തമിഴിലെ ആദ്യത്തെ നോയർ ഫിലിം ആയാണ് ആരണ്യകാണ്ഡത്തെ സിനിമാ പ്രേമികൾ കാണുന്നത്. അതിന്റെ കഥാപാത്രസൃഷ്ടിയും ക്ലൈമാക്സിലേ ഇമ്പാക്റ്റും ഒരിക്കലും മറക്കാൻ പറ്റുന്ന ഒന്നല്ല. അതിനാൽ തന്നെ ത്യാഗരാജ കുമാരരാജയുടെ അടുത്ത സിനിമ എന്നത് വലിയ സ്വപ്നം പൂവണിയും പോലെയാണ്. ആരണ്യകാണ്ഡം ഒരു Out Of The Box കൺസെപ്റ്റ് ആയിരുന്നു. കണ്ടുമടുത്ത ഒരൊറ്റ സീൻ പോലും അതിൽ ഇല്ലായിരുന്നു. ഇവിടെ ഹൈപ്പർലിങ്ക് സിനിമകളിൽ കണ്ടുവരുന്ന ചില കഥാസന്ദർഭങ്ങൾ വന്നു ചേരുന്നു എങ്കിലും ക്ലാസിക് മാസ്റ്റർപീസ് എന്ന ടാഗിൽ കുറഞ്ഞതൊന്നും സൂപ്പർ ഡീലക്സിനെ പറ്റി പറയാൻ കഴിയില്ല.

🔥The Good – ഹൈപ്പർലിങ്ക് ആയി പറഞ്ഞു വരുന്ന കഥയിൽ കഥാപാത്രങ്ങളെ പരസ്പരം കോർത്തിണക്കിയ വിധം വളരെ നന്നായിരുന്നു. ആഖ്യാനത്തിന്റെ രീതി തന്നെ രസകരം ആയിരുന്നു. കുമ്പളങ്ങി നൈട്സിൽ കണ്ടപോലെ സീരിയസ് ആയ പല കാര്യങ്ങളും മോണോലോഗുകൾ മൂലം ഇന്റൻസിറ്റി കുറച്ചു രസകരമാക്കുന്നുണ്ട്. എന്നാൽ ഇന്റൻസ് ആയ സീനുകൾ രണ്ടാം പകുതിയിൽ വന്നു ചേരുമ്പോൾ മനസ്സ് ദുർബലം ആകുന്നതും ഫീൽ ചെയ്യുന്നു.

സിനിമയുടെ കളറിംഗ്, ആർട്ട് വർക്, ഫ്രെയിം സെറ്റ് ചെയ്ത വിധം, വളരെ നാച്ചുറൽ ആയ സംഭാഷണങ്ങൾ, യുവാന്റെ ടെറിഫിക് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന പശ്ചാത്തല സംഗീതം, പിന്നെ പല ഴോണറുകളിലായി കൈകര്യം ചെയ്യുന്ന വിഷയങ്ങൾ എന്നിവ ഗംഭീര കയ്യടി അർഹിക്കുന്നു. അവിഹിതം, പോൺ, കൊലപാതകം, LGBT കമ്യുണിറ്റിയുടെ സ്ട്രഗിൾ കുറച്ചു സയൻസ് ഫിക്ഷൻ എന്നിവയൊക്കെ കുമാരരാജാ പറയുമ്പോൾ ഒരിടത്തു പോലും വിഷയത്തിൽ നിന്നും വ്യതിചലിക്കുന്നില്ല.

സ്പോയ്ലർ ഇല്ലാതെ ഈ സിനിമയേ പറ്റി പറയാനേ പറ്റില്ല എന്നതിനാൽ കാണാത്തവർ വായിക്കാതെ ഇരിക്കുക. വിക്രം എന്ന സിനിമയിലെ ഇളയരാജ പാട്ടിൽ തുടങ്ങി, സ്റ്റാർ വാർസ് ആയാലും പോപ്പ് കൽച്ചറിന്റെ ഭാഗമായ പല സംഗതികളും ഇടയ്ക്കിടെ പശ്ചാത്തലത്തിൽ വരുത്തി ഡീറ്റൈലിംഗ് ഒക്കെ പക്കാ ആയി ചെയ്തിരിക്കുന്നു. ഫഹദ് frustrated ആയി പറയുന്ന കാര്യങ്ങൾ കാലിക പ്രസക്തിയുള്ളവ അല്ല എന്ന് പറയാൻ കഴിയുമോ? ഒരു കുട്ടി തുടർച്ചയായി Fuck എന്ന് പറയുന്നതൊക്കെ അതേപടി കാണിക്കുന്നതിൽ നിന്നും മനുഷ്യന്റെ പ്രതിബിംബം തന്നെയാണ് അവിടെ കാണുന്നത്.

