2014 ലെ ക്രിസ്മസ് ദിനത്തിൽ സംവിധായകൻ ശങ്കറിന്റെ S പിക്ചർസ് പുറത്തിറക്കിയ സിനിമായാണ് കപ്പൽ. വൈഭവ് റെഡ്ഢി,സോനം ബാജ്വ എന്നിവർ കേന്ദ്രകഥാപാത്രങ്ങൾ ആയ സിനിമ ഒരു നല്ല കോമഡി എന്റർടൈനർ ആണ്.

പുരുഷന്റെ ജീവിതത്തിൽ ഒരു സ്ത്രീ വന്നാൽ സൗഹൃദം നഷ്ടപ്പെടും എന്ന തെറ്റിദ്ധാരണയിൽ 5 കൂട്ടുകാർ കൗമാരപ്രായത്തിൽ തന്നെ തങ്ങളുടെ ജീവിതത്തിൽ ഇനി പെണ്ണ് വേണ്ട എന്ന തീരുമാനത്തിൽ എത്തിച്ചേരുന്നു. പക്ഷെ മഹാഭാരതം നാടകം കണ്ടപ്പോൾ പാഞ്ചാലിയെ പോലെ ഒരു പെണ്ണ് ഉണ്ടെങ്കിൽ അഞ്ചുപേർക്കും കൂട്ടുപിരിയാതെ ജീവിക്കാൻ പറ്റുമെന്ന് മനസിലാക്കുന്നു. വർഷങ്ങൾ കഴിഞ്ഞു ഏവരും യൗവ്വനത്തിൽ എത്തുന്നു എങ്കിലും നായകൻ ഒഴികെ ആരും ഈ ശപഥത്തിൽ നിന്നും പിന്മാറുന്നില്ല.

കൂട്ടുകാരെ പേടിച്ചു ചെന്നൈയിൽ എത്തുന്ന നായകൻ ഒരു ഘട്ടത്തിൽ നായികയുമായി പ്രണയത്തിൽ ആകുന്നതും ചെന്നൈയിൽ എത്തുന്ന കൂട്ടുകാ ഈ കാര്യം അറിയാതിരിക്കാനായി നായകൻ ശ്രമിക്കുന്നതും തുടർന്നുള്ള രസകരമായ മുഹൂർത്തങ്ങളുമാണ് സിനിമയുടെ USP.

കരുണാകരൻ, VTV ഗണേഷ് തുടങ്ങിയവരുടെ കൗണ്ടറുകൾ എല്ലാം രസകരം ആയിരുന്നു. ഒരു സിംപിൾ കോമഡി സ്റ്റോറി കുറേ കോമിക് മൊമന്റിലൂടെ നൽകി നമ്മെ എന്റർടൈൻ ചെയ്തിരിക്കുന്നു.