Hellboy സിനിമയുടെ പുതിയ റീബൂട്ട് ചെയ്യുന്നത് സംവിധായകൻ Neil Marshall ആണെന്നത് വലിയ സന്തോഷം നൽകുന്ന ഒന്നായിരുന്നു. ആദ്യസിനിമയായ Dog Soldiers, പിന്നെ വന്ന Descent, Game Of Thrones ലെ പ്രസിദ്ധമായ എപ്പിസോഡ് ആയ Black Water അടക്കം കൈകാര്യം ചെയ്ത ഒരാൾ ഹെൽബോയ് പോലുള്ള ഒരു ഡാർക് ഫാന്റസി ചിത്രം സംവിധാനം ചെയ്യുക എന്നത് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ഈ വർഷത്തെ ഏറ്റവും മോശം ഹോളിവുഡ് തിയേറ്റർ എക്സ്പീരിയൻസ് ആണ് സിനിമ നൽകിയത്.

🔥The Good – HellBoy – Baba Yaga ആയുള്ള കോമ്പിനേഷൻ സീനും അതോടു അനുബന്ധിച്ചു വന്ന പോസ്റ്റ്‌ ക്രെഡിറ്റ്‌ സീനും ഇഷ്ടപ്പെട്ടു. പിന്നെ Graugach എന്ന പന്നിത്തലയൻ വില്ലനെയും ഇഷ്ടപ്പെട്ടു. ഇവ മാറ്റി നിർത്തിയാൽ യാതൊന്നും തന്നെയില്ല.

🔥The Bad – ഹോളിവുഡ് സിനിമകളിൽ ഡിഫോൾട്ട് ആയി നന്നാകുന്ന സംഭവങ്ങളാണ് BGM, ഡയലോഗ്സ് എന്നിവയൊക്കെ. ഈ സിനിമയിൽ വരുന്ന സംഭാഷണങ്ങൾ വളരെ മോശം ആയിരുന്നു എന്ന് പറയാതെ വയ്യ. Is that my uber?, I missed It, Didn’t I? Nobody mentioned that there is a dresscode തുടങ്ങി ഒരു ബി ഗ്രേഡ് സിനിമയിൽ കേൾക്കുന്ന പോലുള്ള ഡയലോഗുകളുടെയും ആ ഡയലോഗു വരുന്ന സന്ദര്ഭങ്ങളുടെയും കമനീയ ശേഖരം ആണ് ഈ സിനിമ.

സിനിമയിലെ വയലൻസ് ഒട്ടും ആസ്വദിക്കാൻ പറ്റുന്ന തരത്തിൽ ആയിരുന്നില്ല. തുടക്കത്തിൽ ബ്ലഡ്‌ ക്വീൻ സീൻ വരുന്നത് മുതലുള്ള ചോരയുടെ അതിപ്രസരം പലപ്പോഴും ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. ചില വയലൻസ് സീനൊക്കെ തികച്ചും അനാവശ്യം തന്നെ ആയിരുന്നു.

ലോകം നശിപ്പിക്കാൻ വരുന്ന ഒരു ക്വീൻ, രക്ഷിക്കുന്ന സൂപ്പർ ഹീറോ എന്നീ തീമിൽ വരുന്ന സിനിമകളുടെ ഒരു സ്പൂഫ് പോലെയാണ് പലപ്പോഴും തോന്നിയത്. Kate ന്റെ ക്ലൈമാക്സ് പ്രകടനം ഒക്കെ കാണുമ്പോൾ ഇതൊരു സ്പൂഫ് ആണോയെന്ന് സംശയിച്ചു പോകും.

കഥാപാത്രങ്ങൾ ആരും തന്നെ മനസ്സിൽ നിൽക്കുന്നില്ല എന്നതും ഒരു പോരായ്മ ആണ്. സാപിയൻ പോലുള്ള കഥാപാത്രം ഇതിൽ ഉണ്ടായില്ല എന്നതാണ് നിരാശ നൽകുന്നത്. ആക്ഷൻ സീനുകൾ ശരശരിയിലും താഴെ ആയിരുന്നു.

🔥Engaging Factor – സിനിമ തുടങ്ങി 15 മിനുട്ട് ആകുമ്പോൾ തന്നെ നമുക്ക് നല്ല രീതിയിൽ ബോറിങ് ആയി തോന്നും. നല്ലൊരു സീനിനു വേണ്ടിയുള്ള തിരച്ചിൽ പോസ്റ്റ്‌ ക്രെഡിറ്റ്‌ സീൻ കഴിഞ്ഞാലും കിട്ടില്ല എന്നതാണ് സത്യം.

🔥Last Word – മുൻപ് ഇറങ്ങിയ HellBoy സിനിമകൾ ഇഷ്ടപ്പെട്ടവർ ആണെങ്കിൽ ഈ സിനിമ കാണാതെ ഇരിക്കുക. മനസ്സിൽ ഒരു ഹെൽബോയ് ഉണ്ട്. അത് അങ്ങനെ തന്നെ അവിടെ ഇരിക്കട്ടെ. വളരെ മോശം അനുഭവം ആയി തോന്നി.

🔥Verdict – Avoidable