2019 ലെ തമിഴ് ത്രില്ലറുകളുടെ തുടക്കം തടം എന്ന സിനിമയിലൂടെ നമുക്ക് സാക്ഷ്യം വഹിക്കാം. തടയറ താക്ക, മീഗാമൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മകിഴ് ഒരുക്കിയ തടം ഒരു സസ്പെൻസ് ത്രില്ലർ ആണ്. Whodunnit എന്ന ചോദ്യത്തിനുള്ള ഉത്തരം പ്രേക്ഷകർക്ക് മുന്നിൽ ത്രില്ലിംഗ് ആയി അവതരിപ്പിക്കാൻ മഗിഴിന് കഴിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ തടം കയ്യടി അർഹിക്കുന്ന ഒരു സിനിമയാണ്.

🔥The Good – സിനിമയുടെ ആഖ്യാനം. രസകരമായി മുന്നേറുന്ന കഥയും കഥയോട് ചേർന്ന് നിൽക്കുന്ന ഛായാഗ്രഹണവും ത്രില്ലടിപ്പിക്കുന്ന പശ്ചാത്തല സംഗീതവും അഭിനേതാക്കളുടെ മിതത്വമാർന്ന അഭിനയവും സിനിമയുടെ മുതൽക്കൂട്ടാണ്. ആരാണ് കൊലപാതകി എന്നത് മാത്രമല്ല, അല്ലാതെ കഥയോട് ചേർന്ന് വരുന്ന ചെറിയ ചെറിയ ട്വിസ്റ്റുകളും നന്നായിരുന്നു.

Sid Sriram പാടിയ പാട്ട് തിയേറ്റർ വിട്ടിറങ്ങിയാലും മനസ്സിൽ തങ്ങിനിൽക്കുന്നു. ക്ലൈമാക്സിൽ രഹസ്യങ്ങളുടെ ചുരുൾ അഴിയുന്ന സീൻ ചിത്രീകരിച്ച വിധവും പശ്ചാത്തല സംഗീതവും ത്രില്ലിംഗ് ആയിരുന്നു.

🔥The Bad – ഒരു ക്രൈം നടക്കുമ്പോൾ കുറ്റവാളിയുടെ Modus Operandi പ്രേക്ഷകന് കൺവിൻസിംഗ് ആയ വിധം വേണം കാണിക്കാൻ. തിരക്കഥയിൽ ഒരുപാട് ലൂപ് ഹോളുകൾ മുഴച്ചു നിൽക്കുന്നു. പോലീസ് അന്വേഷണം ഒക്കെ ഇത്ര സില്ലി ആയി കാണിച്ചതൊക്കെ ബാലിശം ആയിരുന്നു. എല്ലാത്തിനും ഉപരി കൊലപാതക കാരണം ഒട്ടും കൺവിൻസിംഗ് അല്ലായിരുന്നു. ആ ഭാഗത്തേയ്ക്ക് അധികം നരേഷൻ പോകാത്തത് ആണ് കാരണം. പക്ഷെ കഥയുടെ ഗതിയിൽ ഇതൊന്നും ശ്രദ്ധിക്കാതെ പോകും. Ultimate ആയി അവർ നൽകാൻ ശ്രമിച്ച ത്രിൽ ഫാക്ടർ പ്രേക്ഷകന് ലഭിക്കുന്നതിനാൽ കുറവുകൾക്കു നേരെ കണ്ണടയ്ക്കാം.

🔥Engaging Factor – ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ആദ്യപകുതിയും, ഫ്‌ളാഷ്ബാക്ക് മൂലം ചെറിയ ഒരു ലാഗിംഗ് തോന്നുന്ന രണ്ടാം പകുതിയും തൃപ്തികരമായ ക്ലൈമാക്‌സും അടങ്ങുന്ന ഈ സിനിമ ബോറടിപ്പിക്കില്ല. നിയമത്തെ ബുദ്ധിപൂർവം തോൽപ്പിക്കുന്ന നായകന്റെ..സോറി..നായകന്മാരുടെ കഥ നല്ല എന്റർടൈനിംഗ് ആണ്.

🔥Last Word – ഒരു ക്രൈം നടക്കുന്നു. നിയമത്തിലെ ലൂപ് ഹോളുകളിൽ പിടിച്ചു അതിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന തന്ത്രശാലിയായ നായകന്റെ കഥയാണ് തടം. ദൃശ്യം ഒക്കെ പോലെ തെറ്റായ മെസേജ് സമൂഹത്തിനു നൽകുന്നു എന്നൊക്കെ അപവാദം വന്നേക്കാം. പക്ഷെ സിനിമ പ്രേക്ഷകന് നൽകേണ്ടതായ എന്റർടൈൻമെന്റ് കൃത്യമായി, ത്രില്ലിംഗ് ആയി നൽകുന്നതിനാൽ തടം നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് ആകുന്നു. നല്ല സൗണ്ട് സിസ്റ്റം ഉള്ള തിയേറ്ററിൽ കാണുക.

🔥Verdict – Good