DC യുടെ കോമിക്സ് വായിച്ചിട്ടുള്ളവർക്ക് അറിയാം ബില്ലി ബാറ്റ്സൻ ക്യാപ്റ്റൻ മാർവൽ ആകുമ്പോൾ എത്രത്തോളം പവർഫുൾ ആകും എന്നത്. സൂപ്പർമാനെ പഞ്ഞിക്കിട്ട കഥകളൊക്കെയുണ്ട് ടിയാന്റെ ക്രെഡിറ്റിൽ. Kent പിന്നെ മാജിക്കിനോട് Vulnerable ആയതിനാൽ എല്ലാം അങ്ങ് സ്വീകരിച്ചു. വ്യക്തിപരമായി എനിക്കിഷ്ടപ്പെട്ട ഒരു കഥാപാത്രം ആണ് ക്യാപ്റ്റൻ മാർവൽ. അത് സിനിമ ആകുമ്പോൾ ഒരുപാട് പ്രതീക്ഷ നൽകിയിരുന്നു.

🔥The Good – Zachary Levi യുടെ പ്രകടനം എടുത്തു പറയേണ്ട ഒന്നായിരുന്നു. കോമിക് റിലീഫ് ആയി വരുന്ന ഡയലോഗുകൾ എല്ലാം തന്നെ രസകരം ആയിരുന്നു. സിനിമയുടെ എൻഡ് സീനും പിന്നെ പോസ്റ്റ് ക്രെഡിറ്റിൽ വരുന്ന മിസ്റ്റർ മൈൻഡ് സീനും ഒരു ആകാംക്ഷ ഒക്കെ നൽകുന്നുണ്ട്.

The Shazam Family റിവീൽ ആകുന്ന സീനൊക്കെ ഇഷ്ടപ്പെട്ടു. നീണ്ട ക്ലൈമാക്‌സും അതിലെ ആക്ഷൻ സീനുകളും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒന്നായി തോന്നിയില്ല എങ്കിലും മോശം അനുഭവം സമ്മാനിച്ചില്ല. ഡോക്ടർ തദ്ദേവൂസിനെ അവതരിപ്പിച്ച മാർക്ക്‌ സ്ട്രോങ്ങ്‌ നല്ല ഒരു കാസ്റ്റിംഗ് ആയി തോന്നി.

🔥The Bad – ഡോക്ടർ തദ്ദേവൂസ് കോമിക്കിൽ നല്ല വില്ലൻ ആണെങ്കിലും ഇവിടെ കാര്യമായ എക്‌സ്‌പോസിഷൻ ഒന്നും ഇല്ല. പലപ്പോഴും ഒരു കോമിക് വില്ലൻ ആയി വരെ തോന്നി. പ്രധാനമായും കുട്ടികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സിനിമ ആയതിനാൽ തന്നെ ഒരൊറ്റ സീൻ പോലും സീരിയസ് ആയി കാണാൻ കഴിഞ്ഞില്ല. തന്റെ പിതാവിനെയും സഹോദരനെയും വില്ലൻ ഇല്ലായ്മ ചെയ്യുന്ന സീൻ വരെ ഒരു ഇമ്പാക്റ്റും ഉണ്ടാക്കാതെ കടന്നു പോകുന്നു.

🔥Engaging Factor – DC യുടെ കയ്യിൽ നിന്നുള്ള ഈ കോമിക് സൂപ്പർഹീറോ സിനിമ ഒട്ടും ബോറടിപ്പിക്കുന്നില്ല. രണ്ടുമണിക്കൂർ പെട്ടെന്ന് പോയിക്കിട്ടും.

🔥Last Word – Shazam! നല്ലൊരു എന്റർടൈനർ ആണ്. നമ്മെ തൃപ്തിപ്പെടുത്തുന്നുമില്ല, അതുപോലെ നിരാശപ്പെടുത്തുന്നുമില്ല. വെക്കേഷന് കുട്ടികൾ ഒക്കെയായി കണ്ടിരിക്കാവുന്ന ഒരു സിനിമ. രണ്ടാം ഭാഗം വന്നാൽ ഇതിനേക്കാൾ നന്നായിരിക്കും എന്ന് തോന്നുന്നു.