രാമലീല കണ്ടപ്പോൾ അതിൽ ഏറ്റവും ആകർഷിച്ചത് ഡയലോഗുകൾ ആയിരുന്നു. അതിനാൽ തന്നെ രണ്ടാമതൊരു അരുൺ ഗോപി ചിത്രം എന്ന് പറയുമ്പോൾ ശക്തമായ സംഭാഷണങ്ങൾ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അരുൺ ഗോപി ആയാലും ഗോപി സുന്ദർ ആയാലും എന്തിനു പീറ്റർ ഹെയ്ൻ വരെ നിരാശപ്പെടുത്തിയ ഒരു സിനിമയായി മാറുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

🔥The Good – സിനിമ മൊത്തത്തിൽ അരിച്ചു പെറുക്കിയപ്പോൾ തോന്നിയ ഒരേ ഒരു പോസിറ്റീവ് ഇടവേളയോട് കൂടി കഥയിൽ വന്ന വഴിത്തിരിവ് ആണ്. അങ്ങനെ ഒന്ന് വരുന്നു എന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അതിനാൽ തന്നെ ആ ട്വിസ്റ്റ്‌ കൊള്ളാമായിരുന്നു.

🔥The Bad – വലിയ പുതുമയൊന്നും ഇല്ലാത്ത ഒരു കഥ അനാവശ്യ സീനുകളും കഥാപാത്രങ്ങളും ഒക്കെയായി വലിച്ചു ഇഴച്ചു ഇടവേളയിൽ ഒരു നല്ല വഴിത്തിരിവിൽ നിർത്തുന്നു. പക്ഷെ ഇടവേള വരുന്നതോടു കൂടി നമുക്ക് ഇനിയുള്ള കാര്യങ്ങൾ എല്ലാം ഊഹിക്കാൻ പറ്റും വിധം ആയിരുന്നു.

പീറ്റർ ഹെയ്ൻ തന്റെ കരിയറിൽ ചെയ്ത ഏറ്റവും മോശം ഫൈറ്റ് സീനുകൾ ഇതിലെ ആകണം. നല്ല ബോറൻ CGI യും Lazy Writing കൃത്യമായി പ്രകടമാകുന്ന വില്ലന്റെ കഥാപാത്രവും അതിജീവനവും ഒക്കെ രണ്ടാം പകുതിയേ ദുർബലം ആക്കുന്നു.

പ്രണവ് അത്ര മോശം ആയൊന്നും തോന്നിയില്ല. ടിയാന്റെ പിതാവിന്റെ രണ്ടാമത്തെ സിനിമയിലെ പ്രകടനം ഇതിലും ബോർ ആയിരുന്നു. പിന്നീട് നാച്ചുറൽ ആക്ടർ എന്നൊക്കെ ഫാൻസുകാർ വിളിക്കും വിധം ലാൽ വളർന്നു എങ്കിൽ പ്രണവിനും ആകാം.പക്ഷെ സിനിമയോട് വലിയ പാഷൻ ഒന്നും കാണുന്നില്ല. ഒരു അലസത പ്രകടമാണ് സിനിമയിൽ മൊത്തം.

പെട്ടെന്ന് പറഞ്ഞു തീർക്കാവുന്ന ഈ കഥയിൽ മനോജ്‌ കെ ജയന്റെ കഥാപാത്രമാണ് ഏറ്റവും കോമഡി. വല്യ ഡോൺ ആയിരുന്നു എന്നൊക്കെയാണ് പറച്ചിൽ. പക്ഷെ സിനിമയിൽ വെറും കോമഡി പീസ് ആയിട്ടാണ് തോന്നുക. ക്ലൈമാക്സിൽ വന്ന ഇന്നസെന്റ് പറയുന്നതൊക്കെ കേൾക്കുമ്പോൾ ആ കഥാപാത്രം തന്നെ വളരെ forced ആയി തോന്നി. നായികയ്ക്ക് അഭിനയപ്രാധാന്യമുള്ള റോളാണ് നൽകിയത്. പക്ഷെ അത് അത്ര ഏറ്റില്ല.

ഗോപി സുന്ദറിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും ശരാശരിയിൻ താഴെയായി തോന്നി.

🔥Engaging Factor – ആദ്യപകുതി ഇടയ്ക്കിടെ മുഷിപ്പിക്കും എങ്കിലും വല്യ പ്രശ്നമില്ല. പക്ഷെ രണ്ടാം പകുതിയും ക്ലൈമാക്‌സും സഹിക്കാൻ പറ്റില്ല.

🔥Last Word – അഭിനയം എന്ന കലയോട് പാഷൻ ഉണ്ടെങ്കിലേ ആ മേഖലയിൽ ശോഭിക്കാൻ കഴിയൂ…പ്രണവിന് കാര്യമായ താല്പര്യമോ അർപ്പണ മനോഭാവമോ ഇല്ലെങ്കിൽ അയാൾ ഈ പണി നിർത്തട്ടെ. സ്റ്റാർ ഹോട്ടലിൽ റൂമെടുത്ത് നിലത്ത് കിടക്കുക, ഹവായ് സ്ലിപ്പർ ഇട്ടു ആഡംബര കാറിൽ നിന്നിറങ്ങുക തുടങ്ങിയ സിംപ്ലിസിറ്റി കാര്യങ്ങളുമായി മുന്നേറട്ടെ.

🔥Verdict – Below Average