ഡൽഹിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടക്കുന്ന Big Fat Weddings ന്റെ ഇരുണ്ട വശങ്ങളും, ഹോമോസെക്ഷ്വാലിറ്റി മുതൽ ഇമ്പൊട്ടൻസി, എക്സ്ട്രാ മരിറ്റൽ അഫയർസ് ഒക്കെ വിഷയമാക്കി 4 പ്രഗത്ഭരായ ഫിലിം മേക്കേഴ്‌സ് ഒരുക്കിയ ഒരു മികവുറ്റ സീരീസ് ആണ് Made In Heaven.

Made In Heaven എന്നത് ഒരു വെഡിങ് പ്ലാൻ കമ്പനി ആണ്. അതിന്റെ നടത്തിപ്പുകാരായ താര, കരൺ എന്നിവരിലൂടെയാണ് കഥ നീങ്ങുന്നത് എന്ന് പറയാം എങ്കിലും കോംപ്ലെക്സ് ആയ ഒരുപാട് കഥാപാത്രങ്ങളെ നമുക്ക് കാണാം. 9 എപ്പിസോഡുകളിലൂടെ നമുക്ക് കാണാൻ കഴിയുന്നത് അവർ നടത്തുന്ന പല പല കല്യാണങ്ങളുമാണ്. ആ കല്യാണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന സ്വാർത്ഥതയും, രാഷ്ട്രീയ താല്പര്യങ്ങളും, അന്ധവിശ്വാസങ്ങളും, സ്ത്രീവിരുദ്ധതയും എല്ലാം വളരെ ഡാർക് ആൻഡ് ഇന്റൻസ് ആയി നമുക്ക് മുന്നിൽ തുറന്നു കാണിക്കുകയാണ്.

കരൺ മെഹ്‌റ എന്ന ഗേ കഥാപാത്രത്തിന്റെ ആത്മസംഘർഷങ്ങളും അയാൾ കടന്നു പോകുന്ന സാഹചര്യങ്ങളും ഒരു എലീറ്റ് സൊസൈറ്റി ആയിട്ട് പോലും LGBTQ യെ അവർ എങ്ങനെ കാണുന്നു എന്നും ഡീറ്റൈൽ ആയി കാണിക്കുന്നു. ഒരുപക്ഷെ ഇത്തരം ഒരു കഥാപാത്രത്തെ ഡീറ്റൈൽ ആയി കാണിക്കാൻ പറ്റിയ മാധ്യമം വെബ് സീരീസ് തന്നെയാണ്. അനാവശ്യ സെൻസറിങ് ഇവിടെയില്ല. Br frank, സ്‌ക്രീനിൽ വരുന്ന ലൈംഗിക രംഗം രണ്ടു പുരുഷന്മാർ തമ്മിലുള്ളതാണ് എങ്കിൽ തീരെ കാണാൻ താൽപര്യം ഉണ്ടാകാറില്ല. Yuck!! എന്നൊരു ഫീലാണ്. ഫാസ്റ്റ് ഫോർവെർഡ് ബട്ടൺ എപ്പോൾ അമർത്തിയെന്നു ചോദിച്ചാൽ മതി. കരണിന്റെ കഥാപാത്രത്തെ ആദ്യം നമുക്ക് പരിചയപ്പെടുത്തുമ്പോൾ ഇതുപോലേ ഫാസ്റ്റ് ഫോർവെർഡ് ബട്ടണിൽ അമർത്തുമ്പോൾ പിന്നീട് അയാളുടെ കൗമാരവും അയാളിലെ ആത്മസംഘർഷവും വളരെ ഡീറ്റൈൽ ആയി നമുക്ക് മുന്നിൽ തുറന്നിടുമ്പോൾ സ്‌ക്രീനിൽ കാണുന്നതിനോട് അവഗണന തോന്നുന്നില്ല. പ്രേക്ഷകന് കരണിനോടുള്ള മനോഭാവം മാറ്റിയെടുക്കാൻ സംവിധായകർക്ക് കഴിഞ്ഞിട്ടുണ്ട്. അർജുൻ മാതുർ എന്ന അഭിനേതാവ് എത്രത്തോളം ആ കഥാപാത്രത്തോട് നീതി പുലർത്തിയിരിക്കുന്നു എന്ന് കണ്ടുതന്നെ അറിയുക.

