Pet Sematary ക്കു സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യം കേട്ടിരുന്നത്. സ്റ്റീഫൻ കിങിന്റെ പുസ്തകം ആയി താരതമ്യപ്പെടുത്തിയാണ് പലരും സിനിമയേ കുറ്റപ്പെടുത്തിയത്. ആ ബുക്ക്‌ വായിക്കാത്തതിനാലും ആദ്യം ഇറങ്ങിയ സിനിമ കാണാത്തതിനാലും ആകും എനിക്ക് നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു ഈ സിനിമ.

🔥The Good – നമുക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള ജംപ് സ്‌കെയർ സീനുകൾ ഒരു പോസിറ്റീവ് ആയാണ് തോന്നിയത്. പല സിനിമകളിലും ഊഹിക്കാൻ പറ്റുന്ന ഇടത്തിൽ ആയിരിക്കും ജംപ് സ്‌കെയർ സീനുകൾ പ്ലേസ് ചെയ്യുക. ഇവിടെ കൃത്യമായി, മിതത്വതഃടെ വരുന്ന സീനുകൾ നന്നായിരുന്നു.

സിനിമ നൽകുന്ന ഈരീ അറ്റ്മോസ്ഫിയർ എടുത്തു പറയേണ്ടത് തന്നെയാണ്. പലപ്പോഴും പല സീനുകളും കാണുമ്പോൾ ഉള്ളിൽ ഒരു ഭയം സൃഷ്ടിക്കാൻ ആ കഥാപശ്ചാത്തലത്തിനു കഴിഞ്ഞിട്ടുണ്ട്. Pet Sematary യും അതിന്റെ ആർട്ട് വർക്കും ആ സമയം സ്‌ക്രീനിൽ വരുന്ന ക്രീപി അറ്റ്മോസ്ഫിയരും സിനിമാട്ടോഗ്രാഫിയും എല്ലാമായി മനസ്സ് ഡിസ്റ്റർബ് ആകുന്നത് സിനിമയുടെ വിജയം ആയിരുന്നു.

യഥാർത്ഥ കഥ തുടങ്ങുന്ന അവസാനത്തെ ഒരു മണിക്കൂർ നല്ല പേസിൽ ഒട്ടും ബോറടിപ്പിക്കാതെ, അടുത്തത് എന്താകും എന്നുള്ള ചിന്തയിൽ ഭയം കലർത്തി, നമ്മെ ത്രില്ലടിപ്പിക്കുന്നുണ്ട്. അഭിനേതാക്കളുടെ മികച്ച പ്രകടനവും നല്ല സൗണ്ട് ഡിസൈനും പിന്നെ, ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ക്ലൈമാക്‌സും കൂടി ആകുമ്പോൾ നല്ലൊരു സിനിമ കണ്ട അനുഭവം സമ്മാനിക്കുന്നുണ്ട്.

🔥The Bad – കാടിന് നടുവിലുള്ള വീട്, കുട്ടികൾ ഉള്ള നായകന്റെ കുടുംബം തുടങ്ങി നമ്മൾ കണ്ടുവരുന്ന സ്ഥിരം ഫോർമാറ്റിൽ നിന്നും തന്നെയാണ് എറണാകുളം കഥയും പറയുന്നത്. ചില ചോദ്യങ്ങൾക്ക് സിനിമയിൽ ഉത്തരമില്ല. ഒരുപക്ഷെ ബുക്കിൽ അതേപ്പറ്റി വിശദമായി പറഞ്ഞു കാണും.

🔥Engaging Factor – കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കഴിഞ്ഞാൽ പിന്നെ നല്ല പേസിൽ തന്നെയാണ് സിനിമ സഞ്ചരിക്കുന്നത്. അതിനാൽ ഒന്നേമുക്കാൽ മണിക്കൂർ നീളമുള്ള സിനിമ നമ്മെ ബോറടിപ്പിക്കുന്നില്ല.

🔥Last Word – സിനിമ കാണുമ്പോൾ നമുക്ക് ഉണ്ടാകുന്ന ഭയം ആ സിനിമയുടെ ക്രീപി ആയ, ഈരീ അറ്റ്മോസ്ഫിയർ മൂലമാണ്. അധികം ഹൊറർ സിനിമകൾക്ക് അത്രന്നെ ഒരു മൂഡ് ഉണ്ടാകാൻ കഴിയാറില്ല എന്നതിനാൽ ഈ സിനിമ ഒരു വിജയമാണ്. തിയേറ്ററിൽ തന്നെ കാണുക.

🔥Verdict – Good