സത്യത്തിൽ അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് എന്ന ഈ സിനിമയുടെ കഥ എന്തായിരുന്നു? നായകൻ ഒരു പണിയും ഇല്ലാതെ കാളകളിച്ചു നടന്നു അവസാനം ദുബായിൽ പോയി കാശുകാരൻ രാജയായി തിരിച്ചെത്തി ഒരു വലിയ കട്ട് ഔട്ട് വയ്ക്കുന്നതൊ? അതോ..ചില ക്ളീഷേ ഹിന്ദി സിനിമയിൽ ഒക്കെ കാണുന്നത് പോലെ, അതുവരെ മിണ്ടാതെ ഇരുന്ന നായിക കല്യാണദിവസം തലേന്ന് നായകന്റെ അടുത്തേയ്ക്ക് വരുന്നതൊ?

ഈ സിനിമ കണ്ടിറങ്ങിയാൽ ഒരുപാട് ചോദ്യങ്ങൾ മനസ്സിലേക്ക് വരും. അതിൽ ആദ്യത്തെ ചോദ്യം എന്തിനു ഈ സിനിമയ്ക്ക് കയറി എന്നതാകും. ഇത്രയും മോശം അനുഭവം സമ്മാനിച്ച ഒരു സിനിമ അടുത്ത കാലത്ത് കണ്ടിട്ടില്ല. കഴിഞ്ഞ വർഷം സമയം കളയാനായി ലാഫിങ് അപാർട്മെന്റ് എന്നൊരു സിനിമയ്ക്ക് കയറിയത് ഓർമയുണ്ട്.ഏതാണ്ട് അതേ മാനസികാവസ്ഥ ആയിരുന്നു ഈ സിനിമ കണ്ടപ്പോഴും.

ആകെ ഇഷ്ടമായത് സിനിമയിലെ സപ്പോർട്ടിങ് കാസ്റ്റ് ആണ്. അവർ നന്നായി പണിയെടുത്തു. പക്ഷെ നായകന്റെ എവിടെയും എത്താതെ പോയ പ്രകടനവും നായികയുടെ എന്റെ പൊന്നു ഐഷു വിളിയും മലയാളത്തിൽ ഇപ്പോൾ വരുന്ന ഓരോ റീജിയണൽ സ്ളാങ് വെറുപ്പിക്കലും ഒക്കെയായി നാലെണ്ണം അടിച്ചു തിയേറ്ററിൽ ഇരുന്നാൽ പോലും കാണാൻ പറ്റാത്ത വിധം ആയിട്ടുണ്ട്. ക്ലൈമാക്സ് കണ്ടപ്പോൾ കേരളത്തിലെ മതസൗഹാർദ്ദം ഇത്രയും പുരോഗമിച്ചു എന്നറിഞ്ഞതിൽ സന്തോഷം. ഒന്നാലോചിച്ചപ്പോൾ അനിയത്തിപ്രാവ് ക്ലൈമാക്സ്‌ ഒന്ന് മാറ്റിപിടിച്ചു നോക്കിയതാ..സംവിധാകന്റെ ലെവലിൽ വന്നു ചേർന്നു എന്ന് മാത്രം.

ഈ സിനിമയുടെ സംവിധായകൻ കോട്ടയം കുഞ്ഞച്ചൻ 2 ഒക്കെ ഇറക്കുന്നത് കാണേണ്ടി വരുന്ന മലയാളികളുടെ അവസ്ഥ ഓർത്തു സഹതാപം തോന്നുന്നുണ്ട്.