കാമം എന്ന ഫാക്ടറിൽ തുടങ്ങുന്ന സിനിമയിൽ തുടക്കം അവിഹിതം കാണിക്കുന്നത് മുതൽ, കൗമാരക്കാരുടെ പോൺ കാണുന്നതിൽ നിന്നും, സ്വന്തം അമ്മയെ അതേ വീഡിയോയിൽ കാണേണ്ടി വരുന്ന മകന്റെ അവസ്ഥയും, സൊ കോൾഡ് സദാചാരവും സമൂഹം കല്പിച്ച വിധിയിന്മേൽ അമ്മയെ കൊല്ലാനായി പോകുന്ന മകനും, നിയമം സംരക്ഷിക്കേണ്ട പോലീസിന്റെ കാമം നിറഞ്ഞ മുഖവും ഒക്കെയായി സിനിമയിലെ പ്രധാന ഘടകമായി മനുഷ്യന്റെ കാമവും കടന്നു വരുന്നു.

നിഷ്ക്കളങ്കമായ സ്നേഹം എന്ന ഫാക്ടറിൽ സിനിമ എത്തുമ്പോൾ.. ആ കൊച്ചു പയ്യൻ അവസാനം വാതിൽ തുറക്കുമ്പോൾ അച്ഛനോട് കാണിക്കുന്ന സ്നേഹപ്രകടനം കണ്ടപ്പോൾ… കണ്ണു നിറഞ്ഞു പോയി. കൊച്ചു പയ്യാ..നീ അവിടെ അഭിനയിച്ചു തോല്പിച്ചത് സേതുപതിയെയും ഫഹദിനെയും ആണെന്ന് പറയാം. കാരണം അവരെക്കാൾ എന്റെ മനസ്സിൽ പതിഞ്ഞത് നീയാണ്. നിന്റെ ആദ്യത്തെ ഷോട്ട് മുതൽ അവസാനം വരെ ഓരോ സെക്കന്റും ഞാൻ ആസ്വദിക്കുക ആയിരുന്നു.

സമാന്തയ്ക്ക് കിട്ടിയ വേഷം മുൻനിര നായികമാർ നിരസിച്ചതിൽ അത്ഭുതം ഒന്നുമില്ല. ടിപ്പിക്കൽ ഹീറോയിൻ കൺസെപ്ടിനെ ഉടച്ചു വാർക്കുന്ന ഒരു റോളിൽ ഗംഭീരമായി അഭിനയിച്ചു തകർക്കുകയാണ് സാമന്ത. പല ടേക്കുകളും സിംഗിൾ ടേക്കിൽ ആകുമ്പോൾ ഈ പ്രകടനം ഗംഭീരം എന്ന് തന്നെ വിശേഷിപ്പിക്കാം.

സേതുപതി, കരിയർ ബെസ്റ്റ് എന്ന് പറയാം..കാരണം മണിരത്നം സിനിമയിൽ വരെ സേതുപതിയിസം കാണിച്ച ടിയാൻ ഇവിടെ ശില്പ ആയി ജീവിക്കുക ആയിരുന്നു എന്ന് പറയാം. സാരിയുടെ ഞൊറി പിടിച്ചു ഉടുക്കുന്ന സീൻ മുതൽ തന്റെ സങ്കടം മകനോട് പറഞ്ഞു വികാരതലങ്ങൾ വരെ അദ്ദേഹം അഭിനയിച്ചു തകർത്തു എന്ന് പറയാം. പോലീസ് സ്റ്റേഷനിൽ വെച്ചുള്ള സീനുകൾ ഒക്കെ ഒരു മുൻ നിര ഹീറോ അഭിനയിക്കണം എങ്കിൽ ചില്ലറ ചങ്കൂറ്റം ഒന്നും പോരാ. സേതുപതി..നിങ്ങൾ ഇന്ത്യൻ സിനിമയുടെ അഭിമാനം ആണ്.

