സമർത്ഥനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു അജയ്. അപകടം പിടിച്ച ഏതു മിഷനും നിഷ്പ്രയാസം പൂർത്തീകരിക്കുന്നവൻ. സ്വന്തം കുടുംബത്തെയും ജോലിയെയും ഒരേപോലെ സ്നേഹിച്ച അജയ് യെ തേടി എത്തിയത് ഒരു ദുരന്തമാണ്. ഒരു അപകടത്തെ തുടർന്ന് അരയ്ക്കു താഴേയ്ക്ക് തളർന്ന നിലയിൽ അജയ്ക്ക് ജീവിക്കേണ്ടി വരുന്നു.

ഒരു രാത്രിയിൽ അജയ്‌യുടെ ഭാര്യയും സഹോദരനും കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുന്നു. ഇൻഷുറൻസിന്റെ പണത്തിനായി സ്വന്തം ഭാര്യയും സഹോദരനും അജയ്യെ വധിക്കാൻ പ്ലാൻ ചെയ്യുക ആയിരുന്നു എന്ന് പോലീസ് കണ്ടെത്തുന്നു. യഥാർത്ഥത്തിൽ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക?

Right Yaa Wrong ഒരു ക്രൈം ത്രില്ലർ ആണ്. നിയമത്തിന്റെ ലൂപ് ഹോളുകളിലൂടെ ഒരു ക്രൈം ചെയ്തു അതിൽ നിന്നും രക്ഷപ്പെടുന്ന ഒരുവന്റെ കഥ. സസ്പെൻസോ ട്വിസ്റ്റോ ഒന്നും സിനിമയിലില്ല. പക്ഷെ കണ്ടിരിക്കാൻ രസമുണ്ട്. ആദ്യത്തെ അര മണിക്കൂർ കഷ്ടപ്പെട്ട് സഹിച്ചാൽ പിന്നീടുള്ള ഒന്നരമണിക്കൂർ അത്യാവശ്യം ത്രിൽ ഒക്കെയായി കടന്നു പോകും.

സണ്ണി ഡിയോളിനെ കൂടാതെ ഇർഫാൻ ഖാൻ, കൊങ്കണ സെൻ ശർമ തുടങ്ങിയ ഗംഭീര അഭിനേതാക്കൾ സിനിമയിലുണ്ട്.രണ്ടാം പകുതിയിൽ ഒരു കോർട്ട് റൂം ത്രില്ലർ ആകുമ്പോൾ സിനിമ നല്ലൊരു അനുഭവം ആകുന്നുണ്ട്. കണ്ടിരിക്കാം!