യുവനടന്മാർ തന്റെ കരിയർ ഒന്ന് ട്രാക്കിലേക്ക് മാറ്റാനും ഒരു ആക്ഷൻ ഹീറോ ഇമേജ് ഉണ്ടാക്കാനും പോലീസ് വേഷങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. ഇത്തവണ കതിർ ശത്രു എന്ന സിനിമയിലൂടെ ഒരു പോലീസുകാരൻ ആയി നമുക്ക് മുന്നിൽ അവതരിക്കുകയാണ്. തന്റെ കരിയറിൽ ഒരുപാട് നല്ല ചിത്രങ്ങൾ അഭിനയിച്ച കതിർ ഇത്തവണയും മോശമാക്കിയില്ല എങ്കിലും ഒരു ദേജാവു ഫീൽ ആണ് ശത്രു നൽകുന്നത്.

🔥The Good – ലഗുപരൻ എന്ന നടന്റെ മികച്ച വില്ലൻ വേഷമാണ് സിനിമയുടെ ഹൈലൈറ്റ്. പലപ്പോഴും ഹീറോയെ വെല്ലുന്ന വില്ലൻ എന്ന പരിവേഷം സ്വന്തമാക്കി ക്ലൈമാക്സിൽ മാത്രം പരാജയപ്പെടുന്നു. ചില മാനറിസം എല്ലാം കാക്ക കാക്കയിലേ ജീവനെ ഓർമപ്പെടുത്തിയാലും ശത്രു എന്ന ഈ സിനിമയിൽ ഏവരെയും ആകർഷിക്കുന്നത് ഇദ്ദേഹം ആണ്.

ഒരു പോലീസുകാരനും ചെറുപ്പക്കാരായ ക്രിമിനൽ ഗാങിനും ഇടയിലുള്ള പകയും ഒരു ദിവസം കൊണ്ട് ആര് ആരെ കൊല്ലും എന്നുള്ള ക്യാറ്റ് ആൻഡ് മൗസ് ഗെയിം ആണ് സിനിമ. ഇടയ്ക്കിടെ വെറുപ്പിക്കുന്ന കോമഡിസീനുകളോ നായികയുടെ മണ്ടത്തരങ്ങളോ പാട്ടുകളോ ഒന്നുമില്ല. ഒരൊറ്റ പാട്ട് പോലുമില്ല എന്നതാണ് സന്തോഷം നൽകുന്ന വിഷയം.

🔥The Bad – പ്രധാന പ്രശ്നം ലോജിക് ലൂപ് ഹോളുകൾ ആണ്. ഇതെന്താ അങ്ങനെ എന്ന് മനസ്സിൽ ഒരുപാട് തവണ ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്നാൽ റേസി ആയി വരുന്ന അടുത്തടുത്ത സീനുകൾ ആ ചോദ്യങ്ങൾ മനസ്സിൽ നിന്നും മാറ്റും. അഭിനേതാക്കളിൽ ചിലരുടെ പ്രകടനങ്ങളിൽ നല്ല അമേച്ചറിസം ഉണ്ടായിരുന്നു എന്നതും ഒരു പോരായ്മയാണ്.

🔥Engaging Factor – നായകന്റെ ബിൽഡപ്പ് കുറേശ്ശേ കാണിച്ച ആദ്യത്തെ 15 മിനിറ്റ് കണ്ടില്ല എന്ന് നടിച്ചാൽ പിന്നെ കൃത്യമായ പേസിങ്ങിൽ സിനിമ നീങ്ങുന്നുണ്ട്. ഒരു ത്രിൽ മൂഡ് സിനിമയിലുടനീളം നിലനിർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

🔥Last Word – തടം എന്ന സിനിമയ്ക്കു ശേഷം തൃപ്തിപ്പെടുത്തിയ മറ്റൊരു ആക്ഷൻ ത്രില്ലർ. അടങ്ങാ മറു, നാൻ മഹാൻ അല്ലൈ തുടങ്ങി പല സിനിമകൾ ഓർമപ്പെടുത്തുന്നു എങ്കിലും കണ്ടിരിക്കാം.

🔥Verdict – Watchable