10000 കണക്കിന് അഫ്ഗാൻകാർക്കെതിരെ വെറും 21 സിഖ് പട്ടാളക്കാർ നടത്തിയ പോരാട്ടം മൂലം മറ്റുള്ള കോട്ടകൾ തകർക്കാനുള്ള അഫ്ഗാൻകാരുടെ പദ്ധതി പൊളിയുന്നു. ചരിത്രത്തിൽ 21 പേരും ബഹുമാനിക്കപ്പെടുന്നു. എന്നാൽ ഓരോരോ ഭൂപ്രദേശങ്ങളായി തങ്ങളുടെ കൈവശമാക്കുന്ന ബ്രിട്ടീഷ് ഇന്ത്യയുടെ അധികാരികൾ തങ്ങളുടെ പ്രദേശത്തു എത്തിയപ്പോൾ തദ്ദേശീയരായ അഫ്ഗാൻ പത്താൻമാർ നടത്തിയ പോരാട്ടം എന്നും ഇതിനെ പറയുന്നവരുണ്ട്. സിനിമയുടെ POV കാണുമ്പോൾ ഇതൊരു മുസ്ലിം-സിഖ് മതങ്ങൾ തമ്മിലുള്ള പോരാട്ടമാണോ എന്ന് പോലും തോന്നിപോകും.

🔥The Good – ആക്ഷൻ രംഗങ്ങൾ ഒരുപാട് വയലൻസ് കലർന്ന, എന്നാൽ ഇടയ്ക്കിടെ രോമാഞ്ചം നൽകുന്ന ഒന്നായിരുന്നു. അക്ഷയ് കുമാറിന്റെ ഫിസിക് നന്നായി ഉപയോഗിച്ച ചില രംഗങ്ങൾ ഒക്കെ കയ്യടി അർഹിക്കുന്നു.

🔥The Bad – യാഷ്‌രാജ്-ധർമ ബാനറുകൾ പൊക്കി പിടിക്കുന്ന പഞ്ചാബ്-സിഖ് കമ്മ്യൂണിറ്റിയുടെ വേറൊരു വേർഷൻ ആകുമ്പോൾ ഇവിടെ നായകൻ അഫ്‌ഗാനികൾക്കു വേണ്ടി മസ്ജിദ് പണിയുന്ന, അഫ്‌ഗാനി സ്ത്രീയെ രക്ഷിക്കുന്ന, കൊല്ലാൻ അവസരം കിട്ടിയിട്ടും പയ്യൻ ആയതുകൊണ്ട് ഒരു അഫ്‌ഗാനിയെ വെറുതെ വിടുന്ന, എന്തിനു യുദ്ധത്തിനിടയിൽ ശത്രുക്കൾക്കു വരെ വെള്ളം കൊടുക്കുന്ന ടിപ്പിക്കൽ ബോളിവുഡ് ഹീറോ ആകുന്നു.

കേസരി വർണ്ണത്തിന്റെ പ്രൗഢിയും സിഖ് മതചിഹ്നങ്ങളും അവരുടെ ധൈര്യവും വിവരിക്കുന്ന സിനിമയിൽ എതിർത്തു വരുന്ന സൈന്യത്തിന്റെ ചേഷ്ടകൾ പോലും അറപ്പ് ഉളവാക്കുന്ന രീതിയിൽ ആയിരുന്നു. യുദ്ധത്തിൽ മരിച്ചവരുടെ ശവശരീരങ്ങൾ കൂട്ടിയിട്ട് അതിനു മുകളിൽ കയറി കോട്ടയിൽ കയറാൻ ശ്രമിക്കുന്ന ആളുകളെ അവരുടെ മതം ശക്തമായി പ്രതിഷ്‌ടിച്ചാണ് കഥ പറയുന്നത്.

ഒരു സിഖ് വിശ്വാസിയുടെ ടർബൻ കാൽച്ചുവട്ടിൽ വരുത്തും എന്ന് പറയുന്ന ശത്രു അല്ലാഹുവിനെ അടിക്കടി കൂട്ടുപിടിച്ചു തന്റെ മനോഭാവം കാണിക്കുമ്പോൾ സിനിമ കാണുന്നവർക്ക്,(മുസ്ലിം വിശ്വാസികൾക്ക് പോലും) ആ മതം ഒരു ഭയം സമ്മാനിക്കുന്നു. കൂട്ടത്തിൽ ആദർശധീരനായ ഒരു മുസ്ലിം അഫ്‌ഗാനി ഉള്ളതിനാൽ ഇതെല്ലാം ടാലി ആകുമെന്ന് സംവിധായകൻ കരുതി കാണും. മൊത്തത്തിൽ ഇസ്ലാമോഫോബിയ നല്ല രീതിയിൽ നൽകുന്നുണ്ട്.

നായകന്റെ കഥാപാത്രം ഒഴികേ ആരുടേയും എക്‌സ്‌പോസിഷൻ നന്നായി അവതരിപ്പിച്ചിട്ടില്ല. അതിനാൽ തന്നെ മറ്റുള്ളവരോട് യാതൊതു വിധ ഇമോഷണൽ കണക്ട് ഇല്ല. പരിനീതിയുടെ പോർഷൻ നല്ല ബോറടി ആയിരുന്നു.

🔥Engaging Factor – സിനിമയുടെ പൊളിറ്റിക്സ് എന്തും ആയിക്കോട്ടെ, ആദ്യപകുതിയും രണ്ടാം പകുതിയും പേസിങ് ഇഴച്ചിൽ ഒന്നുമില്ല. ചില കോമഡികൾ വളരെ നന്നായിരുന്നു. ക്ലൈമാക്സ് രോമാഞ്ചം നൽകുന്നു.

🔥Last Word – ധൈര്യത്തിന്റെ പ്രതീകം ആയിരുന്ന 21 പേരുടെ കഥ. ഉഗ്രൻ ഛായാഗ്രഹണവും കിടിലൻ ആക്ഷൻ രംഗങ്ങളുമായി വന്ന കേസരി നല്ല ക്വളിറ്റിയുള്ള തിയേറ്ററിൽ കാണുക.

🔥Verdict – Watchable