മതപുരോഹിതൻ ആക്കാൻ സെമിനാരിയിൽ പോയ ബോബി അവിടുന്ന് മുങ്ങി തന്നെക്കാൾ 8 വയസ്സോളം പ്രായം കൂടുതലുള്ള നായികയെ അവൾ പോലും അറിയാതെ സഹായിക്കുകയാണ്. കണ്ടമാത്രയിൽ അവളോട്‌ തോന്നിയ പ്രണയമാണ് കാരണം. അവളുടെ പ്രശ്നങ്ങളിൽ അദൃശ്യനായി ഇടപെട്ടു അവളെ സഹായിക്കുന്ന അവനെ ഒരു ഘട്ടത്തിൽ അവൾ മനസ്സിലാക്കുന്നു. ഒരു നിശ്ചിത തീയതിയിൽ വിവാഹം നടത്താം എന്നും പറയുന്നു. അങ്ങനെ 21 വയസ്സുകാരൻ വിവാഹിതൻ ആവുകയാണ്. പക്ഷെ അവളുടെ മനസ്സിലേക്കുള്ള ദൂരം ഒരുപാടുണ്ടായിരുന്നു.

ചില സിനിമകളില്ലേ… ടിവിയിൽ അത് പ്ലെ ചെയ്തിട്ടു നമുക്ക് അല്ലറ ചില്ലറ കാര്യങ്ങളൊക്കെ ചെയ്യാം. സിനിമയിലെ പല സീനുകളും മിസ്സ്‌ ആയാലും പ്രശ്നം ഒന്നുമില്ല. എന്തിനു ശബ്ദരേഖ കേട്ടാലും മതി. അതുപോലൊരു സിനിമയാണ് ബോബി. പറയത്തക്ക ഒന്നും തന്നെ സിനിമയിലില്ല, പക്ഷെ ചുമ്മാ ടൈം പാസിന് കാണാം.

മിയ എല്ലാസിനിമയിലേയും പോലെ ഇത്തവണയും നല്ല സുന്ദരി ആയി കാണപ്പെട്ടു. രണ്ടാം പകുതിയിൽ ഒരു റോം കോം പോലെയൊക്കെ ട്രൈ ചെയ്തു ദയനീയമായി പരാജയപ്പെടുന്ന പല സീനുകളും കണ്ടില്ലയെന്നു വെച്ചാൽ പ്രശ്നം കഴിഞ്ഞു. DVD റിലീസ് ആകാൻ ഒരുപാട് താമസിച്ചത് എന്താണെന്ന് മാത്രം ഒരു പിടിയുമില്ല.