താര എന്ന വളരെ കോംപ്ലെക്സ് ആയ മറ്റൊരു കഥാപാത്രം നമ്മുടെ മുന്നിൽ എത്തുന്നു. ഒന്നുമില്ലായ്മയിൽ നിന്നും കോടീശ്വരന്റെ ഭാര്യയായി, സ്വന്തമായി ഒരു ബിസിനസ് പടുത്തുയർത്തി സമൂഹത്തിൽ ഉന്നത സ്ഥാനത്തു നിൽക്കുമ്പോളും താൻ ആര് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാതെ അലയുന്ന ഒരുവൾ. താരയുടെ മുന്നിൽ നടക്കുന്ന അനീതികളെ അവൾ അഭിമുഖീകരിക്കുന്ന വിധം തന്നെ എന്താണ് താര എന്ന് നമ്മെ അറിയിക്കുന്നു. ആദ്യത്തെ എപ്പിസോഡിൽ നമ്മൾ കണ്ട താരയല്ല പിന്നീട്. സ്ത്രീധനത്തുകയുടെ കാര്യം വധുവിനോട് പറയുന്ന താരയുടെ മോറൽ സൈഡ് പിന്നീട് നടക്കുന്ന ഒരു മോളസ്‌റ്റേഷനിൽ നമുക്ക് കാണാൻ കഴിയുന്നില്ല. ഒരു സ്ത്രീയ്ക്ക് മാത്രമേ മറ്റൊരുവളെ മനസ്സിലാക്കാൻ കഴിയൂ എന്നത് ഇവിടെയും പ്രസക്തം ആകുന്നു. തന്റെ ഭർത്താവിന്റെ അവിഹിതം അറിയുന്നതും അതിനോടുള്ള പ്രതികരണവും ക്ലൈമാക്സിൽ തിരഞ്ഞെടുക്കുന്ന വഴിയും ഒക്കെ താരയെ ഇഷ്ടകഥാപാത്രം ആക്കുന്നു.

താരയും കരണും തമ്മിലുള്ള സൗഹൃദം വളരെ ഹൃദ്യമായ ഒന്നായിരുന്നു. മൂന്നാമത്തെ എപ്പിസോഡിൽ വരുന്ന അറുപതു വയസ്സ് കഴിഞ്ഞവരുടെ കല്യാണവും അതിനോട് അനുബന്ധമായ സീനുകളും ഒക്കെ പ്ലെസന്റ് ആയിരുന്നു കണ്ടിരിക്കാൻ തന്നെ.

വലിയ ബിസിനസ്സുകാരൻ ആയ ചെറുപ്പക്കാരെ ഒക്കെ സ്ഥിരം കാണിക്കുന്ന പാറ്റേണിൽ നിന്നും മാറിയുള്ള ജിം സർബിന്റെ കഥാപാത്രവും കൽക്കി ആയുള്ള റിലേഷനും അതിനു നൽകിയ മാനവും ഒക്കെ വളരെ ഭംഗിയായി ആണ് അവതരിപ്പിച്ചിട്ടുള്ളത്. ഒരു എക്സ്ട്രാ മരിറ്റൽ അഫയർ ഇങ്ങനെ ഒരു ഡയമെൻഷനിൽ പറയുന്നത് പ്രശംസ അർഹിക്കുന്നു.

Titli യിലൂടെ മനം കവർന്ന ശിവാനി & ശശാങ്ക്, ഇവിടെ ജാസ് & കബീർ ആയി എത്തുന്നു. ജസ്പ്രീത് എന്ന ജാസിന്റെ ക്യാരക്ടർ എക്‌സ്‌പോസിഷൻ വളരെ മനോഹരം ആണ്. ജീവിതസാഹചര്യങ്ങളും അവളുടെ മോഹങ്ങളും ഒക്കെ ക്ലിയർ കട്ട് ആയി പറഞ്ഞു പോകുന്നു. കബീർ തന്റെ മാനറിസം കൊണ്ട് ഇമ്പ്രെസ്സ് ചെയ്യിക്കുകയും ചെയ്യുന്നു.

