Mard Ko Dard Nahi Hota യെ ഒരു സൂപ്പർ ഹീറോ മൂവി ആയി തന്നെ കാണാം. വേദന ഫീൽ ചെയ്യാത്ത ആളാണ്‌ നമ്മുടെ നായകൻ. ശരീരത്തിലേ എല്ലും പേശിയും ഒക്കെ തവിടുപൊടി ആയാലും വേദന അറിയില്ല. പക്ഷെ ഒരു വീക്ക്‌ പോയിന്റ് ഉണ്ട്. ഇടയ്ക്കിടെ വെള്ളം കുടിച്ചു കൊണ്ടിരിക്കണം. ഇല്ലെങ്കിൽ നിർജലീകരണം മൂലം മരണപ്പെടും. അതിനാൽ ഒരു വാട്ടർ ബാക് പാക്ക് കൊണ്ടാണ് ടിയാന്റെ സഞ്ചാരം.

സിനിമയുടെ കഥ വളരെ സിംപിൾ ആണ്. നായകനായ സൂര്യയും ബാല്യകാലസുഹൃത്ത് കം ഫ്രണ്ട്‌സ് വിത്ത്‌ ബെനിഫിറ്റ് ആയ( oh..Yeah…Hr can feel Orgasm) സുപ്രിയും കൂടി ഒരു ലോക്കറ്റ് തിരിച്ചെടുക്കാൻ പുറപ്പെടുകയാണ്. ആ ലോക്കറ്റിനു പിന്നിൽ ഇരട്ടസഹോദരങ്ങളുടെ പ്രതികാരത്തിന്റെ കഥയുണ്ട്.

🔥The Good – സിനിമയുടെ ട്രീറ്റ്മെന്റ് തന്നെയാണ് ആകർഷണം. ഒരുപാട് ചിരിപ്പിക്കുന്ന മോണോലോഗുകൾ സിനിമയിൽ ഉടനീളം കാണാം. മഹേഷ്‌ മഞ്ജരേക്കർ വായ തുറക്കുന്നത് തന്നെ ചിരിപ്പിക്കാൻ ആണ്. 90’s കിഡ്സ്‌ എന്ന് പറയുമ്പോൾ തന്നെ ഇപ്പോൾ ക്ലിഷേ ആകുന്ന ഐറ്റം ആണ്. പക്ഷെ തൊണ്ണൂറുകളിൽ ഒരേപോലെ ബോളിവുഡും സൗത്ത് ഇൻഡ്യൻ സിനിമകളും ഫോളോ ചെയ്തവർക്ക് ക്ലിക്ക് ആകുന്ന കുറേ നൊസ്റ്റാൾജിക് ഐറ്റംസ് സിനിമയിൽ ഉടനീളം വരുന്നുണ്ട്.

അഭിനേതാക്കൾ ആണ് മറ്റൊരു ബലം. ഗുൽഷൻ ദേവയ്യയുടെ പ്രകടനം ആദ്യം പറയണം. ഇരട്ട വേഷമാണ്. അതിൽ തന്നെ സൈക്കോ വില്ലൻ ആയി തകർത്തു ആടുകയാണ്. വില്ലന്റെ പതനം കാണുമ്പോൾ നമുക്ക് സങ്കടം വരും. അത്രയ്ക്കു ക്യൂട്ട് ആയിരുന്നു. എന്താ ഡയലോഗ് ഡെലിവറി. ആ മാനറിസം ഒക്കെ കാണുമ്പോൾ ഒരുപാട് ഇഷ്ടപ്പെടും വില്ലനെ. പിന്നെ ആക്ഷൻ സീനുകളിൽ തന്റെ പ്രതിഭ തെളിയിച്ച രണ്ടാമത്തെ വേഷം. ആക്ഷൻ സീനുകൾ എല്ലാം തന്നെ കിടു ആയിരുന്നു.

രാധിക മദനെ പഠാഖയിൽ കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടതാണ്. ഇത്തവണ ആക്ഷൻ സീനുകളിലേ മെയ്വഴക്കം കണ്ടപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയി. ഇത്രയും നന്നായി ആക്ഷൻ സീനുകൾ ചെയ്യുന്ന നായികമാർ കുറവാണ് ഇൻഡസ്ട്രിയിൽ. കൂടുതൽ വേഷങ്ങൾ ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. പുള്ളിക്കാരി റുമിയെ പറ്റി പറയുന്ന സീൻ ഒരുപാട് ചിരിപ്പിച്ചു. ആ ഡയലോഗിന് ഇന്നത്തെ സാഹചര്യത്തിൽ വളരെയേറെ കാലിക പ്രസക്തിയുണ്ട്. (Yes. ഞാൻ എന്റെ വാട്സാപ്പ് സ്റ്റാറ്റസുകൾ ഇനി മുതൽ മാറ്റുന്നതായിരിക്കും)

മഹേഷ്‌ മഞ്ജരേക്കറുടെ കഴിവ് ഞാൻ പറഞ്ഞു അറിയേണ്ടതില്ലല്ലോ..തുടക്കം മുതൽ ഒടുക്കം വരെ ഒരുപാട് ചിരിപ്പിക്കുന്നു. സൂര്യയുടെ അച്ഛനുമായുള്ള സംഭാഷണങ്ങളൊക്കെ കിടു ആയിരുന്നു. നായകൻ ലിസ്റ്റിൽ അവസാനം എത്തിയാലും ഈ സിനിമയ്ക്കായി നൽകിയ അർപ്പണമനോഭാവം എടുത്തു പറയേണ്ടത് തന്നെയാണ്. രണ്ടാം ഭാഗം ആഗ്രഹിക്കുന്നു.

🔥The Bad – ആദ്യപകുതിയിൽ കഥയിലേക്ക് എത്താനായി കുറച്ചധികം സമയം എടുക്കുന്നുണ്ട്. ആ ഇടങ്ങളിൽ ചെറുതായി ലാഗിംഗ് ഫീൽ ചെയ്യും.

🔥Engaging Factor – ചെറിയ ഇഴച്ചിൽ ഉള്ള ആദ്യത്തെ മുക്കാൽ മണിക്കൂർ മാറ്റി നിർത്തിയാൽ പിന്നീട് അങ്ങോട്ട് കോമഡിയും ആക്ഷനും എല്ലാമായി ഇരുന്നു ഉഗ്രൻ വിരുന്ന് തന്നെയാണ്.

🔥Last Word – അഭിമാനപൂർവം ലോകത്തിനു മുന്നിൽ സമർപ്പിക്കാവുന്ന ഒരു സൂപ്പർ ഹീറോ സിനിമ. ഒരു ഒറിജിനൽ കണ്ടന്റ് എന്ന് പറയാം. ആഖ്യാനരീതിയിലേ നർമവും പുതുമയും വളരെ നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് നൽകുന്നു.

🔥Verdict – Very Good