മലയാളത്തിലെ ഐകോണിക് ആയ പല ഹാസ്യകഥാപാത്രങ്ങളും അവതരിപ്പിച്ച ഹരിശ്രീ അശോകൻ ഒരു സിനിമ സംവിധാനം ചെയ്യുന്നു എന്ന് പറയുമ്പോൾ, അതൊരു കോമഡി സിനിമ ആകുമ്പോൾ നല്ലൊരു ഹാസ്യവിരുന്നു ആരായാലും പ്രതീക്ഷിക്കും. പക്ഷെ ഈ സിനിമയിൽ നിന്നും ആരും ഒന്നും പ്രതീക്ഷിക്കരുത്. എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കണം എങ്കിൽ… ഹാ…കോമഡി എന്ന പേരിൽ ചിരിപ്പിക്കാത്ത ചില സീനുകൾ ഉണ്ട്..അത് ധാരാളം പ്രതീക്ഷിക്കാം.

🔥The Good – തമ്മിൽ ഭേദം തൊമ്മൻ… ഹാ…ക്ലൈമാക്സ്… അത് വരണം എങ്കിൽ പല യാതനകളും അതിനകം നമ്മൾ സഹിക്കണം.

🔥The Bad – കാലഹരണപ്പെട്ട തമാശകൾ ആണ് പ്രധാന പ്രശ്നം. അതായത് ചില സീനുകളൊക്കെ കോമഡി ആണെന്ന് പശ്ചാത്തല സംഗീതം കൊണ്ടാണ് സംവിധായകൻ നമുക്ക് പറഞ്ഞു തരുന്നത്. എന്തൊരു അവസ്ഥ അല്ലേ?

ഇനി കോമഡി എന്ന പേരിലുള്ള ട്രാജഡി ആണെങ്കിൽ അതിലും മോശം. പല കഴിവുള്ള ഹാസ്യതാരങ്ങളും സിനിമയിലുണ്ട്, പക്ഷെ ഒന്ന് മനസ്സറിഞ്ഞു ചിരിക്കാനുള്ള വകയൊന്നും സിനിമയിൽ ഇല്ല. രണ്ടാം പകുതിയൊക്കെ പലപ്പോഴും ക്ഷമ പരീക്ഷിക്കുന്ന ലെവൽ ആയിരുന്നു.

ഡോക്ടറായ നായകന്റെ ലൈഫിൽ വരുന്ന കോൺഫ്ലിക്റ്റ്സ് ഒക്കെ യാതൊരു വിധത്തിലും കൺവിൻസിംഗ് അല്ല. പിന്നെയല്ലേ..നായകന്റെ കൂട്ടുകാരുടെ ചളികൾ? അസഹനീയം ആയിരുന്നു പല സീനുകളും.

🔥Engaging Factor – മൾട്ടിപ്ലെക്സിൽ ആണ് സിനിമ കാണുന്നത് എങ്കിൽ അരമണിക്കൂറിനകം നിങ്ങൾ അടുത്തുള്ള സ്‌ക്രീനിൽ കളിക്കുന്ന ഏതു പടവും കാണാം എന്നുള്ള മനോഭാവത്തിൽ എത്തും. അതാണ്‌ മേക്കിങ് ലെവൽ.

🔥Last Word – ഈ സിനിമയ്ക്കായി ഹരിശ്രീ അശോകന് നിർദേശങ്ങൾ നൽകിയ സൂപ്പർ സംവിധായകരുടെ ഫോട്ടോ കണ്ടിട്ട് ഞാൻ ആത്മാർത്ഥമായി ചിരിച്ചു. ഈ സിനിമ എന്നെ ചിരിപ്പിച്ച ഒരേ ഒരു നിമിഷം അതാണ്‌…

🔥Verdict – Disappointing