സ്വത്തിനു വേണ്ടി വിവാഹം കഴിക്കുന്നത്, സ്റ്റാറ്റസ് കാണിക്കാൻ വലിയൊരു സിനിമാതാരത്തെ വിവാഹത്തിന് ക്ഷണിച്ചു അവസാനം വധുവിനൊപ്പം ശയിക്കുന്ന താരവും, പ്രണയത്തിനു പ്രായമില്ല എന്നതും, തന്റെ കുറവുകൾ മറച്ചു വെച്ചു വലിയ വാഗ്ദാനങ്ങൾ നൽകി വധുവിനെ തേടുന്ന ധനിക കുടുംബവും, അന്ധവിശ്വാസത്തിൽ മുഴുകി വധുവിനോട് ആദ്യം ഒരു വൃക്ഷത്തിനെ കല്യാണം കഴിക്കാൻ പറയുന്നതും, രാജവംശങ്ങൾ തന്നെയാണ് ഈ നൂറ്റാണ്ടിലും സ്വാധീനം ചെലുത്തുന്നത് എന്നതും എത്ര തെറ്റു ചെയ്താലും അവരെ ഇപ്പോഴും സമൂഹം ബഹുമാനത്തോടും ഭയത്തോടും കാണുന്നു എന്നതും, രാഷ്ട്രീയ മുതലെടുപ്പിനായും വിവാഹം നടക്കുന്നു തുടങ്ങി ഒരുപാട് ഡാർക് ആയ വിഷയങ്ങൾ കൂടി ഈ സീരീസ് കൈകാര്യം ചെയ്യുന്നു.

ഡീറ്റൈലിംഗ് ആണ് മനോഹരം. എന്നെ സംബന്ധിച്ചു ജനിച്ച ഇടമായ കൊച്ചി കഴിഞ്ഞാൽ ഏറ്റവും പ്രിയപ്പെട്ട ഇടമാണ് ഡൽഹി. ഇവിടെ സദാർ ബസാറും ലജ്പത് റായ് മാർക്കറ്റും ഒക്കെ കാണുമ്പോൾ ചെറിയ കാര്യങ്ങളിൽ പോലും ഒരുപാട് ശ്രദ്ധ ചെലുത്തി, ഒരു എത്നിക് ഫീൽ നൽകാൻ ശ്രമിച്ചിട്ടുണ്ട്. ഗോൽഗപ്പെ കഴിക്കുന്ന സീനും അതിനു ശേഷമുള്ള സ്ട്രീറ്റ് ഫുഡിനെ പറ്റി സംസാരിക്കുന്ന കഥാപാത്രങ്ങളെയുമെല്ലാം കൃത്യമായി ലിങ്ക് ചെയ്തിരിക്കുന്നു.

പ്രധാന കഥാപാത്രങ്ങളുടെ എക്‌സ്‌പോസിഷൻ പലയിടങ്ങളിലും ബ്രേക്ക്‌ ആകുന്നത് ഓരോ എപ്പിസോഡുകളിലുമായി മാറി മാറി വരുന്ന വധൂവരന്മാരുടെ കഥ ഇടയിൽ വരുന്നതിനാൽ ആണ്. ഇന്റർസിറ്റി പലപ്പോഴും സസ്‌റ്റൈൻ ആകുന്നില്ല എന്നത് കുറവായി തോന്നി. പക്ഷെ ഗംഭീരമായ പ്രകടനങ്ങളാലും ഇതുവരെ ഇന്ത്യൻ ദൃശ്യമാധ്യമത്തിൽ കണ്ടിട്ടില്ലാത്ത, ഒരു ബ്രേവ് അറ്റംപ്റ്റ് ആയതിനാൽ കുറവുകൾ എല്ലാം നമ്മൾ മറക്കും.

Sacred Games,Ghoul,കള്ളച്ചിരിപ്പ് എന്നിവയെല്ലാം ബ്രേവ് ആയ അറ്റംപ്റ്റ് ആയിരുന്നു. ഡാർക് ആയ ഇന്റൻസ് ആയ ത്രില്ലർ എലമെന്റ് കലർന്ന സീരീസുകൾ. അവയേക്കാൾ ഒക്കെ ഒരുപടി മുന്നിലായി ഈ സീരീസ് തോന്നി.