മലയാളത്തിലെ ക്ലാസിക് സസ്പെൻസ് ത്രില്ലറുകളിൽ ഒന്നാണ് ഉത്തരം. കുഴയ്ക്കുന്ന ഒരു ചോദ്യത്തിനുള്ള ഉത്തരം തേടിയുള്ള നായകന്റെ യാത്രയാണ് MT വാസുദേവൻ നായരുടെ തൂലികയിൽ പിറന്ന ഉത്തരം. മമ്മൂട്ടി, സുകുമാരൻ,സുപർണ്ണ, പാർവതി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സെലീന ജോസഫ് എന്ന എഴുത്തുകാരിയും തന്റെ സ്നേഹിതന്റെ ഭാര്യയും ആയിരുന്ന സ്ത്രീയുടെ മരണം ഒരു അപകടം ആണോ അതോ ആത്മഹത്യ ആണോ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ബാലു. സെലീനയുടെ ജീവിതത്തിൽ സന്തോഷത്തിനു കുറവുണ്ടായിരുന്നില്ല. ഭർത്താവായ മാത്തുക്കുട്ടിയുടെ കൂടെ സന്തോഷവതിയായി ജീവിച്ചിരുന്ന സെലീന എന്തുകൊണ്ട് ആത്മഹത്യ ചെയ്തു എന്നതിനുള്ള ഉത്തരം ബാലുവിന്റെ അന്വേഷണങ്ങളിലൂടെ പ്രേക്ഷകന് നൽകുകയാണ്.

Whydunnit എന്ന ചോദ്യത്തിന്റെ ഉത്തരം സെലീനയുടെ കഴിഞ്ഞകാല ജീവിതത്തിലേക്ക് നീങ്ങുമ്പോൾ ഞെട്ടിക്കുന്ന പല രഹസ്യങ്ങളും ബാലു അറിയുന്നു. ഒരു അപകടമരണം എന്ന് സമൂഹം വിശ്വസിക്കുന്ന ആ മരണത്തിന്റെ യഥാർത്ഥ കാരണം പ്രേക്ഷകരായ നമ്മുടെയുള്ളിലും ഒരു വിങ്ങൽ സൃഷ്ടിക്കുന്നു.

1989 ൽ റിലീസായ സിനിമ. സംഭാഷണങ്ങൾക്കും സാഹചര്യങ്ങൾക്കും ഇന്നും പ്രസക്തിയുണ്ട്. കാണാത്തവർ കാണുക.