സേതുപതി കർക്കശക്കാരനായ ഒരു പോലീസുകാരൻ ആണ്. ഒരു ഇൻസ്‌പെക്ടറെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന സേതുപതി കുറ്റവാളിയെ ഞൊടിയിടയിൽ കണ്ടെത്തുന്നു. ആരും ഭയപ്പെടുന്ന വാദ്യാർ എന്ന് പേരുള്ള അയാളെ നാട്ടുകാരുടെ മുന്നിൽ വെച്ചു അറസ്റ്റ് ചെയ്തതിനുള്ള ശിക്ഷയാണോ സേതുപതിയുടെ ഇപ്പോഴത്തെ അവസ്ഥ?

തമിഴ് ജനത ആവേശപൂർവം ഓർക്കുന്ന ഒരു പോലീസ് കഥാപാത്രമാണ് സേതുപതി. വിജയകാന്ത് അവതരിപ്പിച്ച ആ കഥാപാത്രത്തിന് ആരാധകർ ഒരുപാടുണ്ട്. ആ കൂട്ടത്തിൽ ഒരാളാണ് വിജയ് സേതുപതി. ഒരു പോലീസ് സ്റ്റോറി ഓവർ ഹീറോയിസം ഒന്നും ഇല്ലാതെ, മാസ് എലെമെന്റ്സ് കൃത്യമായി ചേർത്തു ഒരുക്കിയ ഒരു പെർഫെക്റ്റ് പോലീസ് സ്റ്റോറി ആണ് സേതുപതി.

ഒരു പോലീസുകാരൻ നേരിടേണ്ടി വരുന്ന അവസ്ഥകളും മറ്റും അധികം സിനിമാറ്റിക് എലെമെന്റ്സ് ചേർക്കാതെ പറയുമ്പോൾ നായകന്റെ കുടുംബത്തിനും തുല്യപ്രാധാന്യം നൽകുന്നുണ്ട്. മൊത്തത്തിൽ നല്ലൊരു സിനിമ.