Conjuring Universe ലെ പുതിയ ചിത്രമായ The Curse Of The Weeping Woman കേരളത്തിൽ നല്ലൊരു റീലിസ് ലഭിച്ചു ഇന്ന് റിലീസായി. ഇത്തവണ മെക്സിക്കൻ ഐതിഹ്യത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം. തന്റെ ഭർത്താവിന്റെ വഞ്ചനയിൽ മനം നൊന്തു അയാൾക്ക്‌ കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ എന്ന് കരുതി സ്വന്തം മക്കളെ വെള്ളത്തിൽ മുക്കി കൊന്ന La Llorona യുടെ ശാപമാണ് സിനിമയുടെ ഇതിവൃത്തം. തങ്ങളുടെ മക്കളെ അപായപ്പെടുത്തുവാൻ La Llorona വരുന്നത് തടയാൻ ശ്രമിക്കുന്ന രണ്ടു അമ്മമാരെ സിനിമയിൽ കാണാം.

🔥The Good – ഒരുപാട് ബോറടിപ്പിക്കാതെ ഒന്നര മണിക്കൂറിൽ സിനിമ തീർത്തു തന്നു എന്നതാണ് വലിയ ഉപകാരമായി തോന്നിയ കാര്യം.

🔥The Bad – La Llorona എന്ന മിത്തോളജി വേണ്ട രീതിയിൽ ഉപയോഗിക്കാതെ, വെറും ചീപ് ജംപ് സ്‌കെയറിൽ മാത്രം ശ്രദ്ധ കൊടുത്തു ദുർബലമായ ഒരു തിരക്കഥയാണ് സിനിമയിൽ കാണാൻ കഴിയുന്നത്. ലോജിക് പ്രകാരം നോക്കിയാൽ ഒരുപാട് ന്യൂനതകൾ പെട്ടെന്ന് തന്നെ ശ്രദ്ധയിൽ പെടുന്നുമുണ്ട്.

കേന്ദ്രകഥാപാത്രമായ അന്ന ഒരു നിരീശ്വരവാദിയായാണ് സിനിമയുടെ തുടക്കത്തിൽ കാണിക്കുന്നത്. തന്റെ ജീവിതത്തിൽ സംഭവിക്കുന്ന പല കാര്യങ്ങളാൽ പിന്നീട് വിശ്വാസി ആവുകയാണ്. ഈ പറയുന്ന കാര്യങ്ങളിൽ കാര്യമായ കൺസിസ്റ്റൻസി ഒന്നുമില്ല എന്നതാണ് പ്രധാന പ്രശ്നം. വലിയ പവർഫുൾ ആയ ഒരു ഈവിൾ ഫോഴ്സ് ആണെന്നൊക്കെ പറഞ്ഞിട്ട് വീക്ക്‌ ആയ ഒരു ക്ലൈമാക്സും മറ്റും കാണിക്കുമ്പോൾ പ്രേക്ഷകനെ ഇത്രയ്ക്കും വിലകുറച്ചു കാണേണ്ടിയിരുന്നില്ല എന്ന് തോന്നിപോകും.

ഏകദേശം അരമണിക്കൂർ നേരമുള്ള ക്ലൈമാക്സ് പോർഷൻ അനാവശ്യമായി വലിച്ചു നീട്ടുകയായിരുന്നു എന്നത് വേറേ കാര്യം. ഒരു പരിധി കഴിയുമ്പോൾ നല്ല രീതിയിൽ ബോറടിക്കുകയും ചെയ്യുന്നുണ്ട്.

🔥Engaging Factor – ഒന്നര മണിക്കൂർ മാത്രം ഉള്ളതിനാൽ പെട്ടെന്ന് സമയം പോയിക്കിട്ടും. പക്ഷെ ആദ്യാവസാനം ഊഹിക്കാൻ കഴിയുന്ന സീനുകൾ ആയതിനാൽ സിനിമ മൊത്തത്തിൽ എൻഗേജിങ് അല്ല.

🔥Last Word – അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരത്തിൽ ഉള്ള സിനിമകളിൽ ചിലതൊക്കെ നല്ല എന്റർടൈനർ ആണ്. പക്ഷെ ആ കൂട്ടത്തിൽ ഈ സിനിമ പെടുന്നില്ല. സക്സസ്ഫുൾ ആയ ഒരു ഫ്രാൻഞ്ചൈസിയുടെ ഭാഗം ആയതിനാൽ കുറച്ചു കാണികളെ കിട്ടിയേക്കാം..അത്ര മാത്രം!

🔥Verdict – Below Average