ഹിച്ച്കോക്ക് കഞ്ഞിക്കുഴിയുടെ വാരിക്കുഴിയിലെ കൊലപാതകത്തെ പറ്റി അറിയാത്തവർ ആരുമില്ല. ഒരു തമാശ രൂപേണ പറയുന്ന പേര് ആണെങ്കിലും റെജീഷ് മിഥിലയുടെ സിനിമ കണ്ടിറങ്ങുമ്പോൾ നല്ലൊരു സസ്പെൻസ് ത്രില്ലർ കണ്ടിറങ്ങിയ ഫീൽ നൽകുന്നുണ്ട്. ഊണ് പ്രതീക്ഷിച്ചു പക്ഷെ ബിരിയാണി കിട്ടി എന്നൊക്കെ പറയില്ലേ..അത് പോലെ..നല്ലൊരു വിജയം അർഹിക്കുന്ന ഒരു ത്രില്ലർ സിനിമയാണ്. അതിനാൽ എല്ലാവരും തിയേറ്ററിൽ കാണണം, വിജയിപ്പിക്കണം എന്നൊക്കെ ആഗ്രഹിക്കുന്നു.

🔥The Good – ഒരു സസ്പെൻസ് ത്രില്ലർ സിനിമ ആകുമ്പോൾ പ്രേക്ഷകന് മുന്നിലുള്ള ചോദ്യങ്ങൾ Whodunnit, Whydunnit, Howdunnit എന്നിവ ആകും. ആര് എന്നതും എങ്ങനെ എന്നതും കഥയിൽ ആദ്യമേ കാണിക്കുന്നുണ്ട്. പക്ഷെ എന്തിനു എന്നുള്ളതിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. അതിനാൽ തന്നെ ആകാംക്ഷ നൽകുന്ന ഒത്തിരി സീനുകൾ സിനിമയിലുണ്ട്.

തിരക്കഥയിൽ ഉൾപ്പെടുത്തുന്ന Foreshadowing ഇവിടെ കൃത്യമായി സ്‌ക്രീനിൽ എത്തിയിട്ടുണ്ട്. ആദ്യപകുതിയിൽ കഥാപാത്രങ്ങളുടെ എക്‌സ്‌പോസിഷൻ നൽകുവാൻ വേണ്ടി മുക്കാൽ മണിക്കൂറോളം എടുക്കുന്നു എങ്കിലും പിന്നീട് കൃത്യമായ ട്രാക്കിലേക്ക് സിനിമ എത്തുകയാണ്. എക്‌സ്‌പോസിഷന് വേണ്ടിയെടുത്ത മുക്കാൽ മണിക്കൂറിൽ നായകന്റെ സ്വഭാവം, അരയാൻതുരുത്തിലെ നാട്ടുകാർ.. അവിടെ നടക്കുന്ന രസകരമായ കാര്യങ്ങൾ എന്നിങ്ങനെ ഒട്ടും ബോറടിപ്പിക്കാതെ, ഇടവേളയോട് കൂടി ഒരു ബ്രേക്ക്‌ പോയിന്റിൽ നിർത്തുകയാണ്.

ഒരു പുരോഹിതന്റെ Seal Of Confession, കുറ്റവാളിയെ ബുദ്ധിപൂർവം നിയമത്തിനു മുന്നിൽ എത്തിക്കുക, അതേ സമയം സ്വയം രക്ഷപ്പെടുത്തുക എന്നിവയൊക്കെ ആസ്വദിക്കാൻ പറ്റും വിധം രണ്ടാം പകുതി നൽകുന്നുണ്ട്. മെജോ ജോസഫ് നൽകിയ പശ്ചാത്തല സംഗീതം സിനിമയുടെ പ്രധാന പോസിറ്റീവ് ആണ്.

ഒരു ഗ്രാമം, പോലീസുകാരനെ പോലെ കർക്കശക്കാരനായ പള്ളീലച്ചൻ, അച്ചനെ സ്നേഹിക്കുന്ന നാട്ടുകാർ.. ഒരു കൊലപാതകം, എന്നിങ്ങനെ കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നിക്കുന്ന കഥ ഭംഗിയായി അവതരിപ്പിച്ച വിധവും നന്നായിരുന്നു.

അമിത് ചക്കാലക്കൽ നല്ലൊരു നടൻ ആണെന്ന് ഈ സിനിമയോട് കൂടി തെളിയിച്ചിരിക്കുന്നു. നല്ല അവസരങ്ങൾ ലഭിക്കട്ടെ.. ദിലീഷ് പോത്തൻ അവതരിപ്പിച്ച കഥാപാത്രം സങ്കീർണ്ണം ആണ്. അത് ഭംഗിയായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. ലാൽ സ്ഥിരം വേഷം ആകുമ്പോൾ നെടുമുടി വേണു ഒരു കിടിലൻ കഥാപത്രം ആയി എത്തുന്നു. നന്ദു,ഷമ്മി തിലകൻ, ലെന തുടങ്ങിയ താരനിര എല്ലാം സിനിമയുടെ കൃത്യമായ കാസ്റ്റിംഗ് ആയിരുന്നു.

🔥The Bad – സിനിമയിൽ കിടിലൻ സീനുകൾ ഇടയ്ക്കിടെ വന്നു പോകുമ്പോൾ ക്ലൈമാക്സിൽ വലിയൊരു പഞ്ച് പ്രതീക്ഷിക്കും. പക്ഷെ സിനിമ ആവശ്യപ്പെടുന്നതു പോലെ സിമ്പിളായി അവസാനിക്കും. ഒരു കിടിലൻ എൻഡ് പഞ്ച് ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കും.

🔥Engaging Factor – രണ്ടു മണിക്കൂർ ആണ് സിനിമയുടെ നീളം. പറയാനുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു പ്രേക്ഷകനെ ബോറടിപ്പിക്കാതെ ഇരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ലാഗിംഗ് സീനുകളോ ബോറൻ സീനുകളോ എന്ന് പറയത്തക്ക ഒന്നും തന്നെയില്ല.

🔥Last Word – വിജയം അർഹിക്കുന്ന ഒരു സിനിമ. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു മർഡർ മിസ്റ്ററി. അതും ക്രിസ്പ് ആൻഡ് ക്ലിയർ ആയി പറഞ്ഞിരിക്കുന്നു. രണ്ടു മണിക്കൂർ സമയം നിങ്ങൾക്ക് ആസ്വദിച്ചു കാണാം.

🔥Verdict – Good