90’s Kids ചെറുപ്പത്തിൽ കേട്ടു വളർന്ന ഹിന്ദി പാട്ടുകളിൽ സംവിധായകൻ ഇന്ദ്രകുമാറിന്റെ സിനിമകൾക്ക് ഒരുപാട് പങ്കുണ്ട്. അനിൽ കപൂർ-മാധുരി ദിക്ഷിത് ജോഡികളെ അത്രമേൽ ജനപ്രിയമാക്കിയ ഒരു സംവിധായകൻ എന്ന് പറയാം. ഫാമിലി ഡ്രാമ-റൊമാൻസ് ഴോണറിൽ നിന്നും മാറി ഇന്ദ്രകുമാർ മസ്തിയിലൂടെ അഡൽറ്റ് കോമഡിയിലേക്ക് പ്രവേശിക്കുകയും മസ്തി സീരീസ് ആദ്യത്തെ രണ്ടെണ്ണം വിജയം ആക്കുകയും ചെയ്തിരുന്നു. dhamaal സീരീസും ഏകദേശം ഇതുപോലേ തന്നെയാണ്. ആദ്യത്തേത് ഒരു കൾട്ട് സ്റ്റാറ്റസ് നേടിയപ്പോൾ രണ്ടാം ചിത്രം പോരായിരുന്നു. എങ്കിലും ഒരു ആവറേജ് ഹിറ്റ്‌ ആയിരുന്നു. ഇന്നിപ്പോൾ മൂന്നാമത്തെ ഭാഗമായി എത്തുമ്പോൾ Great Grand Masti പോലെ ഒരു ബോംബ് ആയി മാറുമോ? BO റിപ്പോർട്ട് പ്രകാരം ഹിറ്റടിക്കും എന്നാണ്. പക്ഷെ??

അഭിനേതാക്കളിൽ ദേശീയ അവാർഡ് നേടിയവരൊക്കെ ഉണ്ടെങ്കിലും അതൊന്നും മനസ്സിൽ വെയ്ക്കാതെ തലച്ചോറ് മാറ്റി വെച്ചു കാണേണ്ട സിനിമയാണിത്. പക്ഷെ ഒരുപാട് നോൺസെൻസ് സീനുകൾ കണ്ട ചിരി വരാതെ സമനില തെറ്റുന്ന അവസ്ഥയും ചിലപ്പോൾ നേരിടേണ്ടി വന്നേക്കാം. ഇതുപോലുള്ള ലൗഡ് കോമഡി സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി മാത്രം ഉള്ളത്.

🔥The Good – നല്ല കളർഫുൾ സെറ്റിംഗ് ആണ്. അജിത്തിന്റെ വിശ്വാസത്തിനു ശേഷം ലോകത്തുള്ള എല്ലാ കളറും ഒരു സിനിമയിൽ കാണുന്നത് ഇപ്പോഴാണ്. സിനിമയിലെ കളറുകൾ ഏതൊക്കെ എന്ന് കണ്ടെത്തുന്നത് നല്ലൊരു സമയംപോക്ക് ആയിരുന്നു.

🔥The Bad – Dhamaal സീരിസിലെ ഒറിജിനൽ കാസ്റ്റിംഗ് ആയ റിതേഷ്, അർഷാദ് വാർസി, ജാവേദ് എന്നിവർക്കൊക്കെ മിനിമൽ റോൾ നൽകി വലിയ താരങ്ങളിൽ ശ്രദ്ധ കൊടുക്കുമ്പോൾ സംഭവിച്ചത് എന്തെന്നാൽ വലിയ താരങ്ങൾക്ക് നമ്മെ ചിരിപ്പിക്കാനും കഴിഞ്ഞില്ല, കഴിവുള്ളവർക്ക് റോളും ഇല്ല.

മൃഗശാലയിൽ വെച്ചുള്ള Forced Jokes ഒക്കെ അസഹനീയം ആയിരുന്നു. CGI കണ്ടാൽ അതിശയൻ ഒക്കെ ഭേദം ആയിരുന്നു എന്ന് തോന്നും. ഒരുപാട് സ്റ്റുപ്പിഡ് നോൺസെൻസ് സീനുകൾ നിരത്തി എന്താ ശോഭ ചിരിക്കുന്നില്ലേ എന്ന ലെവലിൽ ഒരു പടം.

🔥Engaging Factor – കോമഡി സിനിമകളിലെ തന്നെ ഒരു സബ് ഴോണറിൽ പെട്ട ഈ സിനിമ അത് ഉദ്ദേശിക്കുന്ന ആളുകൾക്ക് മാത്രമേ എൻജോയ് ചെയ്യാൻ പറ്റൂ..അവർ ആരൊക്കെ?

🔥Last Word – ഈ സിനിമ എൻജോയ് ചെയ്യാൻ പറ്റുന്ന അവർ ആരൊക്കെ എന്നാൽ ഈ സിനിമയിൽ പ്രവർത്തിച്ചവർ തന്നെ. അല്ലാതെ വേറേ ആർക്കും ഇത് എൻജോയ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല.

🔥Verdict – Meh