കൊച്ചിയിൽ Captain Marvel ന്റെ ബുക്കിങ് 10 ദിവസം മുൻപ് തന്നെ തുടങ്ങുക, ഒരു സൂപ്പർ ഹീറോ ഒറിജിൻ മൂവിയ്ക്ക് കാലത്ത് 8 മണി ഷോ ഉണ്ടാവുക തുടങ്ങിയ സംഭവവികാസങ്ങൾ ഒക്കെ നടന്നു. അത്രയ്ക്കു ഹൈപ്പ് ആണ് സിനിമ നേടിയിരുന്നത്. എന്നാൽ അന്തരാഷ്ട്ര വനിതാ ദിനത്തിൽ നമുക്ക് മുന്നിൽ എത്തിയ ഈ സൂപ്പർ ഹീറോയുടെ വരവ് അല്പം ശോകം ആയിരുന്നു എന്ന് തന്നെ പറയാം.

🔥The Good – Samuel Jackson ന്റെ ഒരു മുഴുനീള വേഷം കാണാൻ പറ്റി എന്നതാണ് ആകെ ഇഷ്ടപ്പെട്ട കാര്യം. ടിയാന് നൽകിയ ഡിജിറ്റൽ മേക്കപ്പ് ഒക്കെ കിടു ആയിരുന്നു. ഒരുപാട് പ്രായം കുറഞ്ഞത് പോലെ ഫീൽ ചെയ്തു. പിന്നെ ഹൈലൈറ്റ് ആയ Goose…ഇവ രണ്ടും അല്ലാതെ സിനിമയിൽ ഇമ്പ്രെസ്സ് ചെയ്ത യാതൊന്നും തന്നെയില്ല.

🔥The Bad – MCU വിലെ എല്ലാ സിനിമകളും തിയേറ്ററിൽ കണ്ട ഒരാൾ എന്ന നിലയിൽ ഈ സിനിമയിൽ ആവേശം ഉണർത്തുന്ന ഒരു സീൻ പോലും ഉണ്ടായില്ല എന്നതാണ് ആദ്യത്തെ കുറവ്. ക്യാപ്റ്റൻ മാർവൽ എന്ന കഥാപാത്രത്തിന് വലിയ ആഴം ഒന്നും കാണുന്നില്ല. തിരക്കഥയുടെ ഫ്ലോയിൽ ആ കഥാപാത്രം നമ്മളോട് സിങ്ക് ആകുന്നില്ല എന്നത് മറ്റൊരു കാര്യം. പിന്നെ സ്ഥിരമായി MCU സിനിമകൾ ഫോളോ ചെയ്യുന്നവർക്ക് ഇതിലെ വഴിത്തിരിവുകൾ അടക്കം ഊഹിക്കാൻ പറ്റുമെന്നു ഉറപ്പ്.

ഒരു നിർവികാര ഫീൽ ആയിരുന്നു സത്യത്തിൽ പടം കാണുമ്പോൾ. ആക്ഷൻ സീനുകൾ ഒന്നും തന്നെ ഒരു വൗ ഫാക്ടർ നൽകിയില്ല. ക്യാപ്റ്റൻ മാർവലിന്റെ ബാക്‌സ്റ്റോറിയും ക്രീയും എതിരാളികളും ഒന്നും തന്നെ മനസ്സിൽ പതിയുന്നില്ല. മാർവൽ സിനിമകളുടെ കഥ പെട്ടെന്ന് മറന്നു പോകുന്നവയാണ് എന്നാണ് പൊതുവെയുള്ള സംസാരം, അതിൽ ഈ സിനിമ മുൻപന്തിയിൽ കാണും.

അവസാനമായി..ഈ സിനിമയിലും വില്ലൻ വളരെ വീക്ക്‌ ആണ്. കഴിവുള്ള ആളുകളെ പിടിച്ചു വില്ലനാക്കി *ഞ്ചിച്ചു വിടുന്ന പരിപാടി മാർവൽ നിർത്തണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അല്ലെങ്കിൽ പിന്നെ താനോസ് എന്ന കോമഡി പീസിനെ പോക്കിനടക്കുന്ന ഫാൻസ്‌ വേണം.

🔥Engaging Factor – വേണേൽ തിയേറ്ററിൽ ഇരുന്നു PUB G കളിക്കാം. കഥയൊക്കെ ആർക്കും ഊഹിക്കാൻ പറ്റും. കൂടുതൽ വല്ലതും പറഞ്ഞാൽ സ്ത്രീവിരോധി ആക്കും എന്നതിനാൽ… നമ്മളില്ലേ..!

🔥Last Word – മിഡ് ക്രെഡിറ്റ്‌ സീനിനു വേണ്ടി ഈ സിനിമ കണ്ടവർ എല്ലാവരും തന്നെ ഹാപ്പി ആയിട്ടുണ്ട്. ഒന്ന് കണ്ടു മറക്കാം എന്ന ലെവലിൽ സമയം കളയാനായി കാണാം.

🔥Verdict – Mediocre