അഡൽറ്റ് കോമഡി സിനിമകളിൽ സാധാരണയായി കാണുന്നത് Sexist ജോക്കുകളും Misogyny യുമാണ്. പലപ്പോഴും ഇത്തരം ഐറ്റംസ് കാണുമ്പോൾ ചിരിയൊന്നും വരാറില്ല. ഇത്തവണ 90ML സംവിധാനം ചെയ്തിരിക്കുന്നത് ഒരു സ്ത്രീയാണ് എന്നത് ജോണറിൽ ഒരു പുതുമയൊക്കെ പ്രതീക്ഷിക്കാം എന്നൊരു തോന്നൽ ഉണ്ടാക്കിയിരുന്നു ബിഗ് ബോസ്സിൽ നിന്നും ലഭിച്ച വൻജനപ്രീതിയെ തുടർന്ന് കാര്യമായ ഓഫറുകൾ ഒന്നും തന്നെ തേടി എത്തിയില്ല എന്ന് ഓവിയ പറയുകയുണ്ടായി. എന്നാൽ ഒരു സൂപ്പർതാര ചിത്രത്തിന്റെ ട്രെയിലറിന് ലഭിക്കുന്ന വരവേൽപ്പാണ് 90ML ന്റെ ട്രെയിലറിന് ലഭിച്ചത്. ആദ്യദിനമായ ഇന്ന് ചെന്നൈ സിറ്റിയിൽ 5AM ഷോ വരെ നേടിയെടുക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞു. സിനിമ കൈകാര്യം ചെയ്യുന്നത് സ്ത്രീകളുടെ സെക്ഷ്വൽ ലൈഫ് ആണ്. അതിനാൽ തന്നെ അത്യാവശ്യം വിവാദങ്ങളും സിനിമ നേടിയെടുത്തു. ഇതെല്ലാം നല്ലൊരു ഓപ്പണിങ് നേടിയെടുക്കുവാൻ സിനിമയ്ക്ക് കഴിഞ്ഞു. ഓവിയ പറഞ്ഞത് പോലെ..ഇത് സദാചാരവാദികൾക്കുള്ള സിനിമയല്ല. എന്നാൽ അഭിനന്ദിക്കേണ്ട ഒരു സിനിമയാണോ?

🔥The Good – ഓവിയയുടെ കഥാപാത്രം Independent ആണ്. തന്റെ Sexual Life അടക്കം എല്ലാത്തിലും ഫ്രീഡം ഉള്ള ആ കഥാപാത്രം “എനിക്ക് ഇതെല്ലാം ഇഷ്ടമാണ്..ഞാൻ ചെയ്യുന്നു” എന്ന് മാത്രമേ പറയുന്നുള്ളൂ..അല്ലാതെ ഒരു ഡാർക് ഫ്ലാഷ്ബാക്ക് ഒന്നും ഇല്ല. ഞാൻ എനിക്കിഷ്ടമുള്ളത് ചെയ്യും എന്നത് വളരെ പോസിറ്റീവ് ആയി കാണിച്ച വിധം നന്നായിരുന്നു.

🔥The Bad- Article 377 നോട് ഐകദാർഢ്യം പ്രകടിപ്പിക്കുന്നു എന്ന് ടൈറ്റിൽ കാണിച്ചിട്ട് നൈസായി ചീപ് കോമഡിക്ക് വേണ്ടി അപമാനിക്കുന്ന ഒരേ ഒരു സിനിമ ഇതായിരിക്കും. സ്ത്രീകൾ അവരുടെ ജീവിതസാഹചര്യവുമായി ബന്ധപെട്ടു ലഹരി ഉപയോഗിക്കുന്നത് മനസിലാക്കാം, പക്ഷെ ഇതിലേ ബിയർ ടു ബിരിയാണി മുതൽ വിദേശ മദ്യം, ഹാഷ് എന്നിവയൊക്കെ മനഃപൂർവം കുത്തികയറ്റിയ സീനുകൾ ആണ്. ആ സീനുകൾക്ക് തന്നെ ഒരു കൃത്രിമത്വം ഫീൽ ചെയ്യുന്നുണ്ട്.

STR സംഗീതം നൽകിയ ഒരേ ടൂണിലെ ഒരുപാട് പാട്ടുകൾ നല്ല തലവേദനയാണ് നൽകുന്നത്. 5 പെണ്ണുങ്ങളുടെ പൊട്ടിച്ചിരി ആവശ്യത്തിനും അനാവശ്യത്തിനും സിനിമയിൽ ഉടനീളം വരുന്നത് അസഹനീയം ആയിരുന്നു. ഒരു കഥാപാത്രം പറയുന്നുണ്ട് ചിരിച്ചാൽ കൊന്നു കളയും എന്ന്. ഏതാണ്ട് ആ ഫീൽ ആണ് സിനിമ കാണുന്നവർക്കും. പിന്നെ ടിപ്പിക്കൽ തമിഴ് സിനിമ ഫോർമാറ്റ്‌ ആയ Anything For Friendship സീനുകൾ കൂടി ആകുമ്പോൾ തികഞ്ഞു. നല്ല അമേച്ചർ ഫീൽ ആയിരുന്നു പല സീനുകളും സമ്മാനിച്ചത്.

പ്രകടനത്തിന്റെ കാര്യം പറയുമ്പോൾ ഓവിയയും ആൻസൺ പോളും തരക്കേടില്ലാതെ പോകുമ്പോൾ ബാക്കി എല്ലാവരും ഓവർ ആക്ടിങ്ങിൽ STR നേ തോൽപ്പിക്കും വിധം ആയിരുന്നു. Trust me… ഇറങ്ങി ഓടാൻ വരെ പ്രേരിപ്പിക്കുന്ന മാസ്റ്റർപീസ് സീനുകൾ ഇതിലുണ്ട്.

സിനിമയിലെ ഡബിൾ മീനിങ് ഡയലോഗുകൾ ചിലതു മാത്രം ചിരിപ്പിക്കുന്നവ ആയിരുന്നു. തമിഴ് സ്വാമിജി ജോക്സ് എല്ലാം വാട്സാപ്പിൽ നിന്നും നൈസായി അടിച്ചു മാറ്റിയിട്ടുണ്ട്.

🔥Engaging Factor – ആദ്യത്തെ ടൈറ്റിൽ സോങ് കാണുമ്പോൾ തന്നെ സിനിമയുടെ ഒരു അമേച്ചർ ഫീൽ നമുക്ക് കിട്ടും. അരോചകമായ കുറേ പൊട്ടിച്ചിരി സീനുകൾ, STR ന്റെ തലവേദന പാട്ടുകൾ എന്നിവയ്ക്കു ശേഷം ചെറിയൊരു ട്വിസ്റ്റ്‌ ഉള്ള ഇന്റർവെൽ വരും. രണ്ടാം പകുതിയിൽ കാര്യമായി ഒന്നും തന്നെയില്ല. അതിനാൽ വേണേൽ ഇടവേളയിൽ ഇറങ്ങി പോകാം.

🔥Last Word – ബോൾഡ് അറ്റംപ്റ്റ് ആകുമെന്ന് തെറ്റിദ്ധരിച്ചു ഒരു ബോറൻ അറ്റംപ്റ്റ് നൽകിയിരിക്കുകയാണ് അഴകിയ അസുര എന്ന സംവിധായിക. നടൻ വിഷ്ണു വിശാൽ പറഞ്ഞ പോലെ 5AM ഷോ അതിന്റെ ക്രെഡിബിലിറ്റി നഷ്ടപ്പെടുത്തുകയാണ്.

🔥Verdict – Such A Crap…