KG ജോർജിന്റെ ത്രില്ലർ സിനിമകളിൽ ഈ കണ്ണി കൂടി എന്ന സിനിമ വേറിട്ടു നില്കുന്നത് അതിന്റെ ആഖ്യാന ശൈലി മൂലമാണ്. ഒരേ സമയം തന്നെ ആര്?എന്തിനു?എങ്ങനെ? എന്നുള്ള ചോദ്യങ്ങൾ മനസ്സിൽ ഉയരുകയും സങ്കീർണ്ണമായ പല അവസ്ഥകളിലൂടെ ഒരു ക്രൈം എങ്ങനെ നടന്നു എന്ന് വ്യക്തമായി പ്രേക്ഷകനിൽ എത്തിക്കുകയാണ് ഈ സിനിമ.

കുമുദം എന്ന് പേരുള്ള ഒരു വേശ്യാസ്ത്രീ ഒരു വീട്ടിൽ മരണപ്പെട്ട നിലയിൽ കാണുകയും തുടർന്ന് പോലീസ് അവരുടെ ഭൂതകാലത്തിലേക്ക് അന്വേഷണം ആരംഭിക്കുന്നതുമാണ് കഥ. സമൂഹത്തിൽ ഉന്നതനിലയിലുള്ള ആളുകളുമായി മാത്രം ബന്ധം പുലർത്തിയിരുന്ന അവരെ ഇല്ലാതാക്കിയാൽ ആർക്കാണ് നേട്ടം എന്നതിൽ തുടങ്ങി കുമുദം എന്ന സ്ത്രീയുടെ ജീവിതം എവിടെ തുടങ്ങുന്നു, എവിടെയാണ് അവർ വഞ്ചിക്കപ്പെട്ടത് എന്നതിൽ വരെ പ്രേക്ഷകശ്രദ്ധ കൊണ്ട് വരുന്നുണ്ട്.

ഒരു സസ്പെൻസ് ത്രില്ലർ എന്നതിൽ നിന്നും ഇമോഷനു പ്രാധാന്യം നൽകി അവസാനിക്കുന്ന ഈ സിനിമയുടെ ക്ലൈമാക്സ് ഒരു ചെറിയ നൊമ്പരം സമ്മാനിച്ചാണ് എൻഡ് കാർഡ് വീഴുന്നത്. 1990 ൽ റിലീസായ ഈ സിനിമ ഇന്നും ഒരു ഫ്രഷ് ഫീലോടെ കാണാവുന്ന സിനിമയാണ്. KG ജോർജ് എന്ന പേര് മാത്രം മതിയല്ലോ…