ലവ് രഞ്ജന്റെ സ്ത്രീവിരുദ്ധ സിനിമകളുടെ തുടക്കം ഇതിലൂടെ ആയിരുന്നു. വളരെ ചെറിയ ബജറ്റിൽ പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ സിനിമ വൻസാമ്പത്തിക ലാഭം നേടിയതോടെ കാർത്തിക് ആര്യൻ, നുശ്രത് എന്നിവരൊക്കെ സേഫ് സോണിൽ ആയി. Be Frank… രഞ്ജന്റെ സ്ത്രീ വിരുദ്ധത ഞാൻ ആസ്വദിച്ചു കണ്ടിരുന്ന ഒന്നായിരുന്നു. എന്റെ കോളേജ് ലൈഫ് ഒക്കെ കഴിഞ്ഞു തേരാ പാരാ നടക്കുന്ന സമയത്തു റിലീസായ സിനിമായാണ് PKP. പല കാര്യങ്ങളും കണക്റ്റ് ആയി പോയതിനാൽ ഈ സിനിമ അന്നത്തെ ഫേവറേറ്റ് ആയിരുന്നു. ഇന്നിപ്പോൾ രസകരമായ സംഭാഷങ്ങൾ എന്നത് മാറ്റിനിർത്തിയാൽ ഒരു സാധാരണ ചിത്രം തന്നെ. പക്ഷെ ലവ് രഞ്ജൻ കഴിഞ്ഞ വർഷം Sonu Ke Tittu Ki Sweety ഇറക്കിയപ്പോൾ ആ പഴയ ലവ് രഞ്ജൻ സിഗ്നേച്ചർ ഡയലോഗുകൾ വീണ്ടും കേട്ടപ്പോൾ ആ സിനിമയും ഇഷ്ടപ്പെട്ടു. അതായത്…കാലത്തിനു അനുസരിച്ചു അഭിരുചികൾ മാറുന്നത് രഞ്ജനും അറിയാം. അതിനാൽ തന്നെ രഞ്ജന്റെ സ്ത്രീവിരുദ്ധതയോട് മാത്രം ഞാൻ കണ്ണടയ്ക്കും. ചെറ്റത്തരം ആണെന്ന് അറിയാം… എന്നാലും സാരമില്ല!

വെൽ…ആദ്യകാഴ്ചയിൽ തന്നെ ഭൂരിഭാഗം പേർക്കും ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു സിനിമയാണ് PKP. മൂന്ന് സുഹൃത്തുക്കളുടെ ഇടയിൽ നടക്കുന്ന സൗഹൃദവും അവർക്കിടയിൽ പെണ്ണുങ്ങൾ വരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് കഥ. ഒരു റിലേഷൻ ഉണ്ടാകുമ്പോൾ അത് മൈന്റൈൻ ചെയ്യാൻ പാടുപെടുന്ന ആണുങ്ങളെ ഒരു പോയിന്റിൽ മാത്രം കാണിക്കുകയാണ് സിനിമ. ആണുങ്ങളെ മാത്രമേ ന്യായീകരിക്കുന്നുള്ളൂ..ചലോ…അതൊരു കുറവായി എടുക്കാതെ ഒന്ന് കണ്ണടച്ചാൽ രസകരമായി തോന്നുന്ന കുറേ സീനുകൾ കാണാം. ചിരിക്കാനുള്ള വകുപ്പൊക്കെയുണ്ട്.

കാർത്തിക് ആര്യന്റെ നോൺ സ്റ്റോപ്പ്‌ ഡയലോഗ് ആണ് മെയിൻ USP. അത് എത്ര തവണ കേട്ടു ചിരിച്ചിരിക്കുന്നു എന്ന് ഒരു പിടിയുമില്ല. ഈ സിനിമയിൽ കാണിക്കുന്നത് പോലുള്ള സ്ത്രീകഥാപാത്രങ്ങൾ ശരിക്കും ഉണ്ടോയെന്നു അറിയില്ല. സിനിമ ഭൂരിഭാഗവും ഒരു ഫാന്റസി അല്ലേ..പക്ഷെ യൂത്ത് ഓഡിയൻസ് ആയി ഒരുപാട് കണക്റ്റ് ആയി. അതിനാൽ തന്നെ വൻ ഹിറ്റും അടിച്ചു, രണ്ടാം ഭാഗവും ഇറങ്ങി.

എല്ലാത്തിനും ഒരു എക്സ്പയറി ഉണ്ട്. ലവ് രഞ്ജൻ സിനിമകൾ ഒരേ ഫോർമുല തന്നെ വീണ്ടും വീണ്ടും പ്രയോഗിക്കുന്ന അവസ്ഥയാണ് കാണുന്നത്. അതിനാൽ ടിയാൻ അധികകാലം പിടിച്ചു നിൽക്കുമെന്ന് തോന്നുന്നില്ല. എന്തായാലും ഇതുവരെ ഇറങ്ങിയ സിനിമകൾ ഒക്കെ എൻജോയബിൾ ആയിരുന്നു.