ടർക്കിഷ് ഹൊറർ ത്രില്ലർ ആയ സിജ്ജീൻ മൂന്നാമത്തെ ഭാഗത്തേക്ക് എത്തുമ്പോൾ മനോഹരമായ ഒരു പ്രണയകഥയാണ് പറയുന്നത്. മറ്റൊരു പ്രത്യേകത എന്തെന്നാൽ സിജ്ജീൻ ഒന്നാം ഭാഗവും രണ്ടാം ഭാഗവും കണ്ടു കഴിഞ്ഞു ഈ സിനിമ കാണുമ്പോൾ നമ്മൾ ഊഹിക്കുന്ന സ്റ്റോറി ലൈനിൽ കൂടിയല്ല കഥ നീങ്ങുന്നതും. അതിനാൽ തന്നെ ഒരു സർപ്രൈസിങ് ഫാക്റ്റ് സിനിമയിൽ വരുന്നുണ്ട്.

സെദത് എഴുതുന്ന ഡയറിക്കുറിപ്പിൽ കൂടിയാണ് കഥ തുടങ്ങുന്നത്. ചെറുപ്പം മുതൽ കൂടെയുള്ള കൂട്ടുകാരനായ ഒർഹാൻ തന്റെ സഹോദരിയായ ഖദേറിനെ പ്രണയിച്ചു വിവാഹം കഴിക്കുന്നതും അവരുടെ ജീവിതത്തിൽ നടന്ന അഞ്ച് ദുർദിനങ്ങളെ പറ്റിയുമാണ് സിനിമ പറയുന്നത്.

സിനിമയുടെ പേസിങ് സ്ലോ ആയാണ്. പതുക്കെ കഥ പറഞ്ഞു എസ്റ്റാബ്ലിഷ്‌ ചെയ്യുന്ന പല സംഗതികളിലൂടെയും സഞ്ചരിച്ചു അവസാനത്തെ 15 മിനുട്ടിൽ എല്ലാം തമ്മിൽ കണക്റ്റ് ചെയ്തു ഒരു വൗ ഫാക്ടർ നൽകി സിനിമ അവസാനിപ്പിച്ച വിധം നന്നായിരുന്നു. അതിനാൽ തന്നെ പലപ്പോഴായി നമുക്ക് ലാഗിംഗ് ഫീൽ ചെയ്യിപ്പിച്ച സീനുകൾ പോലും പിന്നീട് മനോഹരമായി തോന്നി.

ഒരു വശ്യതയുള്ള ഛായാഗ്രഹണവും, ഡാർക് മൂഡിൽ ഒരു ഹൊറർ ഫീൽ തരുന്ന പശ്ചാത്തല സംഗീതവും നന്നായിരുന്നു. മൊത്തത്തിൽ കണ്ടിരിക്കാം! സമയനഷ്ടം ഇല്ല.