാലും എല്ലാം തന്നെ ഇതുവരെ കണ്ടു ശീലിച്ച ക്ലിഷേകളെ ഉടച്ചു വാർക്കുന്നതായിരുന്നു.

രൺവീർ സിംഗ് എന്ന നടനിൽ മുറാദ് എന്ന കഥാപാത്രത്തെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ. അത്രമേൽ പെർഫെക്റ്റ് ആയി അഭിനയിക്കുമ്പോൾ ആലിയ ഭട്ട് സഫീന എന്ന മുറാദിന്റെ കാമുകിയുടെ വേഷം വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ആലിയയുടെ സ്ഥിരം മാനറിസങ്ങൾ കടന്നു വരുന്നു എങ്കിൽ പോലും രസകരമായ കഥാപാത്രസൃഷ്ടിയാണ് ആലിയയെ തേടി എത്തിയിരിക്കുന്നത്.

MC ഷേർ എന്ന റോൾ അവതരിപ്പിച്ച സിദ്ധാന്ത് ചതുർവേദി ആണ് മറ്റൊരു ആകർഷണം. ലോക്കൽ സ്ലാങ്ങിൽ നല്ല കിടിലൻ പ്രകടനം ആയിരുന്നു. വിജയ് റാസ്‌ ഭംഗിയാക്കിയ മുറാദിന്റെ ബാപ്പയുടെ വേഷം പ്രേത്യേകപരാമർശം അർഹിക്കുന്നു. അവർ തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ഒക്കെ കിടു ആയിരുന്നു. സ്ഥിരം അച്ഛൻ മകൻ വഴക്ക് സീനുകൾ ആണെങ്കിലും ഇത്തവണ ഒരു ഫ്രഷ്‌നെസ്സ് ഫീൽ ചെയ്യാൻ പറ്റുന്നുണ്ട്.

കൽക്കി, ഷീബ ചദ്ദ തുടങ്ങിയ അഭിനേതാക്കളും തങ്ങളുടെ റോൾ നന്നാക്കിയിട്ടുണ്ട്. ചേരിയും അവിടുത്തെ ജീവിതവും ഒക്കെ പക്കാ റിയാലിസ്റ്റിക് ആയി പകർത്തിയ ഛായാഗ്രഹണവും സംഗീതവും സിനിമയുടെ മൂഡിനോട് ചേർന്ന് നിൽക്കുന്നു.

🔥The Bad – Chase your dreams പാറ്റേണിൽ വരുന്ന ഒരു സിനിമ ആയതിനാൽ തന്നെ പ്രെഡിക്റ്റേബിൾ ആണ്. നമുക്ക് ആകാംഷ നൽകുന്ന ഒന്നും തന്നെ സിനിമയിലില്ല. ഇടവേള വരുന്നത് തന്നെ ഒരു ഫ്ലാറ്റ് മോമെന്റിൽ ആണ്. ഇതൊന്നും ഒരു കുറവായി കാണേണ്ടതില്ല. കാരണം മുന്നിൽ കാണുന്നത് സിനിമയാണോ ജീവിതമാണോ എന്ന് നമുക്ക് തന്നെ സംശയം ഉണ്ടാകും.

🔥Engaging Factor – ആദ്യഫ്രെയിമുകൾ തന്നെ നമ്മെ സിനിമയുടെ മൂഡിലേക്ക് കൊണ്ട്പോകുന്നുണ്ട്. അതിനാൽ രണ്ടര മണിക്കൂർ ഒട്ടും ലാഗിംഗ് ഫീൽ ചെയ്യാതെ കണ്ടിരിക്കാൻ പറ്റുന്നു. ബോറടിക്കാതെ കണ്ടിരിക്കാൻ പറ്റിയ ഒരു ചിത്രം എന്നതിൽ സംശയമില്ല.

🔥Last Word – ബോളിവുഡ് നല്ല സിനിമകൾ നൽകി ഈ വർഷം മുന്പോട്ട് കൊണ്ടുപോവുകയാണ്. Gully Boy കണ്ടിറങ്ങുമ്പോൾ നിങ്ങളുടെ മനസ്സിന് പൂർണ്ണ സംതൃപ്തി കിട്ടിയിരിക്കും എന്നതിൽ സംശയമില്ല.

🔥Verdict – Very Good