രാജാ ഒരു സീരീസ് ആയി തുടരാൻ ആയിരിക്കും വൈശാഖിന്റെ പ്ലാൻ. മിനിസ്റ്റർ രാജാ കമിങ് സൂൺ എന്നെഴുതി അവസാനിക്കുന്ന ഈ മധുരരാജായിൽ പ്രേക്ഷകനെ രസിപ്പിക്കുന്ന ചില സംഗതികൾ അടങ്ങിയിട്ടുണ്ട്. പക്ഷെ പൂർണ്ണമായ ഒരു തൃപ്തി നൽകുവാൻ ഉദയകൃഷ്ണയുടെ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടില്ല. വാണിജ്യ സിനിമ മസാല പുരട്ടി അവതരിപ്പിക്കുമ്പോൾ ഇങ്ങനെയേ ഉണ്ടാകൂ എന്നൊന്നും പറയരുത്. വൈശാഖിന്റെ കഴിഞ്ഞ ചിത്രം ഇതേ മസാല ഫോർമുലയിൽ തൃപ്തി നൽകിയതാണ്. അതിനാൽ തന്നെ മധുരരാജയ്ക്ക് എവിടെയാണ് തെറ്റിയത് എന്ന് വൈശാഖ് ഒന്ന് അവലോകനം ചെയ്തു അടുത്ത സിനിമ സംവിധാനം ചെയ്യണം.

🔥The Good – പീറ്റർ ഹെയ്ൻ-മമ്മൂട്ടി കോമ്പിനേഷനിലെ ആദ്യസിനിമയല്ല രാജ. അപരിചിതൻ പീറ്റർ ആണ് ചെയ്തത് എന്ന് തോന്നുന്നു. ഈ സിനിമയിൽ ആക്ഷൻ സീനുകളിൽ ചില പോസുകൾ ഒക്കെ നല്ല കയ്യടി ലഭിച്ചവ ആയിരുന്നു. ഇടവേളയിലെയും ക്ലൈമാക്സിലെയും ഫൈറ്റുകൾ ഇക്കാ ഫാൻസിനു ആഘോഷിക്കാനുള്ള വക നൽകുന്നുണ്ട്. പക്ഷെ സിനിമയിലെ ഏറ്റവും നല്ല ആക്ഷൻ ബ്ലോക്ക്‌ സ്വന്തമാക്കിയത് ജയ് ആയിരുന്നു.

സിനിമയുടെ ആദ്യത്തെ മുക്കാൽ മണിക്കൂർ നേരം നായകനെ സ്‌ക്രീനിൽ എത്തിക്കാനുള്ള ബിൽഡപ്പ് ഒക്കെ നന്നായിരുന്നു. അധമന്മാരായ പോലീസുകാരും മറ്റുമായി ഒരു കംപ്ലീറ്റ് പാക്കേജ് ഒരുക്കിയാണ് രാജയെ സ്‌ക്രീനിൽ എത്തിച്ചത്.

സിനിമയിൽ ഐറ്റം ഡാൻസ് അടക്കം രണ്ടു ഫാസ്റ്റ് നമ്പറുകൾ ഉണ്ട്. നല്ല ബീറ്റും ഒക്കെയായി ഒരു ഫെസ്റ്റിവൽ മൂഡ് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. സലീം കുമാറിന്റെ ചില കോമഡികൾ ചിരിപ്പിക്കുന്നുണ്ട്.

🔥The Bad – നായകന്റെ വരവോടെ എന്റർടൈൻമെന്റ് ഗ്രാഫ് താഴുന്ന ഒരു സിനിമയായി വേണേൽ കാണാം രാജയെ.പോക്കിരിരാജയും ഏകദേശം ഇതുപോലെ ആയിരുന്നു. രാജയുടെ ഇംഗ്ലീഷ് വെറുപ്പിക്കൽ സീരിയസ് സീനുകളിൽ വരെ വരുന്നത് സത്യത്തിൽ അരോചകം ആയിരുന്നു. സിനിമയിലെ രാജചളികൾ മാത്രം മാറ്റി നിർത്തിയാൽ ഒരു നാദിർഷ സിനിമ ഉണ്ടാക്കാം.

