കാർത്തിക് ആര്യൻ – കൃതി സനോൻ ജോഡി എത്രത്തോളം ക്യൂട്ട് ആണോ അത്രത്തോളം ക്യൂട്ട് ആയ ഒരു സിംപിൾ റോം കോം ആണ് ലുക്കാ ചുപ്പി. സിനിമയുടെ ട്രെയിലറിൽ തന്നെ കഥ എന്താണെന്ന് കൃത്യമായി മനസ്സിലാകുന്നുണ്ട്. ട്രെയിലറിൽ ഓൾമോസ്റ്റ് എല്ലാം പറഞ്ഞതിനാൽ ആകെ ക്ലൈമാക്സ് എങ്ങനെയാകും എന്നത് മാത്രമേ നമുക്ക് അറിയേണ്ടതുള്ളൂ.. അതാണെങ്കിൽ എളുപ്പം ഊഹിക്കാൻ പറ്റുന്ന ഒന്നും.

🔥The Good – കാർത്തിക്-കൃതി ജോഡികളുടെ കെമിസ്ട്രി വളരെ നന്നായിരുന്നു. കാർത്തിക് കോമഡി ടൈമിങ്ങിൽ ഒന്നുകൂടി മെച്ചപ്പെട്ടിട്ടുണ്ട്. ഇടയ്ക്കിടെ ആയുഷ്മാൻ ഖുറാനയെ ഓർമിപ്പിക്കുന്നു, അതിനർത്ഥം അഭിനയത്തിലും മുന്നേറിയിരിക്കുന്നു എന്ന് തന്നെ. രണ്ടാം പകുതിയിൽ കാർത്തിക് നന്നായി സ്‌കോർ ചെയ്യുന്ന കോമഡി രംഗങ്ങളുണ്ട്, അതെല്ലാം കിടു ആയിരുന്നു.

സിംപിൾ ആയ കഥയിൽ പ്രമുഖ പാർട്ടി ഇന്ത്യയിൽ ഭരണം നടത്തുമ്പോൾ ആർഷഭാരതസംസ്കാരത്തിൽ വന്ന മാറ്റങ്ങൾ സർകാസ്റ്റിക് ആയി പറഞ്ഞതൊക്കെ നന്നായിരുന്നു. രണ്ടു മണിക്കൂറിൽ ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു ക്രിസ്പ് ആൻഡ് നീറ്റ് ആയി സിനിമ അവസാനിക്കുന്നു.

🔥The Bad – പാട്ടുകളുടെ കാര്യത്തിൽ ഒരു ക്രിയേറ്റിവിറ്റിയും സിനിമയിലില്ല. എല്ലാ പാട്ടുകളും റീമിക്സ്! ഒരു ഒറിജിനൽ സോങ് പോലും ഇല്ല എന്നത് നിരാശാജനകം തന്നെ. കൂടാതെ ഊഹിക്കാവുന്ന കഥാഗതിയും ക്ലൈമാക്‌സും ഒരു കുറവായി പറയാം.

🔥Engaging Factor – രണ്ടു മണിക്കൂറിൽ ഒട്ടും ബോറടിക്കാതെ കഥ പറയുന്ന ഒരുപാട് രസകരമായ ഡയലോഗുകൾ അടങ്ങിയ കൊച്ചു സിനിമ. നായകനും നായികയും തമ്മിലുള്ള പ്രണയവും ലിവിങ് റിലേഷനും ആദ്യപകുതിയായും ലിവിങ് റിലേഷൻ എങ്ങനെ തലവേദന ആകുന്നു എന്നത് രണ്ടാം പകുതിയിലും കാണിക്കുന്നു. സമയം പോകുന്നത് അറിയില്ല.

🔥Last Word – കാര്യമായി ഒന്നും തന്നെയില്ല എങ്കിലും രണ്ടു മണിക്കൂർ നന്നായി എൻജോയ് ചെയ്ത ഒരു സിനിമ. ജെനുവിൻ ആയി പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള ശ്രമം നന്നായി വർക്ക്‌ ഔട്ട് ആയിട്ടുണ്ട്. സമയധന നഷ്ടം തോന്നില്ല.

🔥Verdict – Watchable