അട്ടകത്തി, പിസ, സൂദ് കവ്വും,പിസ 2, തെഗിടി,മുണ്ഡാസുപട്ടി, ശരഭം,ഇൻട്രു നേട്രൂ നാളൈ, ഇരൈവി തുടങ്ങിയ ഒരുപാട് മികച്ച സിനിമകൾ പുറത്തിറക്കിയ CV കുമാറിന്റെ തിരുകുമരൻ എന്റർടൈന്മെന്റ്സ് ബാനറിൽ പുറത്തിറങ്ങിയ സിനിമയാണ് 144. മിർച്ചി ശിവ, അശോക് സെൽവൻ, ഓവിയ, ശ്രുതി രാമകൃഷ്ണൻ, രാംദാസ് തുടങ്ങിയവർ അണിനിരന്ന ഈ സിനിമ ഒരു Heist Comedy ആണ്.

ഇരു ഗ്രാമങ്ങൾ തമ്മിലുള്ള വഴക്കിന്റെ പേരിൽ വർഷാവർഷം സർക്കാർ ഉത്തരവിടുന്ന 144 ആക്ടിന്റെ മറവിൽ നായകനും കൂട്ടരും ഒരു കവർച്ച പ്ലാൻ ചെയ്യുന്നതാണ് കഥ. മണ്ടനായ നായകൻ മന്ദബുദ്ധിയായ നായിക തുടങ്ങിയ സകലമാന കോമഡി ക്ളീഷേകളും സിനിമ പരീക്ഷിക്കുന്നുണ്ട്.

ഈ ബാനറിൽ മുൻചിത്രമായ സൂദ് കവ്വും പോലെ ഒരു ബ്ലാക്ക് കോമഡി സെറ്റപ്പിൽ കവർച്ച പ്ലാൻ ചെയ്ത ഈ സിനിമയിൽ രസകരമായ കഥാപാത്രങ്ങളോ കഥാസന്ദർഭങ്ങളോ കാര്യമായി കടന്നു വരുന്നില്ല. സീരിയസ് ആയി കാണിക്കേണ്ട വിഷയങ്ങൾ പോലും കോമഡി കലർത്തി കാണിക്കുന്നതിനാൽ യാതൊരു വിധ ആകാംക്ഷയും തോന്നുന്നില്ല.

മൊത്തത്തിൽ വേറൊരു പണിയും ഇല്ലെങ്കിൽ കാണാം. അത്ര മാത്രം.