നാനിയുടെ നാച്ചുറൽ ആക്റ്റിംഗിൽ പിറന്ന മറ്റൊരു ഹിറ്റ്‌ ആണ് MCA. ഊറ മാസ് സീനുകൾ നൽകി നമ്മെ വെറുപ്പിക്കുന്ന ആക്ഷൻ സീനുകളിൽ നിന്നും കഥയോട് ചേർന്ന് നിൽക്കുന്ന യഥാർത്ഥ മാസ് എന്ന് വിശേഷിപ്പിക്കാവുന്ന ചില സീനുകൾ അടങ്ങിയ ഈ സിനിമ എന്തുകൊണ്ടും തൃപ്തി നൽകുന്ന ഒന്നാണ്.

നായകന്റെ പേര് നാനി എന്ന് തന്നെയാണ്. Photographic Memory ആണ് അവന്റെ പ്രേത്യേകത. ഒരു ദൃശ്യം മനസ്സിൽ പതിഞ്ഞു നില്കും. എപ്പോൾ വേണമെങ്കിലും അത് ഓർത്തെടുക്കുവാനുള്ള കഴിവും ഉണ്ട്. തന്റെ ജ്യേഷ്ഠന്റെ കല്യാണം കഴിഞ്ഞാതോട് കൂടി ഏട്ടത്തിയമ്മ ഇരുവരെയും പിരിക്കുന്നു എന്നുള്ള തോന്നൽ നാനിയ്ക്ക് ഉണ്ടാകുന്നു. പക്ഷെ സാഹചര്യവശാൽ ഏട്ടത്തിയുടെ കൂടെ താമസിക്കേണ്ടതായി വരുന്നു.

ഒരു ഘട്ടത്തിൽ ഏട്ടത്തിയുടെ പ്രൊഫഷണൽ ലൈഫിൽ ഉണ്ടാകുന്ന ഒരു ശത്രുത എല്ലാവരുടെയും ജീവിതം തന്നെ മാറ്റിമറിക്കുകയാണ്. സായ് പല്ലവി നായികയായ ഈ സിനിമയിലെ പാട്ടുകൾ യൂടൂബിൽ ഹിറ്റാണ്.

രണ്ടര മണിക്കൂർ രസകരമായി കടന്നു പോകുന്നതിനാൽ നല്ലൊരു എന്റർടൈനർ എന്ന് നിസംശയം പറയാം.