Jordan Peele യുടെ ആദ്യത്തെ സിനിമ ഇന്നും ഒരു വലിയ സംഭവം ആയി തോന്നിയിട്ടില്ല. ഒരു ഓവർ റേറ്റഡ് സിനിമ പറയാൻ പറഞ്ഞാൽ ആദ്യം മനസ്സിലെത്തുന്നത് Get Out ആകും. പക്ഷെ രണ്ടാമത്തെ സിനിമയായ Us നമുക്ക് നൽകുന്നത് വളരെ മികച്ച ഒരു അനുഭവം ആണ്. നിങ്ങൾ ലൂസിഫർ വേണേൽ സ്കിപ് ചെയ്തോളു..പക്ഷെ ഈ സിനിമ തിയേറ്ററിൽ നിന്നും മിസ്സ്‌ ആക്കിയാൽ അതൊരു വലിയ നഷ്ടം ആയിരിക്കുമെന്ന് പറഞ്ഞു കൊണ്ട് തുടങ്ങട്ടെ..

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഉപയോഗശൂന്യമായ ടണലുകളും സ്യൂവറുകളും സബ്വെകളും ഒക്കെ പരാമർശിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. സിനിമയുടെ കഥയുമായി അതിലെന്താണ് ബന്ധം എന്നുള്ള ചിന്തയിൽ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ എത്തുന്നു. ട്രെയിലറിൽ നമ്മൾ കണ്ടത് പോലെ ആ ഫാമിലിയിലെ നാലുപേരുടെയും doppelgänger അവരെ തേടിയെത്തുന്നതും അതിജീവനത്തിനായുള്ള പോരാട്ടവുമാണ് കഥ.

🔥The Good – കൺസെപ്റ്റ് വളരെ നന്നായിരുന്നു. ഒരു ഹൊറർ ഫീലിൽ നല്ല ത്രില്ലിങ്ങായി കഥ പറയുമ്പോൾ പ്രധാന ആശയമായ doppelgänger ന്റെ ഉത്ഭവം ഒരു ചോദ്യചിഹ്നമാവുകയും അതിന്റെ വിശദീകരണവും എല്ലാം കൺവിൻസിംഗ് ആയിരുന്നു. രണ്ടു മണിക്കൂറിൽ തുടക്കം മുതൽ ഒടുക്കം വരെ നമ്മെ പിടിച്ചിരുത്താൻ കഴിയുന്ന ത്രില്ലടിപ്പിക്കുന്ന ആഖ്യാനമാണ് മറ്റൊരു പോസിറ്റീവ്. മേല്പറഞ്ഞ ഒരു ചോദ്യം മനസ്സിൽ കിടക്കുന്നതിനാൽ കഥ പ്രഡിക്റ്റേബിൾ ആകുന്നുമില്ല.

സിനിമയുടെ ടൈറ്റിൽ കാർഡ് വരുമ്പോൾ കൂട്ടിലടച്ച മുയലുകളും കോറസ് ആയി ഒരു ഗാനവും വരുന്നു. സംവിധായകൻ ഉദ്ദേശിച്ചത് സിമ്പോളിസം അവിടെ തുടങ്ങുന്നു. Red എന്ന കഥാപാത്രം സ്‌ക്രീനിൽ വന്നതിനു ശേഷമുള്ള സംഭാഷങ്ങൾ അതിഗംഭീരം ആയിരുന്നു. പ്രേക്ഷകർക്ക് പലതരം ചിന്തകൾ നൽകാൻ കെൽപ്പുള്ള ഒരുപാട് Thoughts അതിൽ ചേർത്തിരിക്കുന്നു.

അഭിനയിച്ച എല്ലാവരും തന്നെ ഗംഭീരപ്രകടനം കാഴ്ച വെച്ച ഈ സിനിമയിൽ ഒരാളെ മാത്രമായി എടുത്തു പറയാൻ പറ്റില്ല. ചിലയിടങ്ങയിൽ വരുന്ന നിശബ്ദത അടക്കം സിനിമയുടെ സൗണ്ട് ഡിസൈൻ ഗംഭീരം ആയിരുന്നു.

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്ന അവസാനത്തെ 20 മിനുട്ട് സിനിമ വേറൊരു തലത്തിൽ ആണ് സഞ്ചരിക്കുന്നത്. വൗ ഫാക്റ്ററുകൾ മാത്രമായി വന്നു ചേരുന്ന ആ 20 മിനിറ്റ് പ്രേക്ഷകർക്കു പൂർണ്ണ സംതൃപ്തി നൽകുമെന്ന് വിശ്വസിക്കുന്നു.

🔥The Bad – ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അതിനുള്ള സമയമൊന്നും സിനിമ നൽകുന്നില്ല.

🔥Engaging Factor – നമ്മുടെ തിയേറ്ററുകാർ അവരുടെ സ്നാക്ക്സ് വിറ്റഴിയാൻ ഒരു ഇടവേള നൽകും. ആ ഇടവേള നമുക്ക് അരോചകമായി തോന്നും വിധമാണ് ഈ സിനിമയുടെ ആഖ്യാനം. നേരത്തെ പറഞ്ഞത് പോലെ തുടക്കം മുതൽ ഒടുക്കം വരെ പിടിച്ചിരുത്തുന്ന ഒരു ഹൊറർ മൂഡിലുള്ള ത്രില്ലർ.

🔥Last Word – ചില സിനിമകൾ തിയേറ്റർ എക്സ്പീരിയൻസ് ആവശ്യപ്പെടുന്നുണ്ട്. അത്തരത്തിൽ ഒരു സിനിമ. ഇതൊക്കെ മിസ്സ്‌ ആക്കിയാൽ വലിയ നഷ്ടം തന്നെയാണ്. നല്ല കണ്സെപ്റ്റും എക്സിക്യൂഷനും ആണ് പ്രധാന മേന്മ. കണ്ടിറങ്ങുമ്പോൾ പൂർണ്ണ സംതൃപ്തിയും ലഭിക്കും.

🔥Verdict – Excellent

🔥വാൽകഷ്ണം – Jordan Peele നു കേരള രാഷ്ട്രീയത്തെ പറ്റി നല്ല അറിവുണ്ട് എന്നത് തീർച്ചയാണ്. കയ്യിൽ ആയുധവുമായി ആളുകളെ കൊന്നൊടുക്കുന്ന “ചുവപ്പ്” ഇട്ടവർ മനുഷ്യച്ചങ്ങല തീർക്കുന്നത് കണ്ടപ്പോൾ ഇതിലും വലിയ സിമ്പോളിസം ഇനി വരാനില്ല എന്ന് തോന്നി.