Junglee യുടെ ട്രെയ്‌ലർ കണ്ടപ്പോൾ തന്നെ പാവപ്പെട്ടവരുടെ Tom Yum Goong ആണെന്ന് തോന്നിയിരുന്നു എങ്കിലും സംവിധായകൻ Mask, Eraser ഒക്കെ ഒരുക്കിയ ഹോളിവുഡിലെ ചക് റസൽ ആണെന്നത് ഒരു പ്രതീക്ഷയൊക്കെ നൽകിയിരുന്നു. പക്ഷെ ഇന്ത്യയിലെ ബോറൻ സംവിധായകന്മാരോടുള്ള ചക്കിന്റെ ഏറ്റുമുട്ടൽ ആണ് സിനിമയിൽ കാണേണ്ടി വന്നത്.

🔥The Good – വിദ്യുത് ആക്ഷൻ സീനുകളിൽ അഗ്രഗണ്യൻ ആണ്. ഈ സിനിമയിൽ ഉള്ള പോസിറ്റീവ് ആക്ഷൻ സീനുകളും പിന്നെ നല്ല മനോഹരമായ പ്രകൃതിഭംഗി പകർത്തിയ ഫ്രെയിമുകളും ആണ്.

🔥The Bad – ബലഹീനമായ തിരക്കഥ, കഥാപാത്ര വികസനം, അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കൽ തുടങ്ങി ഈ സിനിമയിൽ കുറവുകൾ കണ്ടെത്താൻ ആണെങ്കിൽ ധാരാളം ഉണ്ട്.

ഊഹിക്കാൻ പറ്റുന്ന കഥയിൽ രസകരമായി യാതൊന്നും തന്നെ ഉൾപ്പെടുത്താൻ സംവിധായകന് കഴിഞ്ഞിട്ടില്ല. വിദ്യുതിന്റെ ലൂക്സ് ബോർ ആയി തോന്നി. മകരന്ദ് ദേശ്പാണ്ഡെ ഓവർ ആക്ടിങ് ചെയ്തു വെറുപ്പിക്കാൻ നോക്കുന്നതിനു കയ്യും കണക്കുമില്ല. സുന്ദരിമാരായ നായികമാർ മിതത്വം പാലിച്ചത് വളരെ നന്നായി.

ചക് റസലിനെ പോലെ വിദേശത്ത് നിന്നും വന്ന ഒരാൾ കൃത്യമായി ഇന്ത്യൻ സിനിമാ ക്ലിഷേകൾ ഇതിൽ ഉൾകൊള്ളിച്ചത് അത്ഭുതമുളവാക്കി. ഗണപതിയുടെ സീനൊക്കെ മ്യാരകം എന്നെ പറയാനുള്ളൂ.

🔥Engaging Factor – രണ്ടുമണിക്കൂറിൽ താഴെ ആയിരുന്നു റൺ ടൈം. സീൻ ബൈ സീൻ ഊഹിക്കാൻ പറ്റുന്ന ഒന്നായതിനാൽ നല്ല ബോറടി ആയിരുന്നു എനിക്ക്.

🔥Last Word – വെക്കേഷന് കുട്ടികളെ ആകർഷിക്കുന്ന ഒരു സിനിമ എന്ന നിലയിൽ എടുത്തത് ആകാം. പക്ഷെ കുട്ടികൾ വരെ ഈ ഴോനർ കൈവിട്ട കാര്യം ഈ സിനിമാക്കാർ അറിഞ്ഞില്ല എന്നതാണ് സത്യം.

🔥Verdict – Below Average