ഫഹദിന്റെ പ്രകടനം നന്നായിരുന്നു എന്ന് ഒറ്റവാക്കിൽ പറയാം. forceful ആയ ചില സീനുകൾ ഫഹദിന്റെ പോർഷനിൽ വന്നുപോകുന്നു എന്നത് ഒരു കുറവായി കാണാം. വലിയ അഭിനയപ്രാധാന്യം ഇല്ലാത്ത റോളിൽ ചില സംഭവങ്ങൾ മനഃപൂർവം ആഡ് ചെയ്ത പോലെ തോന്നും. തമിഴ് നന്നായി സംസാരിക്കുന്നുണ്ട്. വോയ്‌സി മോഡുലേഷൻ അരവിന്ദ് സാമിയെ അനുകരിക്കുന്ന പോലെ തോന്നി.

ഭഗവതി പെരുമാളിന്റെ പ്രകടനം ഇറിറ്റേഷൻ നൽകി എങ്കിൽ അതാണ്‌ വിജയം. ഇടയ്ക്കിടെ ഓവർ ഡോസ് ആയി ബോറായി തോന്നിപ്പിക്കേണ്ട ഒരു വേഷം വളരെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട് ഭഗവതി പെരുമാൾ. മിഷ്കിൻ ചെയ്ത വേഷം, അവയുടെ ഇന്നർ മീനിങ് എന്നിവയൊക്കെ ഒരു ഡിബേറ്റ് നടത്താൻ ഉള്ള വകയുണ്ട്. ലോകം നീങ്ങുന്നത് തന്നെ അത്തരം ചില വിശ്വാസങ്ങളിൽ ആണല്ലോ.

രമ്യ കൃഷ്ണൻ ചെയ്ത വേഷവും അവയുടെ ലയറുകളും അവസാനത്തെ റീലിൽ ആണ് റിഫ്ലെക്റ്റ് ആകുന്നത്. സദാചാരം മാറ്റി നിർത്തിയാൽ ചിന്തയ്ക്ക് സ്കോപ് ഉണ്ടാകും. അതിനു ശേഷമുള്ള കുട്ടികളുടെ സംഭാഷണം ഈ ലോകത്തെ കാണിച്ചു തരും.

🔥The Bad – ഹൈപ്പർ ലിങ്ക് സിനിമകളിൽ കണ്ടു വരുന്ന ക്ലിഷേയാണ് അവസാനം ഒരു നിധി കിട്ടുന്നത്. സത്യത്തിൽ ഈ സിനിമയിൽ അത്തരം ഒരു സീൻ പ്രതീക്ഷിച്ചില്ല.. ഈ കുറവുകൾ നമ്മൾ ബ്രില്യൻസ് ആയി കാണുന്ന വിധത്തിൽ Nuances സംവിധായകൻ ഒരുക്കിയിരുന്നു എന്നതും വിസ്മരിക്കുന്നില്ല. ഫഹദ് -സാമന്ത സ്റ്റോറിലൈൻ കുറച്ചധികം നീണ്ടു പോയി. അത് കുറച്ചു ക്രിസ്പ് ആക്കി എങ്കിൽ കിടു ആയേനെ.

കാർത്തിക് സുബ്ബരാജിന്റെ കള്ളച്ചിരിപ്പ് ആയുള്ള ഒരു സാമ്യവും തള്ളിക്കളയുന്നില്ല.

🔥Engaging Factor – ആരണ്യകാണ്ഡം കാണുക. കുമാരരാജയുടെ സ്റ്റോറി ടെല്ലിങ് എങ്ങനെ എന്ന് മനസ്സിലാകുക.എന്നിട്ട് സിനിമ കാണുക. അല്ലാത്ത പക്ഷം ഇഴച്ചിൽ ഫീൽ ചെയ്യപ്പെടാം.

🔥Last Word – ഒരുപക്ഷെ ഇത്രയധികം പോപ്പ് കൾച്ചർ റെഫറൻസുകൾ വന്ന, ക്ലാസിക് എന്ന് പറയാവുന്ന മറ്റൊരു സിനിമയില്ല എന്ന് തന്നെ പറയാം. എല്ലാ വിഭാഗവും ടോപ് നോച് ആയ ഒരു മാസ്റ്റർ പീസ്. കണ്ടില്ലേൽ നഷ്ടം. Thats it!

🔥Verdict – Excellent