കാഞ്ചന യൂണിവേഴ്സിൽ ഇറങ്ങുന്ന സിനിമകളുടെ അതേ ഫോർമാറ്റിൽ തന്നെയാണ് ഈ സിനിമയും സഞ്ചരിക്കുന്നത്. പലപ്പോഴും കാഞ്ചന തന്നെ അതേപോലെ റീമേയ്ക്ക് ചെയ്തതാണോ എന്ന് സംശയിച്ചു പോകും. ആ സിനിമകൾ ഇറങ്ങിയ വർഷങ്ങളിൽ ഹൊറർ കോമഡി ഒരു ട്രെൻഡ് ആയതിനാൽ നല്ല രീതിയിൽ ഹിറ്റടിച്ച സിനിമകളാണ് കാഞ്ചന സീരീസ്. അരച്ച മാവ് അതേ പോലെ അരയ്ക്കാനായി ആണ് ഇത്തവണ രണ്ടു ഗെറ്റപ്പിൽ ലോറൻസ് എത്തിയത്. രാജ് കിരണും ശരത് കുമാറും നിത്യ മേനോനും കഴിഞ്ഞ സിനിമകളിൽ കയ്യടി നേടിയപ്പോൾ അതേ വേഷം താൻ തന്നെ ചെയ്യാനായി ഇറങ്ങിയതാണ് ലോറൻസ്.

⚡The Good – 404 ERROR….

⚡The Bad – ഒരു ഫാസ്റ്റ് ഫോർവെർഡ് ബട്ടൺ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്ന സിനിമയാണ് കാഞ്ചന 3. കാളി എന്നാ ഗെറ്റപ്പിൽ വരുന്ന ലോറൻസ് കുറെ ആളുകളെ കൊല്ലുന്നത് കാണിച്ച ശേഷം വേറൊരു കഥ പറയുന്നു. അതും കാളിയും തമ്മിൽ കണക്റ്റ് ആകുന്നതാണ് സിനിമ. പതിവുപോലെ കോവൈ സരളയെ വെച്ച് ലൗഡ് ആയി കുറെ കോപ്രായങ്ങൾ കാണിച്ചു ഏകദേശം രണ്ടു മണിക്കൂർ നമ്മെ വെറുപ്പിക്കുന്നുണ്ട്. ഒരൊറ്റ സീൻ പോലും രസിപ്പിക്കുന്നില്ല എന്ന് മാത്രമല്ല പലപ്പോഴും ഇറങ്ങിയോടാൻ പ്രേരിപ്പിക്കുന്നുമുണ്ട്.

4 നായികമാർ സിനിമയിലുണ്ട്. അതിലെ മൂന്ന് നായികമാരുടെ കഥാപാത്രങ്ങളും അവരുടെ പ്രവർത്തികളും കാണുമ്പോൾ Family Strokes, Bratty Sis ഒക്കെ ഓർമ വന്നു എന്നിരിക്കും. നായകനോട് കാമം മാത്രമേ തോന്നാവു എന്ന് ഉറപ്പിച്ച, ഇത്തരം നായികമാർക്ക് ക്ഷാമം ഇല്ല്യയെന്നു ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.

അംഗവൈകല്യം ഉള്ളവരുടെ കഷ്ടപ്പാട്, അവരുടെ മരണം, അനാഥരായ കുട്ടികൾക്ക് ഭക്ഷണം നൽകാനായുള്ള നായകന്റെ നെട്ടോട്ടം എന്നിവയൊക്കെ വില കുറഞ്ഞ ചീപ് സെന്റി സീനുകളാൽ പ്രതീക്ഷിച്ച ഇമ്പാക്റ്റ് നൽകുന്നില്ല. കഷ്ടപ്പാട് സീനുകളും ആ സമയത്തെ പശ്ചാത്തല സംഗീതവും ഒക്കെ അസഹനീയം ആയിരുന്നു എന്ന് പറയാതെ വയ്യ. സമൂഹത്തിനു നല്ലതു ചെയ്യാൻ നായകൻ തിരഞ്ഞെടുക്കുന്ന വഴിയൊക്കെ ലോറൻസ് യൂണിവേഴ്സിൽ മാത്രം കാണുന്ന ഒന്നാണ്.

ഒരാളുടെ ശരീരത്തിൽ പല പ്രേതങ്ങൾ വരുന്ന സീനുകൾ കഴിഞ്ഞ സിനിമളിൽ രസകരമായി കാണിച്ചപ്പോൾ ഇത്തവണ അസഹനീയം ആയിരുന്നു. കോമഡി സീനുകൾ ഒരെണ്ണം പോലും ചിരിപ്പിക്കുന്നില്ല, ഒരുപക്ഷെ മാനസികനില തേടാനും സാധ്യതയുണ്ട്.

ക്ലൈമാക്സ് കണ്ടാൽ….ഒന്നും പറയുന്നില്ല…സീൻ ബൈ സീൻ പറയാൻ ആണെങ്കിൽ ഇന്നൊന്നും തീരില്ല. ഡിയർ അവേഞ്ചേഴ്‌സ്..നിങ്ങൾ ഭയക്കേണ്ടിയിരിക്കുന്നു.

⚡Engaging Factor – എന്റെ ക്ഷമയുടെ അളവ് അറിയണം എന്നൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിനുള്ള ഒരു ടൂൾ ആയാണ് ഈ സിനിമയെ കണ്ടത്. ഇപ്പോൾ നല്ല മാറ്റമുണ്ട്.

⚡Last Word – റിയൽ ലൈഫിൽ ഒരുപാട് സഹായങ്ങൾ ചെയ്യുന്നു ലോറൻസ് റീൽ ലൈഫിൽ ഇമ്മാതിരി ഗുണ്ടുകൾ കൊണ്ട് വന്നു പ്രേക്ഷകനെ കൊല്ലുന്നത് എന്തൊരു കാഞ്ചനയാണ്?? ടൈറ്റിൽ സോങിലെ വരികളും ചില മാസ് ഡയലോഗും കേട്ടാൽ ഈ സകലകലാ വല്ലഭനെയും ചിലപ്പോൾ അടുത്ത ഇലക്ഷനിൽ കാണാം.

⚡Verdict – Avoidable