നാനിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്നു നേനു ലോക്കൽ. സത്യത്തിൽ ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഒരു ഓവർ റേറ്റഡ് സിനിമ ആയെ തോന്നിയുള്ളൂ.ഇത്ര വലിയൊരു വിജയം അർഹിക്കുന്ന സിനിമ ആയൊന്നും തോന്നിയില്ല.

നായകന്റെ ആരെയും കൂസാത്ത ആറ്റിട്യൂട് പലപ്പോഴും അസഹനീയം ആയിരുന്നു. ആദ്യമായാണ് ഇതുപോലൊരു കഥാപാത്രസൃഷ്ടി കാണുന്നത്. ഓരോ സീനുകൾ കഴിയുന്തോറും നായകന്റെ ആറ്റിട്യൂട് വളരെ forced ആയി തോന്നി. ന്യായീകരിക്കാൻ പറയുന്ന ഓരോ കാരണങ്ങളും വളരെ സിനിമാറ്റിക് ആയിരുന്നു. ക്ലൈമാക്സിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന വില്ലനും നായകനുമായുള്ള കോൺഫ്ലിക്റ്റ് ഒക്കെ കണ്ടപ്പോൾ ഇതിലും ഭേദം ബോയ്പാട്ടി സീനുവിന്റെ അടിച്ചാൽ 10കിലോമീറ്റർ ഗുണ്ട് പടങ്ങൾ തന്നെയെന്ന് തോന്നി.

കീർത്തി സുരേഷ് സിനിമയിൽ നല്ല ക്യൂട്ട് ആയിരുന്നു. ഒരേ മുഖഭാവം തന്നെ മതി ഈ സിനിമയിൽ. ഒന്ന് രണ്ടു പാട്ടുകളും നന്നായിരുന്നു. ഒരു ആവറേജ് സിനിമ!