ഒരു യമണ്ടൻ പ്രേമകഥ കണ്ടിറങ്ങുമ്പോൾ സിനിമയിലെ ഡയലോഗുകൾ ഓർമ വന്നു അത് ശരിയാണല്ലോ എന്ന ഭാവം ആയിരുന്നു. വർഷങ്ങൾക്കു ശേഷമുള്ള ഒരു ദുൽകർ സിനിമ വല്യ പ്രതീക്ഷ ഒന്നുമില്ലാതെയാണ് റിലീസ് ആയത്. ഹാസ്യം നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നു താരങ്ങൾ ഉള്ളതിനാൽ നല്ല ഒരു കോമഡി എന്റർടെയ്‌നർ ആകുമെന്ന പ്രതീക്ഷ ഉണ്ടെങ്കിൽ അത് വെറുതെയാണ് എന്ന് ആദ്യമേ ഓർമിപ്പിക്കുന്നു.

⚡The Good – “ഇമ്മാതിരി ഭദ്രാവതി കോമഡി ആയിട്ട് ഇങ്ങോട്ട് വരരുത്”, “ഹേറ്റേഴ്‌സ് ഇല്ലാത്ത ചെക്കനാ” ഈ രണ്ടു ഡയലോഗുകൾ കൊള്ളാം. അതെങ്ങനെ മനോഹരമായി എന്ന് അടുത്ത സെക്ഷനിൽ പറയാം.

⚡The Bad – കഥാപാത്രങ്ങൾക്ക് ആരും തന്നെ ഒരു വ്യക്തിത്വം ഇല്ല എന്നതാണ് ആദ്യത്തെ പ്രശ്നം. നാലോ അഞ്ചോ വയസ്സുള്ള നായകനെ അതേ പ്രായത്തിലുള്ള രണ്ടു പെൺകുട്ടികൾ പ്രൊപ്പോസ് ചെയ്യുന്നതും എന്നെ സഹോദരനായി കാണണം എന്നുള്ള മറുപടിയുമാണ് ആദ്യം തന്നെ വരുന്നത്. അതിൽ നിന്നും നായകൻറെ കാമുകിയെ തേടിയുള്ള സ്പാർക്ക് നമുക്ക് മനസ്സിലാക്കണം എന്നുള്ള ഉദ്ദേശം ആകാം.

ചിരിപ്പിക്കാത്ത കോമഡികൾ കൊണ്ട് പ്രിയതാരങ്ങൾ കഷ്ടപ്പെടുന്ന തിരക്കഥയിൽ തനിക് ചേരാത്ത ഒരു വേഷമാണ് ദുല്ഖർ ചെയ്യുന്നത്. ആ ഒരു മാനറിസം ചെയ്യാൻ നന്നേ ബുദ്ധിമുട്ടുന്നതായി തോന്നി. പഴം പൊരിയെ രതീഷ് എന്നും പരിപ്പുവടയെ ചിത്രഗുപ്തൻ എന്നും ഒക്കെ എന്ന് പറയുന്നതിന് ഓമനക്കുട്ടി എന്ന് പറയുന്നതും ഒക്കെ നല്ല ബോറായി അനുഭവപ്പെട്ടു. ഒരിക്കൽ ക്ലിക്ക് ആയ ഐറ്റം വീണ്ടും വീണ്ടും നൽകുകയാണ് തിരക്കഥകൃത്തുക്കൾ.

ഇടവേള വരെ യാതൊരു ലക്ഷ്യവും ഇല്ലാതെ നീങ്ങുന്ന തിരക്കഥയിൽ ഇടയ്ക്കിടെ അനാവശ്യമായ സീനുകൾ തിരുകിക്കയറ്റി നമ്മെ ബോറടിപ്പിക്കുന്നുണ്ട്. രണ്ടാം പകുതിയിൽ ക്ലൈമാക്സിനോട് അടുക്കുമ്പോൾ ഉള്ള ഒരു രംഗം ഒഴികെ സിനിമയിലെ ബാക്കി സീനുകൾ എല്ലാം തന്നെ നല്ല ബോറായി ആണ് അനുഭവപ്പെട്ടത്.

വില്ലൻ ആയി അഭിനയിച്ച ബിബിന്റെ ക്യാരക്ടർ എക്‌സ്‌പോസിഷൻ ഒക്കെ ദയനീയം ആയിരുന്നു. നല്ല ബോറൻ വേഷത്തിനു അതിലും ബോറൻ അഭിനയം നൽകി ബിബിൻ ടാലി ആക്കിയിട്ടുണ്ട്. പഠിച്ചു ജോലി ചെയ്യുന്ന ടെക്കികൾ അടങ്ങുന്ന വിഭാഗക്കാർ ടെൻഷൻ അടിച്ചു ജീവിതത്തിൽ സന്തോഷം അനുഭവിക്കത്തവർ ആണെന്ന് പറയാതെ പറയുന്ന സീൻ ഉള്ളത് പോലെ തോന്നി. ആ വിസിൽ സീനൊക്കെ കണ്ടാൽ വിഷ്ണുവിന്റെ ഡയലോഗ്ൽ പറഞ്ഞാൽ അയ്യോ ദാരിദ്ര്യമാണല്ലോ!

സിനിമയുടെ നീളമാണ് മറ്റൊരു പ്രധാന പ്രശ്‌നം. നമ്മെ ചിരിപ്പിക്കാതെ ബോറടിപ്പിക്കുന്ന സീനുകൾ വന്നു പോകുന്നതിനാൽ പലപ്പോഴും മുഷിച്ചിൽ ആയിരുന്നു.

⚡Engaging Factor – തമ്മിൽ ഭേദം രണ്ടാം പകുതി ആണ്. എന്നാൽ അതും ബോറൻ അനുഭവം ആണ്.

⚡Last Word – ഇമ്മാതിരി ഭദ്രാവതി കോമഡി ആയിട്ട് ഇതുവഴി വരല്ലേ വിഷ്ണു-ബിബിൻ മാരെ… ദുൽകർനു ഹേറ്റേഴ്‌സ് ഇല്ലായെന്ന പരാതി മാറി കിട്ടും.

⚡Verdict – Below Average