നാനിയുടെ നിർമാണത്തിൽ 2018 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഹൈപ്പർ ലിങ്ക് ത്രില്ലർ ആണ് Awe! കാജൽ അഗർവാൾ, നിത്യ മേനോൻ, റെജീന കസാൻഡ്ര തുടങ്ങിയ വലിയ ഒരു താരനിര തന്നെ സിനിമയിലുണ്ട്. സാധാരണ തെലുങ്ക് സിനിമകളിൽ നിന്നും വ്യസ്ത്യസ്തമായി Homosexual Relationship നെ കുറിച്ച് സീരിയസ് ആയി തന്നെ സിനിമ സംവദിക്കുന്നുണ്ട്.കൂടാതെ ഹൈപ്പർ ലിങ്ക് രീതിയിൽ കഥ പറയുന്നതിനാൽ ഒരുപാടു കഥാപാത്രങ്ങളും അതിൽ നിന്നും തന്നെ വ്യത്യസ്തമായ ഴോണരും വന്നു ചേരുന്നുണ്ട്.

ഈ സിനിമയുടെ പ്ലോട്ട് പറയുന്നത് തന്നെ ഒരു സ്പോയ്ലർ ആയി തീരും എന്നതിനാൽ അതിനു മുതിരുന്നില്ല. രണ്ടു മണിക്കൂറിൽ താഴെയുള്ള ഈ സിനിമ കണ്ടു കഴിയുമ്പോൾ ഒരു വ്യത്യസ്ത അനുഭവമാണ് ലഭിക്കുക. സിനിമയിൽ പലയിടങ്ങളിലും നമ്മൾ സർപ്രൈസ് ആകുന്നുണ്ട് en അത് വേറേ കാര്യം.

ഹോളിവുഡ് സസ്പെൻസ് സിനിമകളിൽ ഞെട്ടിക്കുന്ന ഒരു ട്വിസ്റ്റ്‌ നൽകിയ ഫേമസ് ആയ ഒരു സിനിമയുടെ ട്വിസ്റ്റ്‌ കടമെടുത്താണ് ഈ സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ ക്ലൈമാക്സ് വളരെ നല്ലതാണെങ്കിലും ആ സിനിമ കണ്ടവർക്ക് വലിയ സസ്പെൻസ് ഒന്നും നൽകുന്നില്ല. അതല്ലാതെയുള്ള ചെറിയ ചെറിയ ട്വിസ്റ്റുകൾ നമ്മെ എൻജോയ് ചെയ്യിക്കുന്നുണ്ട്.

Awe! ശരിക്കും അഭിനന്ദിക്കേണ്ട ഒരു സിനിമയാണ്. ഇൻസ്പിരേഷൻ കൊണ്ടും മറ്റുമാണ് സിനിമ കെട്ടിപ്പൊക്കിയത് എങ്കിലും ഇതുപോലുള്ള സിനിമകൾ കൂടുതലായി തെലുങ്കിൽ നിന്നും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു.