സിജ്ജീൻ എന്ന ടർക്കിഷ് ഹൊറർ ത്രില്ലർ സീരീസിലെ ഏറ്റവും ക്രീപി ആയ ഭാഗമാണ് നാലാമത്തെ ഭാഗം. വയലൻസിനും ഈരീ അറ്റ്മോസ്ഫിയറിലുള്ള ക്രീപ്പീ സീനുകൾക്കും പേരുകേട്ട സിജ്ജീൻ നാലാം ഭാഗത്തിന്റെ മറ്റൊരു പ്രേത്യേകത എന്തെന്നാൽ തൊട്ടു മുന്നിലേ ഭാഗമായ സിജ്ജീൻ മൂന്നിലെ ഒരു കഥാപാത്രം ഇതിൽ പ്രത്യക്ഷപ്പെടുന്നു എന്നതാണ്. ഒർഹൻ വീണ്ടും നമ്മുടെ മുന്നിൽ എത്തുകയാണ്. ഇത്തവണ രഹസ്യങ്ങളുടെ ചുരുൾ അഴിയുന്നത് അവനിലൂടെയാണ്.

സാമ്പത്തിക ബാധ്യതകൾ കാരണം തന്റെ അമ്മൂമ്മയുടെ വീട്ടിലേക്കു താമസം മാറുകയാണ് നായകന്റെ കുടുംബം. ആ വീടിനു മുന്നിലായി തന്നെ മുത്തച്ഛന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നു. വീട്ടിലെ കാര്യങ്ങൾ നോക്കാനായി മിസ്സ്‌ റഹീം എന്നൊരു സ്ത്രീയുമുണ്ട്. ആ വീട്ടിൽ എന്തോ പൈശാചിക ശക്തിയുണ്ടെന്ന് വൈകാതെ നമുക്ക് മനസിലാകുന്നു. നായകന്റെ 10 വയസ്സുളള സംസാരിക്കാത്ത മകനുമായുള്ള ഒർഹാന്റെ സൗഹൃദം കൗതുകം ഉണ്ടാക്കുന്ന ഒന്നാണ്.

ആ വീട്ടിലുള്ള ദുഷ്ടശക്തി എങ്ങനെ അവിടെയെത്തി എന്നതും അവർ എങ്ങനെ രക്ഷപ്പെട്ടു എന്നതും സിജ്ജീൻ സീരീസ് ഫോളോ ചെയ്യുന്ന സ്ഥിരം പാറ്റേൺ ആയ ക്ലൈമാക്സ് ട്വിസ്റ്റിലൂടെ പറയുന്നു. ഇത്തവണ കുറച്ചു കൂടെ ഇന്റൻസ് ആയ കഥയും ഡാർക് ആയ പശ്ചാത്തലവും ആയതിനാൽ ഈ സീരീസിലേ എന്റെ പ്രിയ ചിത്രം ഈ നാലാം ഭാഗം ആകുന്നു. അഞ്ചാം ഭാഗം 2018 ൽ റിലീസ് ആയിട്ടുണ്ട്, ഹോം വീഡിയോ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല, അതിനായി കാത്തിരിക്കുന്നു.