CV കുമാറിന്റെ തിരുകുമരൻ എന്റർടൈൻമെന്റ് ന്റെ ബാനറിൽ വരുന്ന ഒരു ത്രില്ലർ സിനിമ എന്ന് പറയുമ്പോൾ അതിനു ക്വാളിറ്റി ഉണ്ടാകും. ആ ബാനറിന്റെ ചരിത്രം അതാണല്ലോ. ഇത്തവണയും പ്രേക്ഷകനെ കബളിപ്പിക്കാതെ ഒരു ഡീസന്റ് ആയുള്ള സസ്പെൻസ് ത്രില്ലർ ഒരുക്കിയിട്ടുണ്ട് CV കുമാർ. ജാപ്പനീസ് ത്രില്ലറായ The Game എന്ന സിനിമ തമിഴിന് അനുസൃതമായി മാറ്റങ്ങൾ വരുത്തിയാണ് ശരഭം നിർമിച്ചിരിക്കുന്നത്.

എളുപ്പവഴിയിൽ പണം ഉണ്ടാക്കാൻ എന്ത് റിസ്‌ക്കും എടുക്കാൻ തയ്യാറുള്ള നായകന്റെ മുന്നിലേക്ക് ഒരു കോടീശ്വരപുത്രി തന്നെ കിഡ്നാപ് ചെയ്യാൻ സ്വയം ആവശ്യപ്പെടുകയും, റാൻസം തുല്യമായി വീതിക്കാൻ പ്ലാൻ ചെയ്യുകയും ചെയ്യുന്നു. പരസ്പരം വിശ്വാസം ഇല്ലാതെയുള്ള ഇരുവരുടെയും മൈൻഡ് ഗെയിം ഒരു വശത്തു, അപ്രതീക്ഷിതമായ വഴിത്തിരിവുകൾ പിന്നാലെ എന്നിങ്ങനെ രണ്ടു മണിക്കൂറിൽ ശരഭം നല്ലൊരു ത്രില്ലർ എക്സ്പീരിയൻസ് ആണ്.

CV കുമാർ നിർമാണം നിർത്തി സംവിധാനത്തിൽ ശ്രദ്ധ കൊടുത്തതോടെ 2017 ലെ മായവന് ശേഷം ഒരൊറ്റ സിനിമ പോലും ഇതുവരെ ഇറങ്ങിയിട്ടില്ല. തിരുകുമരൻ എന്റർടൈൻമെന്റ് ഇനിയും ഒരുപാട് ത്രില്ലർ സിനിമകളുമായി എത്തണം എന്നാഗ്രഹിക്കുന്നു.