RJ ബാലാജിയും കൂട്ടരും കഥയും സംഭാഷണവും നിർവ്വഹിച്ച LKG വളരെ ക്രിയേറ്റീവ് ആയ ഒരു സിനിമ അനുഭവം ആയിരുന്നു. സമൂഹത്തിൽ നടക്കുന്ന എന്തെല്ലാം കാര്യങ്ങൾ രാഷ്ട്രീയതുറുപ്പുചീട്ടായി ഉപയോഗിക്കാം എന്ന ചാണക്യതന്ത്രങ്ങൾ സർകാസ്റ്റിക് ആയി പറഞ്ഞിരിക്കുകയാണ് സിനിമയിൽ. ഈ സിനിമയുടെ വിജയത്തിനായി സോഷ്യൽ മീഡിയ എങ്ങനെ കൃത്യമായി ഉപയോഗിക്കാം എന്നതും സിനിമയുടെ പ്രൊമോഷൻ സമയങ്ങളിൽ നമ്മൾ കണ്ടതാണ്. അതിനാൽ തന്നെ 5AM ഷോ ഉൾപ്പടെ ലഭിച്ച ഒരു വിജയചിത്രമാണ് LKG.

🔥The Good – സിനിമയുടെ തുടക്കത്തിൽ കറുപ്പും ചുവപ്പും നിറത്തിലുള്ള വസ്ത്രം ധരിച്ചു നാസ്തികരുടെയും അല്ലാത്തവരുടെയും വോട്ട് മുഖ്യം എന്ന് പറയുന്നതിൽ തുടങ്ങി അര ഇഞ്ച് സ്കെയിൽ കൊണ്ട് അഴിമതി മനസിലാക്കാം,പക്ഷെ ആരും ഇടപെടില്ല എന്നതും വോട്ട് ചെയ്യാനായി പണം വാങ്ങുന്നതിനെ കുറിച്ചും Meme Creators നെ കുറിച്ചുമെല്ലാം പറയുന്ന സംഭാഷങ്ങൾക്ക് ഒരു Thought Provoking Power ഉണ്ട്.

തമിഴ് നാട്ടിൽ നടന്ന രാഷ്ട്രീയ സാഹചര്യങ്ങൾ സർകാസ്റ്റിക് ആയി അവതരിപ്പിക്കുമ്പോൾ പോലും പറയാൻ വന്ന കഥയിൽ അതെല്ലാം കൃത്യമായി പ്ലേസ് ചെയ്യപ്പെടുക ആയിരുന്നു. സമകാലീന രാഷ്ട്രീയത്തിൽ നമ്മൾ കണ്ട പല കാര്യങ്ങളും ഇതിൽ കാണുമ്പോൾ ഉണ്ടാകുന്ന കോമിക് റിലീഫ് വേറേ ലെവൽ ആയിരുന്നു. ഒരുവിധം എല്ലാ പാർട്ടികളെയും രാഷ്ട്രീയ നേതാക്കന്മാരെയും, തമിഴിലെ സിനിമ താരങ്ങളെയും അടക്കം ട്രോളിയത് നന്നായിരുന്നു.

പ്രിയ ആനന്ദ് അവതരിപ്പിച്ച കോർപറേറ്റ് കഥാപാത്രവും അവർ ഇലക്ഷനിൽ ചെയ്യുന്ന കാര്യങ്ങളും ഒക്കെ കാണുമ്പോൾ പലപ്പോഴും പ്രമുഖ പാർട്ടിയെ ഓർമ വരും. ബാലാജി ഉദ്ദേശിച്ചതും അത് തന്നെയാണ്. അതാണ്‌ കൃത്യമായി വർക്ഔട്ട് ആയതും. ക്ലൈമാക്സിൽ സ്ഥിരം വരുന്ന ഒരു പ്രെസ് മീറ്റ് കണ്ടപ്പോൾ ഒരു ക്ലിഷേ മണത്തു എങ്കിലും അതിൽ വരെ അവസാനം കയ്യടിക്കാൻ തോന്നിപ്പിച്ച സംഗതി കിടു ആയിരുന്നു.

🔥The Bad – ഒരു ഔട്ട്‌ ആൻഡ് ഔട്ട്‌ സ്പൂഫ് പടമായി അല്ല LKG എത്തുന്നത്. അതിനാൽ തന്നെ ചിലയിടങ്ങളിൽ ലോജിക് പ്രശ്നം ആകുന്നുണ്ട്. ക്ലൈമാക്സിനോട് അടുക്കുമ്പോൾ പെരുച്ചാഴി പോലെയൊക്കെ തോന്നിപ്പിക്കും എങ്കിലും അത്രയും ബോറാക്കിയില്ല. മൊത്തത്തിൽ സ്പൂഫും സർകാസ്റ്റിക് സീനുകളും ആയതിനാൽ ഇമോഷണൽ സീനുകൾ പവർഫുൾ ആയി തോന്നിയില്ല.

🔥Engaging Factor – ഏകദേശം രണ്ടു മണിക്കൂർ ആണ് ദൈർഘ്യം. കുറെയേറെ രസകരമായ സീനുകൾ അടങ്ങിയ ആദ്യപകുതിയും കുറച്ചു ഇല്ലോജിക്കൽ ആയ രണ്ടാം പകുതിയും ആണ് സിനിമ നൽകുന്നത്. ഒട്ടും ബോറടിക്കില്ല എന്നതാണ് ഹൈലൈറ്റ്.

🔥Last Word – LKG നമ്മെ ചിന്തിപ്പിക്കുന്നുണ്ട്. ഒരു ഉദാഹരണം പറഞ്ഞാൽ കേരളത്തിലേ BJP നേതാക്കന്മാരുടെ കാര്യം..അവർ ഏവരും തന്നെ ഫേമസ് ആണ്. നാടിനു നല്ലത് ചെയ്തിട്ടു ആണോ? അല്ല.. അവരുടെ വ്യക്തിത്വം കൊണ്ടാണോ? അതുമല്ല.. പിന്നെ? ട്രോളുകൾ കൊണ്ട്…ട്രോളുകളിലൂടെ ഇവരെ ഫേമസ് ആക്കുകയാണ് സോഷ്യൽ മീഡിയ. ഇങ്ങനെ ഫേമസ് ആയി മിസോറാമിൽ ഗവർണർ ആയ അദ്ദേഹം അത് രാജി വെച്ചു തിരിച്ചെത്തിയ ഈ വേളയിൽ ഈ സിനിമയ്ക്ക് കാലികപ്രസക്തിയുണ്ട് എന്നും അറിയിക്കുന്നു.

🔥Verdict – Good