PKP യുടെ വിജയത്തിന് ശേഷം ലവ് രഞ്ജൻ ആകാശ് വാണി എടുത്തു എങ്കിലും ആദ്യചിത്രം നേടിയ പോപ്പുലാരിറ്റി ഒന്നും കിട്ടിയില്ല. സൊ..ഇട്സ് സിംപിൾ…വീണ്ടും ഒരു ലോഡ് സ്ത്രീവിരുദ്ധതയും ആയി PKP2 എത്തുന്നു. ഇത്തവണ നായികമാർക്ക് മാറ്റമൊന്നും ഇല്ല. കാർത്തിക് ആര്യൻ വീണ്ടും കാസ്റ്റ് ചെയ്യപ്പെടുന്നു. കൂടെ സണ്ണി സിംഗ്, ഓംകാർ കപൂർ എന്നിവർ.

ആദ്യസിനിമയുടെ അതേ സ്റ്റോറി ലൈൻ തന്നെ..ഒരു വ്യത്യാസവുമില്ല.. മൂന്ന് കൂട്ടുകാർ.. മൂന്ന് പേരും പ്രണയത്തിലാകുന്നു, ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു, പതിവ് പോലെ എല്ലാം സോർട്ട് ഔട്ട്‌ ചെയ്യാൻ തായ്‌ലൻഡ് പോകുന്നു, പ്രശ്നം തീരുന്നില്ല.. അവസാനം പെണ്ണുങ്ങൾ വേണ്ടാ സൗഹൃദം മതിയെന്ന് വെയ്ക്കുന്നു, സിനിമ തീരുന്നു.

ആദ്യഭാഗവും രണ്ടാം ഭാഗവും കഥ ഒരേപോലെ ആണെങ്കിലും രണ്ടര മണിക്കൂർ ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാൻ കഴിയുന്നതിൽ ലവ് രഞ്ജന്റെ സംഭാഷണങ്ങൾക്കും ആഖ്യാനത്തിനും കഴിഞ്ഞിട്ടുണ്ട്. കാർത്തിക് ആര്യൻ കഴിഞ്ഞ സിനിമയിൽ ബാറ്റ്മാനെ ഡംപ് ചെയ്ത കഥ പറഞ്ഞപ്പോൾ ഇത്തവണ ടൈറ്റാനിക്കിലെ ജാക്ക് ആണ് ഉപമ.

രഞ്ജൻ യൂണിവേഴ്സിലെ സ്ത്രീ കഥാപാത്രങ്ങൾ എല്ലാം ഫാന്റസി കലർന്നതാകാം. അവരുടെ ഭാഗത്തു നിന്നുള്ള വീക്ഷണം ഒന്നും പ്രതീക്ഷിക്കുകയേ വേണ്ട. പക്ഷെ രണ്ടര മണിക്കൂർ എന്റർടൈൻമെന്റ് പക്കാ ആണ്. അതിനു വേണ്ടി മാത്രം കാണാം…