തമിഴിലെ പുതിയ സിനിമ ട്രെൻഡ് എന്തെന്നാൽ അത് കർഷകരുടെ കഷ്ടപ്പാടുകൾ സിനിമ മൂലം പറയുക എന്നതാണ്. മെയിൻ തീം കർഷകരുടെ ദുരവസ്ഥ അല്ലെങ്കിൽ പോലും ഇടയ്ക്കിടെ കർഷക ആത്മഹത്യയും മറ്റുമൊക്കെ സിനിമയിൽ പറഞ്ഞു പോകാറുണ്ട്. വലിയൊരു വിഭാഗം ആളുകളെ കയ്യിലെടുക്കാനുള്ള ഈ വിദ്യ ഉപയോഗിച്ച് ഉപയോഗിച്ച് ബോറൻ അനുഭവമായി മാറിയിരിക്കുന്നു എന്നതിന്റെ പുതിയ ഉദാഹരണം ആണ് Boomerang.

🔥The Good – സിനിമയിലെ ആക്ഷൻ രംഗങ്ങളിൽ ഉപയോഗിച്ചിരുന്ന പശ്ചാത്തല സംഗീതം നന്നായിരുന്നു.

🔥The Bad – Face Off തീമിൽ വരുന്ന ഈ സിനിമ കൃത്യമായ പാതയിൽ പോകുവാൻ ഒരുപാട് സമയം എടുക്കുന്നു എന്നതാണ് പ്രധാന പോരായ്മ. അവസാനത്തെ പത്തു മിനുട്ടിൽ മാത്രം പ്രത്യക്ഷപ്പെടുന്ന വില്ലൻ, IT ഫീൽഡിൽ നിന്നും കൃഷി പണി തിരഞ്ഞെടുക്കുന്ന നായകൻ, കഥയുമായി വലിയ ബന്ധം ഇല്ലാത്ത മേഘ ആകാശ്ന്റെ കഥാപാത്രം തുടങ്ങി സിനിമയിൽ കുറവുകൾ ഏറെയുണ്ട്.

ഇതിന്റെ കൂടെ കണ്ടുമടുത്ത കർഷക സെന്റി തീം കൂടിയാകുമ്പോൾ ഒരു മടുപ്പ് ഉണ്ടാകുന്നു,നായകന്റെ ഡബിൾ റോളും ഈ തീമും കോർപ്പറേറ്റു വില്ലനും എല്ലാം കൂടി ആകുമ്പോൾ കത്തി എന്ന മുരുകദാസ് സിനിമയുടെ വികാലാനുകരണം ആയും തോന്നുന്നു.

🔥Engaging Factor – ആദ്യപകുതിയുടെ അവസാനമാണ് കഥ കൃത്യമായ ട്രാക്കിൽ വീഴുന്നത്. പിന്നീട് കണ്ടു പരിചയിച്ച സീനുകൾ നിറഞ്ഞ രണ്ടാം പകുതിയും ബോറൻ ക്ലൈമാക്‌സും ചേരുമ്പോൾ ബൂമറാങ് ശരാശരിയിൽ താഴെ ആകുന്നു.

🔥Last Word -പാവപ്പെട്ടവന്റെ കത്തി എന്ന് പറയാം ഈ സിനിമയേ. നല്ല കഴിവുള്ള നടനാണ് അഥർവ. സ്ക്രിപ്ട് സെലെക്ഷൻ കാര്യമായി ശ്രദ്ധിച്ചാൽ ഒരുപാട് കാലം നിലനിൽക്കാൻ കഴിയും. കത്തി പോലുള്ള സിനിമയുടെ കഥയുമായി ഒരുപാട് സാമ്യതകളുള്ള ഈ സിനിമയൊക്കെ തീർച്ചയായും ഒഴിവാക്കാമായിരുന്നു.

🔥Verdict – Below Average