ശക്തി ചിദംബരത്തിന്റെ 2002 ൽ പുറത്തിറങ്ങിയ ചാർളി ചാപ്ലിൻ എന്ന സിനിമ 6 ഇന്ത്യൻ ഭാഷകളിലേക്ക് റീമേയ്ക്ക് ചെയ്തിട്ടുണ്ട്. ഒരു റെക്കോർഡ് എന്ന് തന്നെ പറയാം. ഇന്നും ഫ്രഷ് ആയി തോന്നുന്ന ഒരുപാട് നർമമുഹൂർത്തങ്ങൾ നിറഞ്ഞ നല്ലൊരു എന്റർടൈനർ. ആ സിനിമയുടെ രണ്ടാം ഭാഗം എന്ന പേരിൽ അതേ ടീം തന്നെ ഒരു സിനിമ ഇറക്കുമ്പോൾ ചെറിയൊരു പ്രതീക്ഷ ഒക്കെ ഉണ്ടാകും. പക്ഷെ ശക്തി ആൻഡ് ടീം നൈസായി പ്രേക്ഷകനെ തേച്ച സീനാണ് ചാർളി ചാപ്ലിൻ 2.

തങ്ങളുടെ സ്ഥിരം പാറ്റേൺ ആയ ആളുമാറി പോകൽ ഇവിടെയും വരുന്നുണ്ട്. പക്ഷെ ആദ്യത്തെ അരമണിക്കൂറിൽ തന്നെ അതിനു വിരാമം ഇട്ടു അടുത്ത കോൺഫ്ലിക്റ്റിലേക്ക് സിനിമ കടക്കുന്നു. ഒരു തെറ്റിദ്ധാരണ മൂലം നായികയെ ചീത്ത വിളിച്ചു കൊണ്ടുള്ള ഒരു വീഡിയോ അവളുടെ മൊബൈലിലേക്ക് അയക്കുന്നു. ആ വീഡിയോ കണ്ടാൽ ഉറപ്പിച്ച കല്യാണം വരെ മുടങ്ങും എന്നതിനാൽ മൊബൈലിൽ നിന്നും വീഡിയോ ഡിലീറ്റ് ചെയ്യാനുള്ള നായകന്റെ ശ്രമമാണ് സിനിമ.

ആദ്യഭാഗത്തിൽ പ്രഭുവിന് തുല്യപ്രാധാന്യം ആകുമ്പോൾ ഇവിടെ അദ്ദേഹത്തെ ഒരു കോമാളി ആക്കുകയാണ്. ഒരു ഘട്ടം കഴിയുമ്പോൾ സിനിമയിൽ എല്ലാവരും തന്നെ മന്ദബുദ്ധികൾ ആകുന്നുണ്ട്. അദാഹ് ശർമ എന്ത് കണ്ടിട്ടാണോ ഈ സിനിമയിൽ അഭിനയിച്ചത് എന്നറിയില്ല. സിനിമയുടെ USP ആയ ചിന്ന മച്ചാൻ പാട്ട് നല്ല ബോറൻ പ്ളേസ്മെന്റ്റ് ആയിരുന്നു. സിനിമ മൊത്തത്തിൽ ബോർ ആയതിനാൽ അത് ശ്രദ്ധിക്കാൻ സമയം കിട്ടിയെന്നു വരില്ല.