നയൻതാര ഇന്ന് വലിയൊരു ബ്രാൻഡ് ആണ്. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു വിജയങ്ങൾ കൊയ്യുന്നത് സാധാരണമായിരിക്കുന്നു അവസ്ഥയിൽ ഒരു ബ്രേക്ക്‌ നയൻസിന് ആവശ്യമായിരുന്നു. അതാണ്‌ ഐറാ. കഥയായി പറയുമ്പോൾ ചിലപ്പോൾ ഇന്റെരെസ്റ്റിംഗ് ആയി തോന്നി പിന്നീട് തിരശീലയിൽ എത്തിയപ്പോൾ പണി പാളിയ അവസ്ഥയാണ് ഈ സിനിമയ്ക്ക്.

🔥The Good – ഭവാനി എന്ന കഥാപാത്രമായി നയൻസ് നല്ല പ്രകടനം കാഴ്ചവെച്ചു. ഫ്ലാഷ്ബാക്ക് സീനുകൾ മാത്രമാണ് സിനിമയിൽ കുറച്ചു ഇമ്പാക്റ്റ് ഉണ്ടാക്കിയത്. ഒരു പയ്യനെ വെച്ചുള്ള സസ്പെൻസ് കിടു ആയിരുന്നു. സത്യത്തിൽ അത് അപ്രതീക്ഷിതമായിരുന്നു.

🔥The Bad – പ്രതികാരം ചെയ്യുന്ന പ്രേതം എന്നത് ഇന്ത്യൻ സിനിമയ്ക്ക് ഒഴിച്ച് കൂടാനാവാത്ത ഘടകം ആണല്ലോ, ഇവിടെ പ്രേതം പ്രതികാരത്തിനായി തിരഞ്ഞെടുക്കുന്ന കാരണങ്ങൾ പ്രേക്ഷകനോട് കൺവിൻസിംഗ് ആയി പറയാൻ സംവിധായകന് കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ പ്രേതത്തോട് യാതൊരു അനുകമ്പയും തോന്നാതെ,കൊല്ലപ്പെട്ടവരുടെ അടുത്ത് നീതി ഉണ്ടെന്നു തോന്നിയേക്കാം.

ഹൊറർ ആയോ ത്രില്ലർ ആയോ ഫീൽ ചെയ്യിക്കാതെ കടന്നു പോയ സീനുകൾ ഒരു പരിധി കഴിയുമ്പോൾ നല്ല ബോറടി നൽകുന്നുണ്ട്. ഫ്ലാഷ്ബാക്ക് സീനുകൾ കഴിഞ്ഞ ശേഷമുള്ള അരമണിക്കൂർ ക്ലൈമാക്സ് അടക്കം ആർക്കും ഊഹിക്കാൻ പറ്റുന്ന വിധം ആയതും ആസ്വാദനത്തെ നന്നായി ബാധിക്കുന്നുണ്ട്.

🔥Engaging Factor – ആദ്യപകുതി എന്താണ് നടക്കുന്നത് എന്നൊരു ഐഡിയയും ഇല്ലാതെ പോകുന്നതിനാൽ ഒരു ആകാംക്ഷയൊക്കെ നൽകുന്നുണ്ട്. പക്ഷെ രണ്ടാം പകുതിയും ക്ലൈമാക്‌സും സിനിമയേ ഒരു ശരാശരിയിൽ താഴെയുള്ള അനുഭവം ആക്കി മാറ്റുന്നു.

🔥Last Word – Butterfly Effect മൂലം ഉണ്ടാകുന്ന കാര്യങ്ങൾ ഒരു ഹൊറർ മൂഡിൽ പറയാനുള്ള ശ്രമം നന്നായി പാളി എന്ന് പറയാം. ഡോറ എന്ന സിനിമയേക്കാൾ മെച്ചം എന്നല്ലാതെ ഒന്നും പറയാനില്ല.

🔥Verdict – Below Average