ഇടവേളയോട് കൂടി സിനിമയിലെ ബിൽഡപ്പ് നഷ്ടപ്പെടുകയും പിന്നീട് അങ്ങോട്ട്‌ വളരെ വീക്ക്‌ ആയ ക്യാരക്ടർ എക്‌സ്‌പോസിഷൻ ഉള്ള ഒരു വില്ലനെയാണ് നമ്മൾ കാണുന്നത്. ഇലക്ഷൻ ഗിമ്മിക്കുകൾ എന്ന രീതിയിൽ കുറെയേറെ സീനുകൾ കാണിച്ചു വ്യാജമദ്യം മുതൽ അവയവ കടത്തു വരെ വില്ലന്റെ ബിസിനസ് ആണെന്ന് കാണിക്കുന്നതിൽ ഇന്റെരെസ്റ്റ്‌ ആയ ഭാഗങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല. ഒരു ടിപ്പിക്കൽ ക്ലിഷേ വില്ലൻ ആയി ജഗപതി ബാബു വീണ്ടും വരുന്നു. വില്ലന്റെ മാനറിസവും അയാളുടെ ചെയ്തികളും ഒക്കെ DVD റിലീസിന് ശേഷം ഒരുപാട് ട്രോളുകൾ വരാനുള്ള മെറ്റീരിയൽ ആണ്.

വലിയ താരനിരയുള്ള സിനിമയിൽ രാജയുടെ കഥാപാത്രം ഒഴികെ ബാക്കി ആർക്കും നല്ലൊരു ക്യാരക്ടർ ഡെവലൊപ്മെന്റ് കിട്ടിയിട്ടില്ല. അനുശ്രീയുടെ കഥാപാത്രം ഒക്കെ മലയാളസിനിമ മുൻപ് കണ്ട മികച്ച കഥാപാത്രങ്ങളുടെ വികലമായ അനുകരണം പോലെ തോന്നി.

🔥Engaging Factor – ആദ്യപകുതി ആസ്വാദ്യകരം ആയിരുന്നു. ഇടവേളയിലെ ഫൈറ്റും മറ്റും ഒരു ഉണർവ് നൽകുന്നുണ്ട്. പക്ഷെ രണ്ടാം പകുതി അനാവശ്യ സീനുകളാലും കണ്ടു മടുത്ത കഥാസന്ദർഭങ്ങളാലും ഒരു ശരാശരി അനുഭവം ആണ് നൽകുന്നത്. വില്ലൻ കഥാപാത്രം വീക്ക്‌ ആയതിനാൽ ക്ലൈമാക്സ് ഫൈറ്റും ജസ്റ്റിസും ഒന്നും വലിയ ഇമ്പാക്റ്റ് ഉണ്ടാക്കുന്നില്ല.

🔥Last Word – തുടക്കം മുതൽ അവസാനം വരെ ഊഹിക്കാൻ പറ്റുന്ന തരത്തിൽ, ക്ലിഷേ കഥയും കഥാസന്ദർഭങ്ങളും ആയാൽ കൂടി നല്ലൊരു ആഖ്യാനശൈലി സിനിമയ്ക്ക് സമ്മാനിക്കാൻ കഴിഞ്ഞാൽ സിനിമ ആസ്വദിക്കാൻ സാധിക്കും. ഇവിടെ വൈശാഖിനു അതൊന്നും പൂർണ്ണതയിൽ എത്തിക്കാൻ കഴിഞ്ഞില്ല എന്നത് വ്യക്തം. അതിനാൽ തന്നെ മധുരരാജ ഒരു ആവറേജ് അനുഭവം ആകുകയും, ഇതിനൊരു തുടർച്ച വേണ്ട എന്ന് മനസ്സ് കൊണ്ട് ആഗ്രഹിക്കുകയും ചെയ്യുന്നു.

🔥Verdict – Mediocre